കോഴിക്കോട് അധ്യാപകനും വീട്ടമ്മയും ചേര്‍ന്ന് വിദ്യാത്ഥികളെ കൊണ്ട് ചെയ്യിപ്പിക്കുന്ന വൃത്തികേടുകള്‍ കേട്ടാല്‍ ഞെട്ടും
കോഴിക്കോട് : പോക്സോ കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്‌കൂളിലെ കായികാദ്ധ്യാപകന്‍ വി.ടി മിനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള സഹായിയായ സ്ത്രീയുടെ വീട്ടില്‍ വെച്ചാണെന്ന് വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസ സൗകര്യമൊരുക്കിയ കുട്ടികളെ അധിക ദിവസവും താമസിപ്പിച്ചത് കട്ടിപ്പാറയില്‍ നിന്നും 30 കിലോമീറ്ററിലധികം ദൂരമുള്ള നെല്ലിപൊയിലിലെ വീട്ടിലായിരുന്നു എന്നും കണ്ടെത്തി. കുട്ടികളെ പീഡനത്തിനിരയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും വീട്ടില്‍ ഒരുക്കി നല്‍കിയത് വീട്ടുടമസ്ഥയായ സ്ത്രീയാണ്.വീടിനകത്ത് കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കുകയും, മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തില്‍ തിരുമ്മിക്കുകയും മസാജ് ചെയ്യിപ്പിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ പുറത്ത് നില്‍ക്കെ തന്നെ സ്ത്രീയും അദ്ധ്യാപകനും മുറിക്കകത്ത് മണിക്കൂറുകള്‍ ചെലവിട്ടിരുന്നതായും കുട്ടികള്‍ പറഞ്ഞു.അദ്ധ്യാപകന്റെ ഇംഗിതത്തിന് വഴങ്ങാത്തവര്‍ക്കെതിരെ തെറിയഭിഷേകവും, മര്‍ദ്ദനവും പതിവാണ്. യാദൃശ്ചികമായി നെല്ലിപ്പൊയിലിലെ വീട്ടില്‍ എത്തിയ ഒരു വിദ്യാര്‍ത്ഥിനിയുടെ മാതാവ് തന്നെ കണ്ടെത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്, ഇവരെ കണ്ടതോടെ അദ്ധ്യാപകന്റെ മുറിയില്‍ നിന്നും കുട്ടികള്‍ പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment