നെഞ്ചില്‍ എന്തോ കെട്ടും പോലെ..!! മരണവെപ്രാളത്തില്‍ സുധി പറഞ്ഞത്..!! നഴ്‌സിന്റെ വെളിപ്പെടുത്തല്‍..!!

സുധിയുടെ നെഞ്ച് ഡാഷ് ബോര്‍ഡിലിടിച്ചു; വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരികാവയവങ്ങളിൽ തുളച്ചു കയറി; പോസ്റ്റ് മോർട്ടം റിപ്പോർട്ട്.ഇന്നലെ പുലർച്ചെ തൃശൂരിൽ നടന്ന വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വാരിയെല്ല് തകർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നത്.​വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരികാവയവങ്ങളിൽ തുളച്ചു കയറി​.തൃശൂർ: കൊല്ലം സുധിയുടെ മരണം വാരിയെല്ലുകൾ തകർന്ന് ആന്തരാവയവങ്ങളിൽ തുളഞ്ഞുകയറിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇന്നലെ പുലർച്ചെ തൃശൂർ പനമ്പിക്കുന്നിൽ നടന്ന അപകടത്തിലാണ് ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധി അന്തരിച്ചത്. കാറിന്‍റെ മുൻ സീറ്റിലായിരുന്ന സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് വാരിയെല്ലുകർ തകർന്നിരുന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നത്. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിയാം.അപകടത്തിൽപ്പെട്ട കാറിന്‍റെ മുന്നിലെ സൈഡ് സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. കാറിന്‍റെ രണ്ട് എയർ ബാഗുകൾ പ്രവർത്തിച്ചെങ്കിലും യാത്രക്കാരന് സുരക്ഷ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. രണ്ട് എയർഭാഗുകളും പുറത്ത് വന്നെങ്കിലും സുധിയുടെ നെഞ്ചിന്‍റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് വാരിയെല്ലുകള്‍ തകരുകയായിരുന്നെന്നാണ് റിപ്പോർട്ട്.

കാറിന്‍റെ ഡാഷ് ബോർഡിന്‍റെ ഭാഗത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. സുധിയുടെ രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് മരണം കാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.സുധിയുടെ തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോർട്ട് പറയുന്നു. അപകടത്തിൽപെട്ട കാറിന്‍റെ മുൻസീറ്റിലായിരുന്നു സുധി. കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂരും. പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ പിക്കപ് വാനിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. എയർബാഗ് കീറിയാണ് സുധിയെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുറത്തെടുത്തപ്പോൾ തന്നെ സുധി അബോധാവസ്ഥയിലായിരുന്നെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നത്. ഡ്രൈവർ ഉല്ലാസിനെ പുറത്തിറക്കി കസേരയിൽ ഇരുത്തി. സുധിയെയും പുറത്തെടുത്ത് മൂന്ന് ആംബുലൻസിലായി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോയത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *