കോട്ടയം നസീർ നടൻ വിനായകന് കൊടുത്ത മറുപടി കേട്ടോ ….ഇത്രക്ക് വേണ്ടായിരുന്നു എന്ന് വിനായകൻ
അന്തരിച്ച കേരള മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ ഉമ്മൻചാണ്ടിക്കെതിരെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ആരാണ് ഈ ഉമ്മൻചാണ്ടി എന്നാണ് വിനായകൻ ചോദിച്ചത്. വിനായകൻ്റെ ഈ ഒരു ചോദ്യമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്.
വിനായകൻ്റെ ഈ ഒരു ചോദ്യം പലരുടെയും മനസ്സിനെ വ്രണപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വിനായകനെതിരെ കേരള പോലീസ് കേസെടുത്തു എന്നാണ്. വിനായകൻ്റെ ഇത്തരത്തിലുള്ള ഒരു ചോദ്യം അന്തരിച്ച ഉമ്മൻചാണ്ടി എന്ന കോൺഗ്രസ് പ്രവർത്തകനെ അനാദരിച്ചു കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
ചാണ്ടി ഉമ്മൻ പറഞ്ഞത് തൻ്റെ പിതാവായ ഉമ്മൻ ചാണ്ടിക്കെതിരെ നടൻ വിനായകൻ ഉയർത്തിയ പരാമർശത്തിൽ കേസ് എടുക്കേണ്ട എന്നാണ്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അത് വിനായകൻ്റെ വ്യക്തിപരമായ അഭിപ്രായം ആയി മാത്രമേ കണക്കാക്കുകയുള്ളൂ എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.
വിനായകനെതിരെ കോട്ടയം നസീർ പറയുന്നത് വിനായകന് ഇല്ലാത്ത രണ്ട് നല്ല ക്വാളിറ്റീസ് ഉള്ള മനുഷ്യനായിരുന്നു ഉമ്മൻചാണ്ടി എന്നാണ്.
ഒന്ന് വിനയവും ഒന്ന് കരുണയും ആണെന്നാണ് നസീർ പറഞ്ഞത്. അത് വിനായകന് തിരിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ ഒരിക്കലും വിനായകൻ ഉമ്മൻചാണ്ടിയെ കുറിച്ച് ഇത്തരത്തിലുള്ള ഒരു വാക്ക് പറയുകയില്ലായിരുന്നു എന്നാണ് നസീർ പറഞ്ഞത്. കൂടാതെ കോട്ടയം നസീർ പറഞ്ഞത് ഉമ്മൻചാണ്ടിയെ വിഷമിപ്പിച്ചവരോടും ഉപദ്രവിച്ചവരോടുമൊക്കെ പൊറുക്കുകയും അതുപോലെ തന്നെ ക്ഷമിക്കുകയും ചെയ്യുന്ന മനസ്സാണ് ഉമ്മൻചാണ്ടിക്ക് എന്നാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ ആത്മാവ് വിനായകനോടും പൊറുക്കും എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും പറഞ്ഞു. കൂടാതെ നസീറിനോട് ഉമ്മൻചാണ്ടിയുമായുള്ള ബന്ധമെന്താണ് എന്ന് ചോദിച്ചപ്പോൾ അത് ഒരുവിധം പ്രേക്ഷകർക്കൊക്കെ അറിയാം എന്നാണ് പറഞ്ഞത്. താൻ ഉമ്മൻചാണ്ടിയെ കണ്ട നാൾമുതലും പരിചയപ്പെട്ടത് മുതലും അദ്ദേഹത്തിൽ നിന്ന് നല്ല ഓർമ്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും നസീർ പറയാൻ മറന്നില്ല.
കൂടാതെ ഒരാളെ അനുകരിക്കണമെങ്കിൽ അയാളുടെ ആത്മാവ് നമ്മളിലും ഉണ്ടാവും എന്നാണ് നസീർ പറഞ്ഞത്. അതുകൊണ്ടുതന്നെ അദ്ദേഹം ജീവിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ആത്മാവ് എൻ്റെ ഉള്ളിലും ഉണ്ടായിരുന്നു അദ്ദേഹം പോയ സമയം തൊട്ട് അതും ഞാൻ ഇറക്കി വച്ചിരിക്കുകയാണ് എന്നും പറഞ്ഞു. അദ്ദേഹത്തിൻ്റെ മരണത്തിൽ തനിക്കും ഒരുപാട് വിഷമമുണ്ടെന്നും പറഞ്ഞു. കുടുംബത്തിലെ ഒരാൾ പൊഴിഞ്ഞതുപോലെ തന്നെയാണ് തനിക്ക് തോന്നുന്നതെന്നും പറഞ്ഞു. ഇനി താൻ ഉമ്മൻചാണ്ടിയെ അനുകരിക്കില്ല എന്നും നസീർ ശപഥം ചെയ്തിരിക്കുകയാണ്.
@All rights reserved Typical Malayali.
Leave a Comment