കൊല്ലം സുധിയുടെ വിയോഗത്തിൽ നിന്നും കരകയറാൻ ഇതുവരെ ഈ മകന് സാധിച്ചിട്ടില്ല അച്ഛന്റെ മുഖം കയ്യിൽ ടാറ്റൂ അടിച്ച് കൊല്ലം സുധിയുടെ മകൻ

മലയാളികളുടെ പ്രിയ നടനും ഹാസ്യ താരവും ആയിരുന്നു കൊല്ലം സുധി.കഴിഞ്ഞ ജൂൺ അഞ്ചിനാണ് അപ്രതീക്ഷിതമായി ഉണ്ടായ വാഹന അപകടത്തിൽ കൊല്ലം സുധി മരിച്ചത്.സുധി പോയതോടെ ആ കുടുംബം ഏറെ വേദനയിലാണ്.സുധിയുടെ മൂത്തമകൻ ഏറെ നിരാശയിലാണ്.എപ്പോഴും അച്ചന് ഒപ്പം നിന്നിരുന്ന മകൻ വലിയ വേദനയിലാണ് സുധി,ബിനു അടിമാലി,ഉല്ലാസ് അരൂർ,മഹേഷ് കുഞ്ഞിമോൻ എന്നിവർ സഞ്ചരിച്ച കാർ പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു.

അങ്ങനെയാണ് സുധിയെ മരണം തട്ടി എടുത്തത്.ഇപ്പോൾ ഇതാ കൊല്ലം സുധിയുടെ മുഖം മകൻ രാഹുൽ കയ്യിൽ പച്ച കുത്തുന്ന വീഡിയോയാണ് വൈറൽ ആകുന്നത്.ചിത്രത്തിന് ഒപ്പം നൗ ആൻഡ് എവർ എന്നും നൽകിയിട്ടുണ്ട്.കൊല്ലം സുധിയുടെ ഭാര്യ രേണുവാണ് രാഹുൽ പച്ച കുത്തിയത് സാമൂഹ്യ മാധ്യമത്തിൽ പങ്കു വെച്ചത്.കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിൽ ഉള്ള മകനാണ് രാഹുൽ.അച്ഛനെ ഒരുപാട് സ്നേഹിച്ചിരുന്നു ഈ മകൻ അത് പോലെ അച്ഛനും മകൻ എന്നാൽ ജീവൻ ആയിരുന്നു.കുഞ്ഞിനെ ഒന്നര വയസ്സ് ഉള്ളപ്പോൾ അവനെ ഉപേക്ഷിച്ചു ‘അമ്മ പോയതിൽ പിന്നീട് അവന്റെ എല്ലാ കാര്യവും നോക്കിയിരുന്നത് സുധി ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *