അര്‍ദ്ധരാത്രി കല്ലായിയിലെ ഓട്ടോക്കാരന്‍ കണ്ടത് റോഡില്‍ ചിതറിയ 500ന്റെ നോട്ടുകള്‍! പിന്നെ സംഭവിച്ചത്
നന്മ നിറഞ്ഞ പലരും കാണും എന്നാൽ അതിൽ അധികം നന്മ അഭനയിക്കുന്നവരാണ് ഈ ലോകത്തുള്ളത്.ഇപ്പോഴിതാ അർദ്ധ രാത്രി റോഡിൽ ചിതറിക്കിടന്ന പണം സ്വന്തം പോക്കറ്റിലാക്കാതേ ഒരു ഓട്ടോ ഡ്രൈവർ ചെയ്ത പ്രവർത്തിയാണ് വൈറൽ ആവുന്നത്.നഗരത്തിൽ രാത്രി ഓട്ടോറിക്ഷ ഓടിക്കുന്ന പയ്യാനക്കൽ കുറ്റിക്കാട്ടിൽ നിലംപറമ്പ് കെ പി ഇസ്മായിൽ ആണ് ഈ കഥയിലെ നായകൻ.പതിനാറിന് പുലർച്ചെ ഒരു മണിക്കാണ് കല്ലായി റോഡിൽ എം സി സി ബസ് സ്റ്റോപ്പിന് സമീപത്തു വെച് പണം കളഞ്ഞു കിട്ടിയത്.അർദ്ധ രാത്രി ഓട്ടോ ഓടിച്ചു പോകുമ്പോൾ നട് റോട്ടിൽ ചിതറിക്കിടക്കുന്ന അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് ഇസ്മായിൽ കണ്ടത്.
ഒന്നും രണ്ടുമൊന്നുമല്ല വാഹനം നിർത്തി നോക്കിയപ്പോൾ അല്പം ദൂരം മാറി പിന്നെയും കുറെ നോട്ടുകൾ.എല്ലാം പെറുക്കിയെടുത്തു എന്നി നോക്കിയപ്പോൾ 23500 രൂപ അല്പം ദൂരം മാറി ചില കടലാസ് ഉണ്ടെങ്കിലും ഉടമയെ തിരിച്ചറിയുന്ന ഒരു അടയാളവും ഇല്ല. റോഡിൽ ചിതറി കിടന്ന പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ഇസ്മായിൽ ഓട്ടോ ഡ്രൈവർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ വിവരം അറിയിച്ചു.ഗ്രൂപിൽ നിന്നും ഗ്രൂപ്പിലേക്ക് സന്ദേശം പോയതോടെ പണത്തിന്റെ ഉടമ ആയി പലരും എത്തി.പക്ഷെ പറഞ്ഞ അടയാളം ഒന്നും കളഞ്ഞു കിട്ടിയ കടലാസിലെ വിവരവുമായി യോജിച്ചില്ല.ഒടുവിലാണ് നെത്തോളിയിൽ സ്റ്റിൽ ഫാബ്രിക്കേഷൻ നടത്തുന്ന ഗഫൂർ എത്തിയത്.ജോലിക്ക് വേണ്ടി വരച്ച ചില സ്കെച്ചും ചില ഫോൺ നബറും ആയിരുന്നു ആ കടലാസിൽ ഉണ്ടായിരുന്നത്.അടയാളം കൃത്യമായതോടെ സ്റ്റേഷനിൽ വെച്ച് കൊണ്ട് ഓട്ടോ ഡ്രൈവർമാർ ചേർന്ന് കൊണ്ട് പണം ഉടമക്ക് കൈമാറി.മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ച പണം ബൈക്ക് യാത്രക്ക് ഇടയിൽ വെച്ച് കൊണ്ട് റോഡിൽ വീഴുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment