സുധിയില്ലാത്ത ‘സുധിലയം’! ആ മനസിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇത്! വീടിന്റെ പേരിനെക്കുറിച്ച് രേണു സുധി
വേദികളില്‍ നിന്നും വേദികളിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു കൊല്ലം സുധിക്ക് അപകടമുണ്ടായത്. വടകരയിലെ ഷോ കഴിഞ്ഞ് തിരിച്ച് കോട്ടയത്തേക്ക് പോവുന്നതിനിടയിലായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടതും സുധിയെ നഷ്ടമായതും. സുധി പോയന്ന് വിശ്വസിക്കാന്‍ ഇനിയും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. അദ്ദേഹം ദൂരെ എവിടെയോ ഷൂട്ടിന് പോയിരിക്കുകയാണെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സുധിച്ചേട്ടന് ഇവിടെത്തന്നെയുണ്ട്, ഞങ്ങളെ വിട്ട് എങ്ങും പോവാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നായിരുന്നു ഭാര്യ രേണുവും പ്രതികരിച്ചത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ രേണു പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങള്‍ പെട്ടെന്ന് ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ വീടിന് പേരിട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് രേണു. സുധിലയം എന്നാണ് വീടിന് നല്കിയ പേര്. വീടെന്ന സ്വപ്നം സഫലമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് പോസ്റ്റ്. എല്ലാം നന്നായി വരട്ടെ, സന്തോഷത്തോടെ ഇരിക്കൂ, ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
പ്രണയിച്ച് വിവാഹിതരായവരാണ് സുധിയും രേണുവും. പരിപാടികള്‍ കണ്ടായിരുന്നു രേണുവിന് സുധിയോട് ഇഷ്ടം തോന്നിയത്. കിച്ചുമോന്റെ അമ്മയായി ജീവിതത്തിലേക്ക് വരാമോയെന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ രേണുവും സുധിക്കൊപ്പം ചേരുകയായിരുന്നു. പ്രതിസന്ധികളും കഷ്ടപ്പാടുകളുമൊക്കെയുണ്ടായിരുന്നുവെങ്കിലും സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നതെന്ന് രേണു പറഞ്ഞിരുന്നു. കുടുംബമാണ് സുധിക്ക് എല്ലാം എന്ന് പ്രിയപ്പെട്ടവരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്കില്‍ സുധിക്കൊപ്പം രേണുവും മക്കളും എത്തിയിരുന്നു. ഷൂട്ടിനിടയിലെ ബ്രേക്ക് സമയത്തെല്ലാം സുധി ഇവര്‍ക്കരികിലേക്ക് ഓടിപ്പോവുമായിരുന്നു. അത്രയും കെയറിംഗാണ് അദ്ദേഹത്തിന് എന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.
വാടകവീട്ടില്‍ നിന്നും സ്വന്തമായൊരു വീട്ടിലേക്ക് മാറുന്നതായിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായുള്ള പരിശ്രമത്തിലായിരുന്നു അദ്ദേഹം. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സുധിയുടെ അവസാന ആഗ്രഹം സഫലമാക്കുമെന്ന് പ്രിയപ്പെട്ടവരെല്ലാം പറഞ്ഞിരുന്നു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതിന്റെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. വീടിന് സുധിയുടെ പേര് തന്നെയാണ് നല്‍കിയിട്ടുള്ളത്. സുധിക്ക് പിന്നാലെ രേണുവും അഭിനയ മേഖലയിലേക്ക് വരികയാണെന്നുള്ള വിശേഷവും ഇടക്കാലത്ത് പുറത്തുവന്നിരുന്നു. മക്കളുടെ ഭാവിയാണ് പ്രധാനം, ഇനിയുള്ള ജീവിതം അവര്‍ക്ക് വേണ്ടിയുള്ളതാണ്, ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment