ഞെട്ടിപ്പോകും..! പേരാമ്പ്രയിലെ അനുവിന് സംഭവിച്ചത്..! മുജീബ് പറഞ്ഞത് കേട്ട് നടുങ്ങി പോലീസ്
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ ആണ് അറസ്റ്റിലായത്. വാളൂർ കുറുങ്കുടിമീത്തൽ അനു (26) വിനെ പ്രതി തോട്ടിലേക്ക് തള്ളിയിട്ട ശേഷം യുവതിയുടെ തല തോട്ടിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ആഭരണങ്ങൾ കവർന്നു പ്രതി രക്ഷപ്പെടുകയായിരുന്നു.ഇക്കഴിഞ്ഞ 12ന് രാവിലെ 10 മണിയോടെ നൊച്ചാട് പിഎച്ച്എസിക്ക് സമീപം അല്ലിയോറ താഴ തോട്ടിലാണ് കമഴ്ന്നു കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയായിരുന്നു മൃതദേഹം. സംഭവത്തിൽ ആദ്യം മുതലേ ദുരൂഹത ഉണ്ടായിരുന്നു.
മുട്ടറ്റം വെള്ളമുള്ള തോട്ടിൽ യുവതി വീണുമരിക്കാനുള്ള സാധ്യതയില്ലെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. കൂടാതെ, യുവതിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്ന കണ്ടെത്തലും സംശയം ബലപ്പെടുത്തി. ഇതോടെ കവർച്ചയ്ക്കുവേണ്ടി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി. അനു ബൈക്കിൽ കയറി പോകുന്നതു കണ്ട ദൃക്സാക്ഷി മൊഴിയും പോലീസിന് ലഭിച്ചു.
യുവതിയുടേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാൽ, തോടിൻ്റെ അടിഭാഗത്തു കാണപ്പെടുന്ന കട്ടികൂടിയ ചെളി അനുവിൻ്റെ ശ്വാസകോശത്തിൽ കണ്ടെത്തിയിരുന്നു. സാധാരണ മുങ്ങിമരണങ്ങളിൽ ഇത്തരം ചെളി ശ്വാസകോശത്തിൽ കാണപ്പെടാറില്ല. ഇതും അനുവിൻ്റെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി. തുടർന്ന്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അനുവിനെ കയറ്റിക്കൊണ്ടുപോയ ബൈക്കിൻ്റെ ദൃശ്യങ്ങൾ കണ്ടെത്തി. പിന്നീട്, പോലീസ് സംഘം മൂന്നായി തിരിഞ്ഞ് ബൈക്കിനായി അന്വേഷണം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ കാണാനില്ല, യുവതിയുടെ മൃതദേഹം തോട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ
ശനിയാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നാണ് പ്രതി മുജീബ് റഹ്മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി മുഴുവൻ പ്രതിയെ ചോദ്യംചെയ്തതോടെ ഞെട്ടിക്കുന്ന കൊലപാതകത്തിൻ്റെ വിവരങ്ങൾ പുറത്തുവരികയായിരുന്നു. കൊലപാതകസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന ബൈക്ക് മട്ടന്നൂരിൽനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി.
ഭർത്താവിനൊപ്പം പോയ അനു
ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനു മുജീബ് റഹ്മാൻ്റെ ശ്രദ്ധയിൽപെടുകയായിരുന്നു. അടുത്ത ജങ്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റി. അല്ലിയോറയിൽവെച്ചു ബൈക്ക് നിർത്തി പ്രതി അനുവിനെ തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ ചാടി ഇയാൾ അനുവിൻ്റെ ആഭരണങ്ങൾ കവരാൻ ശ്രമം നടത്തി.
ചെറുത്തുനിൽപ്പ് ഉണ്ടായതോടെ യുവതിയുടെ തല തോട്ടിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി കെഎം ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ എംഎ സന്തോഷിന്റെ നേതൃത്തിലാണ് അന്വേഷണം.
@All rights reserved Typical Malayali.
Leave a Comment