ഉമ്മാക്ക് ഓർമ്മ കുറവാണെന്ന് പറഞ്ഞ് ഭാര്യ ഉമ്മയെ മുറിയിൽ അടച്ചിടും എന്നാൽ ആ വീട്ടിൽ സംഭവിച്ചത്
കൂട്ടുകാരന്‍ പുതുതായി വെച്ച വീട് കാണുവാന്‍ ചെന്നതായിരുന്നു അയാള്‍ .കുറെ നാളുകള്‍ക്ക്ശേഷമുള്ള കണ്ടുമുട്ടലായാതിനാല്‍ അവര്‍ക്കൊരുപാട് സംസാരിക്കാനുമുണ്ടായിരുന്നു.സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കൂട്ടുകാരന്‍റെ ഭാര്യ വന്ന്‍ ചായ കുടിക്കാന്‍ വിളിച്ചപ്പോള്‍ അവരെഴുന്നേറ്റ് അകത്തേക്ക് നടന്നു . ചായ കുടിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു വൃദ്ധ അങ്ങോട്ടേക്ക് കയറി വന്ന് ടേബിളില്‍ നിരത്തി വെച്ചിരിക്കുന്ന പാത്രത്തില്‍ നിന്നും പലഹാരങ്ങള്‍ വാരി എടുത്ത് ആര്‍ത്തി കാണിച്ച് തിന്നാന്‍ തുടങ്ങിയത് .ഇത് കണ്ടതും കൂട്ടുകാരന്‍ ഭാര്യയെ വിളിച്ച് ” ഇവിടെ വന്നേ ആരാ റൂം തുറന്നിട്ടതെന്ന് . ദേഷ്യത്തോടെ ചോദിച്ചപ്പോള്‍ അയാള്‍ ചോദിച്ചു.ആരാ ഡാ ഇത്.മറുപടിയായി ചിരിച്ച് കൊണ്ട് കൂട്ടുകാരന്‍ പറഞ്ഞു ” സോറി എന്‍റെ ഉമ്മയാണ് .. ഉമ്മാക്ക് ഓര്‍മ്മ തീരെയില്ല എത്ര റൂമില്‍ അടച്ചിട്ടാലും ആരും കാണാതെ ഇറങ്ങും ഭാര്യക്ക് ഉമ്മാനെ നോക്കാനേ നേരമൊള്ളൂ “.അവന്‍ മറ്റാരെയോ കുറിച്ച് പറയുന്നത് പോലെയുള്ള ആ വാക്കുകള്‍ കേട്ടതും കുടിക്കുന്ന ചായ മുഴുവനാക്കാതെ ടേബിളില്‍ വെച്ച് അയാള്‍ വീടിനകത്തേക്ക് നടന്നു .
” ഏത് റൂമിലാ ഉമ്മ കിടക്കുന്നത് , എന്ന്‍ ചോദിച്ചപ്പോള്‍ കൂട്ടുകാരന്‍റെ ഭാര്യ ഉമ്മയെ അടച്ചിട്ട റൂം അയാള്‍ക്ക് തുറന്ന് കൊടുത്തു.എന്താണ് കാര്യമെന്നറിയാതെ കൂടെ വന്ന കൂട്ടുകാരന്‍ അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു .ഇരുട്ട് നിറഞ്ഞ ആ മുറിയില്‍ ഒരു മൂലയിലേക്ക് വലിച്ചിട്ട കട്ടിലില്‍ പുറത്തേക്കിറങ്ങിയതിന് മരുമകള്‍ വഴക്ക് പറഞ്ഞത് കൊണ്ടാണന്ന്‍ തോന്നുന്നു തട്ടം കൊണ്ട് കണ്ണുകള്‍ തുടച്ച് ഉമ്മ തിരിഞ്ഞ് കിടക്കുന്നത് .. അവരുടെ അരികിലിരുന്നു കാലില്‍ കൈ വെച്ച് കൊണ്ട് ഉമ്മാ എന്നയാള്‍ വിളിച്ചതും അവര്‍ പെട്ടെന്ന്‍ തിരിഞ്ഞ് നോക്കി .വിളിച്ചത് തന്‍റെ മകനല്ലന്നറിഞ്ഞത് കൊണ്ടാവണം മുഖം വല്ലാതായത് .കട്ടിലില്‍ നിന്നെഴുന്നേറ്റ് കൂട്ടുകാരനെ നോക്കി അയാള്‍ എല്ലാവരെയും കേള്‍പ്പിച്ച് ദേഷ്യത്തോടെ പറഞ്ഞു.” വിദ്യാഭ്യാസമുള്ള നീ ഇത്രക്ക് അധപ്പതിച്ച് പോയല്ലോ ഡാ കഷ്ട്ടം .പ്രസവിച്ച് നോക്കി വളര്‍ത്തിയുണ്ടാക്കിയ ഉമ്മാക്ക് അസുഖം വന്നപ്പൊ റൂമില്‍ പൂട്ടിയിട്ടിരിക്കുന്നു .. ഈ ഉമ്മ നിന്നെ വളര്‍ത്തുമ്പോള്‍ ഇതിനേക്കാള്‍ മോശമായിരിക്കും വീട്ടിലന്ന്‍ നീ കാണിച്ചിട്ടുണ്ടാവുക എന്നിട്ട് ഉമ്മ നിന്നെ അന്ന് റൂമിലടിച്ചിട്ടിരുന്നോ ..? എല്ലാം സഹിച്ച് ഈ നിലയിലെത്തിച്ചപ്പൊ നീ വല്യ ആളായില്ലേ .. നിന്നെ നോക്കാന്‍ ഭാര്യയുണ്ട് , സ്നേഹിക്കാന്‍ നിനക്ക് മക്കളുണ്ട് എല്ലാരുമുണ്ട് .പെറ്റ ഉമ്മയെ നോക്കാന്‍ ഇന്നലെ കേറി വന്ന ഭാര്യയെ ഏര്‍പ്പാടാക്കിയിരിക്കുന്നു . നിനക്കല്ല നിന്നെ പോലുള്ളവര്‍ക്ക് ഈ ചുളിഞ്ഞ ശരീരത്തിനുള്ളിലെ മാതൃത്വം അനുഭവിച്ച വേദനയും അതിന്‍റെ മഹത്വവും അറിയില്ല പറഞ്ഞാ മനസ്സിലാവില്ല..
എന്‍റെ ഉമ്മാക്ക് ഇതിനേക്കാള്‍ വലിയ അസുഖമായിരുന്നു ഭ്രാന്ത് എന്നിട്ടും ഞാനെന്‍റെ ഉമ്മയോട് ഇത് പോലെയുള്ള ക്രൂരതയൊന്നും ചെയ്യാഞ്ഞത് നമുക്ക് വേണ്ടി ഇവര്‍ അനുഭവിച്ച സഹനങ്ങളൊന്നും ഭാര്യക്ക് ഒരു ജന്മം മുഴുവന്‍ നമ്മുടെ കൂടെ ജീവിച്ചാലും സഹിക്കേണ്ടി വരില്ല എന്നറിയാവുന്നത് കൊണ്ടായിരുന്നു.ഈ അവസ്ഥയില്‍ നിന്‍റെ ഉമ്മ മരിച്ച് പോയാല്‍ നിനക്കുള്ളത് പടച്ചവന്‍ തന്നോളും . അന്ന് വക്കാലത്ത് പിടിക്കാന്‍ ഈ നില്‍ക്കുന്ന ഭാര്യയും നിന്‍റെ സ്റ്റാറ്റസ്സും ഒന്നും പോരാതെ വരും മറക്കണ്ട .എന്ന്‍ പറഞ്ഞ് കട്ടിലില്‍ കിടക്കുന്ന കൂട്ടുകാരന്‍റെ ഉമ്മയെ നോക്കിയപ്പോള്‍ അവര്‍ കരയുന്നത് കണ്ടതും.” കണ്ടോഡാ നീ പറഞ്ഞ ഓര്‍മ്മയില്ലാത്ത ഉമ്മ ഇതെല്ലാം കേട്ട് കരയുന്നത് ആ മനസ്സ് എത്രത്തോളം വേദന അനുഭവിച്ചാണ് ഇവിടെ കഴിയുന്നതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ . എന്നെങ്കിലും നീ ചോദിച്ചിട്ടുണ്ടോ ഉമ്മയുടെ സുഖ ദുഖങ്ങളെ പറ്റി. അവര്‍ക്ക് എന്താണ് വേണ്ടത് എന്ന്‍ അന്വേഷിച്ചിട്ടുണ്ടോ . ഉണ്ടാവില്ല കാരണം നീ തിരക്കുള്ള ആളല്ലേ .നാളെ ഈ ഗതി ഇത് കണ്ട് വളരുന്ന നിന്‍റെ മക്കളില്‍ നിന്നും അനുഭവിക്കാതിരിക്കാന്‍ ഇന്ന് മുതലെങ്കിലും ഈ ജീവനെ പോന്നു പോലെ നോക്ക് .. ” എന്ന്‍ പറഞ്ഞ് കൂട്ടുകാരന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുമ്പോള്‍ പോകരുതെന്ന് പറഞ്ഞ് തടയാന്‍ അവന് കഴിഞ്ഞില്ല .പതുക്കെ ഉമ്മയുടെ അടുത്തിരുന്നു ആ കാലുകളില്‍ പിടിച്ച് പൊട്ടി കരയുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഉമ്മ തനിക്ക് തിരിച്ച് കിട്ടിയ മകനെയോര്‍ത്ത് നാഥനെ സ്തുതിക്കുകയായിരുന്നു .ഇന്ന്‍ പല വീടുകളിലും ഒരു മുറിയുണ്ട് മക്കള്‍ വയസ്സായ രക്ഷിതാക്കളെ പൂട്ടിയിടുന്ന മുറി .. അതിന്‍റെ താക്കോല്‍ ഭാര്യയെ ഏല്‍പ്പിച്ച് പോകുമ്പോള്‍ അവര്‍ മറന്ന് പോകുന്നത് ആ മുറിക്കുള്ളില്‍ കണ്ണീരൊഴുക്കുന്നത് എന്നെ ഞാനാക്കിയ എന്‍റെ രക്ഷിതാക്കളാണന്നാണ് .ഇത്തരം ക്രൂ,ര,ത,ക,ള്‍ ചെയ്യുന്നവര്‍ മറന്ന് പോവണ്ട ഇന്ന് കാണുന്ന ഈ തൊലിയുടെ ബലം കാലാകാലം ഉണ്ടാകില്ല എന്നുള്ള സത്യവും രക്ഷിതാക്കള്‍ മാപ്പ് നല്‍കിയാലും സൃഷ്ട്ടിച്ചവന്‍ ഇതിനൊന്നും മാപ്പ് നല്‍കില്ല എന്നുള്ള സത്യവും ഓര്‍ക്കുന്നത് നന്നായിരിക്കും.
@All rights reserved Typical Malayali.
Leave a Comment