ഇങ്ങനെയും വീട്ടുകാരോ? ഗൃഹനാഥന്‍ ജീവനറ്റ് കിടന്നിട്ടും അറിയാത്ത കുടുംബം..! നടുങ്ങി കോഴഞ്ചേരി

മുമ്പ് കൂട്ട് കുടുംബമായി കഴിഞ്ഞപ്പോൾ പരസ്പരം സുഖദുഃഖങ്ങൾ പങ്കുവെച്ചാണ് മലയാളികൾ കഴിഞ്ഞത്. ആ നല്ല കാലമെല്ലാം പോയി മറഞ്ഞിരിക്കുന്നു . ഇപ്പോഴിതാ ഒന്നാം നിലയിലെ മുറിയിൽ ഗൃഹനാഥൻ മ,രി,ച്ചു കിടന്നത് അതേ വീട്ടിൽ താമസിച്ച കുടുംബക്കാർ അറിയുന്നത് നാലു ദിവസത്തിനു ശേഷമാണ് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് കോഴഞ്ചേരിയിൽ നിന്ന് എത്തുന്നത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പാമ്പാടമൺ വീട്ടിൽ 55കാരൻ അനിൽകുമാറിൻ്റെ മൃ,ത,ദേ,ഹ,മാ,ണ് നാലാം നാൾ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. നാലാം ദിവസം കയറി നോക്കിയപ്പോൾ അടച്ചിട്ടമുറിയിൽ ജീർണിച്ച മൃ,ത,ദേ,ഹ,മാണ് കണ്ടത്.
അബുദാബിയിൽ ജോലി ചെയ്തിരുന്ന അനിൽ നാട്ടിലെത്തിയശേഷം വീടിനുസമീപം ചെറുകിട വ്യാപാരം നടത്തുകയായിരുന്നു. കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയർന്നതോടെ അനിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന സ്ഥിതിയുമായി. ഇതോടെ കട പ്രവർത്തിച്ചിരുന്ന വാടക മുറി ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്.ഇതോടെ അനിൽ വീട്ടിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല.

കുടുംബത്തിലും പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. അനിലും കുടുംബത്തിലുള്ളവരും തമ്മിൽ നിരന്തരമായ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. നിയമപരമായും സുഹൃത്തുക്കൾ വഴിയും പലപ്പോഴും ഇത് പരിഹരിക്കാനുള്ള ശ്രമം നടന്നിരുന്നുവത്രേ. ഈ സാഹചര്യത്തിലാണ് അനിൽ വീടിൻ്റെ മുകളിലെ നിലയിൽ കയറി മുറിയടച്ച് കഴിഞ്ഞതെന്നു കരുതുന്നു. വീട്ടിൽ ഉള്ളവരുമായി പിണങ്ങിയതിനാൽ ഒന്നാം നിലയിലെ മുറിയിൽ അനിൽ ഒളിച്ചിരിക്കുകയാണ് എന്നാണ് കരുതിയത്. ഇത് പലപ്പോഴും പതിവായി.വീട്ടിലെ മുറിയിൽ നിന്ന് പുറത്തേക്ക് വരാതിരുന്നതോടെ ബന്ധുക്കൾ അനിൽകുമാറിനെ ശ്രദ്ധിച്ചിരുന്നില്ല. മുറിയിൽ നിന്നു ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ മ,രി,ച്ച,നിലയിൽ കണ്ടെത്തിയത്. അടുത്തകാലത്തായി ബന്ധുക്കളോടും സുഹൃത്തുക്കളോടും അകലം പാലിച്ചിരുന്നു. ഏകമകൻ വിദേശത്താണ്. വി,ഷം കഴിച്ച് ആ,ത്മ,ഹ,ത്യ ചെയ്തതാണെന്നാണ് പോലീസിൻ്റെ നിഗമനം. പൊലീസ് അസ്വാഭാവിക മ,ര,ണ,ത്തിന് കേസെടുത്തു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *