രേണുവിനെയും മക്കളേയും തേടി വീണ്ടുമൊരു സന്തോഷ വാര്‍ത്ത..!! പക്ഷെ.. അച്ഛനില്ലാത്തതിന്റെ സങ്കടം മാത്രം മാറണില്ല..!!
കൊല്ലം സുധി മരിച്ചുവെന്ന് വിശ്വസിക്കാനായില്ലെന്നായിരുന്നു പ്രിയപ്പെട്ടവര്‍ പറഞ്ഞത്. പരിപാടി കഴിഞ്ഞ് വടകരയില്‍ നിന്നും തിരികെ കോട്ടയത്തേക്ക് പോവുന്നതിനിടയിലായിരുന്നു സുധി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആക്റ്റീവായിരുന്നു സുധി. പുറത്തിറങ്ങിയപ്പോഴെല്ലാം ഓടിച്ചാടി മുന്‍സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു അവന്‍. അത്രയും എനര്‍ജിയോടെ അവനെ മുന്‍പ് കണ്ടിട്ടില്ലെന്നായിരുന്നു ബിനു അടിമാലി പറഞ്ഞത്. അപകടാവസ്ഥയെ അതിജീവിച്ച് വരികയാണ് ബിനു അടിമാലി.പ്രണയിച്ച് വിവാഹിതായതാണ് സുധിയും രേണുവും. വാവക്കുട്ടനെന്നായിരുന്നു രേണുവിനെ സുധി വിളിച്ചിരുന്നത്. കിച്ചുവിന് അമ്മയായി പോരുന്നോയെന്ന് ചോദിച്ചാണ് രേണുവിനെ കൂടെക്കൂട്ടിയത്. രേണു വന്നതില്‍ പിന്നെയാണ് സന്തോഷം എന്താണെന്നറിഞ്ഞതെന്ന് സുധി പറഞ്ഞിരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലമാക്കാനുള്ള ശ്രമത്തിലായിരുന്നു സുധി. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം.
സ്റ്റാര്‍ മാജിക്ക് വിട്ട് സുധിച്ചേട്ടന്‍ എങ്ങും പോവില്ല, നമുക്ക് കാണാനാവില്ലെന്നേയുള്ളൂ. അദ്ദേഹം ഇവിടൊക്കെ തന്നെയുണ്ടെന്നായിരുന്നു രേണു പ്രതികരിച്ചത്. കിച്ചുവിനും റിതുലിനുമൊപ്പമായാണ് രേണു സ്റ്റാര്‍ മാജിക്കിലേക്കെത്തിയത്. ഏതാവശ്യത്തിനും എന്നും ഞങ്ങളൊപ്പമുണ്ടെന്നായിരുന്നു സ്റ്റാര്‍ മാദിക്ക് കുടുംബം അവരോട് പറഞ്ഞത്. സുധിയുടെ 41ാം ദിവസത്തെ ചടങ്ങില്‍ പങ്കെടുക്കാനായി ബിനീഷ് ബാ്സ്റ്റിനും അനൂപ് ജോണും എത്തിയിരുന്നു. അനൂപേട്ടനും ടീമും വീട്ടില്‍ വന്നപ്പോള്‍, ഏട്ടന്റെ 41 ചടങ്ങ് എന്ന ക്യാപ്ഷനോടെയാണ് രേണു ഫോട്ടോ പങ്കുവെച്ചത്. ചേച്ചി തളരരുത്, മക്കള്‍ക്ക് വേണ്ടി ജീവിക്കണം. എന്നും തുണയായി അവരുണ്ടാവുമെന്നായിരുന്നു ആരാധകര്‍ രേണുവിനോട് പറഞ്ഞത്. അച്ഛനെ എന്നും കാണാനായി ആ ഫോട്ടോ കൈയ്യില്‍ ടാറ്റു ചെയ്യുകയായിരുന്നു കിച്ചു. ഒത്തിരി വേദന സഹിച്ചാലും എന്നും അച്ഛനെ കാണാനാവുമല്ലോയെന്നായിരുന്നു കിച്ചു പറഞ്ഞത്. അനിമേഷന്‍ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, അതിനുള്ള കാര്യങ്ങളൊക്കെ നോക്കിവരികയാണെന്നും കിച്ചു മുന്‍പ് പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment