നടി ഗിരിജയോട് അസ്ഥിയ്ക്ക് പിടിച്ച പ്രേമം കൊച്ചുപ്രേമന്റെ പ്രണയ ദാമ്പത്യ കഥ
നാടകക്കളരിയിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള കൊച്ചു പ്രേമൻ്റെ കൊച്ചു യാത്രകൾ.മലയാള സിനിമയെ ദുഖത്തിലാഴത്തി നടൻ കൊച്ചു പ്രേമനും വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് അനുകരിക്കാനാവാത്ത ഒരു അഭിനയ ലോകമാണ്. സ്വതസിദ്ധമായ ഭാഷാശൈലിയും അഭിനയ വഴക്കവും മലയാളികളുടെ ഇഷ്ടം നേടിയെടുക്കുന്നതിനു കൊച്ചുപ്രേമനെ സഹായിച്ചിരുന്നു. 1976 ൽ ഏഴു നിറങ്ങളിലൂടെ ആദ്യമായി കാമറക്കു മുന്നിലെത്തിയെങ്കിലും സിനിമയിൽ രണ്ടാമൂഴമായിരുന്നു തലവര മാറ്റിയത്.മലയാള സിനിമകൾ അന്യഭാഷകളിലേക്ക് പുനസൃഷ്ടിക്കുമ്പോൾ എക്കാലവും സംവിധായകരെ വിഷമിപ്പിച്ചിരുന്നത് മലയാളത്തിലെ സഹതാരങ്ങൾക്കു പകരക്കാരില്ല എന്നതായിരുന്നു. അത്രമേൽ കലാനിപുണതയും അവരുടേതായ അഭിനയ ശൈലികളും നമ്മുടെ പ്രതികൾക്കുണ്ട്. മലയാള സിനിമയെ ദുഖത്തിലാഴത്തി നടൻ കൊച്ചു പ്രേമനും വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് അനുകരിക്കാനാവാത്ത ഒരു അഭിനയ ലോകമാണ്. സ്വതസിദ്ധമായ ഭാഷാശൈലിയും അഭിനയ വഴക്കവും മലയാളികളുടെ ഇഷ്ടം നേടിയെടുക്കുന്നതിനു കൊച്ചുപ്രേമനെ എക്കാലവും സഹായിച്ചു. 17 -ാം വയസിൽ 1976 ൽ ഏഴു നിറങ്ങളിലൂടെ കാമറക്കു മുന്നിലെത്തിയെങ്കിലും പിന്നീട് 1997 ൽ ദില്ലിവാലാ രാജകുമാരനിലൂടെയാണ് കൊച്ചു പ്രേമൻ സിനിമയിൽ ചുവടുവെയ്ക്കുന്നത്. തൻ്റെ സിനിമാ യാത്രയെക്കുറിച്ച് കൊച്ചു പ്രേമൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.തിരുവനന്തപുരം നഗരത്തോട് ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു എൻ്റേത്. നാഗരികതയുടെ അലങ്കാരവും ഗ്രാമത്തിൻ്റെ പരിശുദ്ധിയും അവിടെയുണ്ട്. യുവാവായിരുന്ന കാലം മുതൽ ഓണപ്പരിപാടികളും നാടകങ്ങളുമായി ഞാൻ മുന്നിലുണ്ടാകും. നാടകത്തിൻ്റെ എഴുത്തും സംവിധാനവും അഭിനയവുമൊക്കെ ഞാനാണ്. എൻ്റെ അമ്മയുടെയും അച്ഛൻ്റെയും കുടുംബം കലാപരമായി അനുഭവസമ്പത്തുള്ളവരാണ്. അന്നൊന്നും സിനിമ മനസിലുണ്ടായിരുന്നില്ല. ഒരിക്കൽ ടൗണിൽ ഞങ്ങൾ നാടകം കളിച്ചപ്പോൾ അതു കാണാൻ ചലച്ചിത്ര സംവിധായകൻ ജേസിയും എത്തിയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അടുത്ത് ഒരു ഹോട്ടലിൽ താമസിച്ചിരുന്നപ്പോൾ നാടകം നടക്കുന്നതറിഞ്ഞ് കാണാൻ വന്നതായിരുന്നു അദ്ദേഹം. നാടകത്തിൻ്റെ ഇടവേളയിൽ സ്റ്റേജിനു പുറകിലെത്തി ഞങ്ങളോട് സംസാരിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു. നാടകം കഴിഞ്ഞപ്പോൾ അഭിനന്ദനം അറിയിച്ചുകൊണ്ട് വീണ്ടും നേരിട്ടെത്തി. അപ്പോഴാണ് ‘ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്, അതിൽ അഭിനയിക്കാമോ’ എന്ന് എന്നോട് ചോദിക്കുന്നത്. ആകാശം മുന്നിൽ ഇടിഞ്ഞു വീണ പോലെ ഞാനാകെ സ്തംബ്ദനായി നിന്നു പോയി. അദ്ദേഹം ചെയ്യാൻ പോകുന്ന സിനിമയുടെ കാര്യങ്ങളൊക്കെ പറയുകയും എന്നെ ബന്ധപ്പെടാനുള്ള വിലാസവും ഫോൺ നമ്പറും വാങ്ങി തിരിച്ചു പോവുകയും ചെയ്തു. അന്ന് വീട്ടിൽ ഫോണില്ല. അടുത്തുള്ളൊരു കടയിലെ ഫോൺ നമ്പറാണ് കൊടുത്തത്. പിന്നീട് ഞാനും അതു മറന്നു പോയി.
സിനിമയിലേക്കുള്ള ആദ്യ വിളി.കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ സംവിധായകൻ ജേസി കടയിലെ ഫോൺ നമ്പരിലേക്ക് വിളിച്ച് എന്നെ അന്വേഷിച്ചു. വീട്ടിലേക്ക് പപ്പടം വാങ്ങുന്നതിനായി ഞാൻ കടയിലെത്തിയ സമയത്താണ് അദ്ദേഹം കൃത്യം വിളിച്ചത്. എന്നോട് ഫോണിൽ കൂടെ കാര്യങ്ങൾ പറഞ്ഞു. തിരുവനന്തപുരത്തു തന്നെയാണ് ഷൂട്ടിംഗ് എന്നും നാലഞ്ചു ദിവസത്തെ വർക്കു കാണുമെന്നും അദ്ദേഹം പറഞ്ഞു. വെളുപ്പിനെ ലൊക്കേഷനിലെത്തണമെന്നായിരുന്നു നിർദേശം. സുഹൃത്ത് പ്രേമൻ വാടകയ്ക്കെടുത്തൊരു സൈക്കിളുമായി പുലർച്ചെ വീട്ടിലെത്തി രാവിലെ 4.30ന് എന്നെ ഹോട്ടലിലെത്തിച്ചു. അന്നെനിക്ക് 17 വയസാണ് പ്രായം. ജോസും വിധുബാലയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഏഴു നിറങ്ങൾ’ എന്ന സിനിമയുടെ ഷൂട്ടിംഗാണ് നടക്കുന്നത്. അതിൽ ഒരു വാല്യക്കാരൻ്റെ വേഷമാണ് എനിക്കുണ്ടായിരുന്നത്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതിൻ്റെ ആവേശവും പേടിയുമൊക്കെ എനിക്കുണ്ട്. ഞാൻ അഭിനയിക്കേണ്ട സീനിൽ എന്തൊക്കെയാണ്, എങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്നു പറഞ്ഞു തന്നത് നടൻ ബഹദൂറായിരുന്നു.ഫസ്റ്റ് ടേക്ക് ഓക്കെ
ഞാൻ കാറ് കഴുകുന്ന സീനാണ് ആദ്യത്തേത്. ആ സീനിൽ എന്നോട് അത്യാവിശം തമാശയൊക്കെ കാണിച്ചോളാൻ സംവിധായകൻ പറഞ്ഞു. കാറ് കഴുകി ഒടുവിൽ കാറിൻ്റെ മുകളിൽനിന്നും ഞാൻ തെന്നി വീഴുന്നതിലാണ് അതെത്തിയത്. ഫസ്റ്റ് ടേക്കിൽ തന്നെ ഓക്കെയായി. സംവിധായകൻ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അടുത്ത ചിത്രത്തിലേക്കും എന്നെ ക്ഷണിച്ചു. പക്ഷേ, അതിൻ്റെ ഷൂട്ടിംഗ് മദ്രാസിലായതിനാൽ വീട്ടുകാർ പോകാൻ അനുവദിച്ചില്ല. പിന്നീട് പഠനം പൂർത്തിയാക്കി നാടകവുമായി മുന്നോട്ട് പോകുമ്പോഴാണ് സംവിധായകൻ രാജസേനൻ ദില്ലിവാലാ രാജകുമാരനിലേക്ക് വിളിക്കുന്നത്. അന്നു കേരള തിയറ്റേഴ്സ്, ഗായത്രി തിയറ്റേഴ്സ്, അടൂർ ജയ തിയറ്റേഴ്സ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചു വരികയായിരുന്നു.മിന്നിച്ചത് രണ്ടാമൂഴം.സിനിമയിലേക്കുള്ള തിരിച്ചു വരവ് നിനച്ചിരിക്കാതെയാണ്. സുഹൃത്ത് പ്രേമനും അക്കാലത്ത് നാടകത്തിൽ സജീവമായിരുന്നു. ട്രൂപ്പിൽ അവൻ വലിയ പ്രേമനും ഞാൻ കൊച്ചു പ്രേമനുമാണ്. സംവിധായകൻ രാജസേനൻ്റെ സഹോദരൻ കണ്ണൻ്റെ നാടക ട്രൂപ്പിൻ്റെ സംവിധായകൻ പ്രേമനായിരുന്നു. പ്രേമന് സഹായമായി എന്നെയും ട്രൂപ്പിലേക്ക് കൂട്ടി. ആ സമയത്താണ് രാജസേനൻ പുതിയ സിനിമ ദില്ലിവാലാ രാജകുമാരനിലേക്ക് പ്രേമനെ വിളിക്കുന്നത്. ട്രൂപ്പിൽ എല്ലാവർക്കും വളരെ സന്തോഷം തോന്നി. ഷൂട്ടിംഗിനു പോകുന്നതിൻ്റെ തലേന്നാണ് എനിക്കും ഭാര്യ ഗിരിജയ്ക്കും സിനിമയിൽ വേഷമുള്ളതായി രാജസേനൻ പറഞ്ഞത് പ്രേമൻ അറിയിക്കുന്നത്. അങ്ങനെ ഞാനും ഭാര്യയും പ്രേമനും ഊട്ടിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ രാജകുടുംബത്തിലെ അംഗങ്ങളായിരുന്നു ഞങ്ങളും. സിനിമയിൽ രണ്ടാമത്തെ തുടക്കം അവിടെ നിന്നുമാണ്. പിന്നീട് ഏകദേശം മുന്നൂറിനടുത്ത് സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു.
@All rights reserved Typical Malayali.
Leave a Comment