മകളുടെ AI ഫോട്ടോ കണ്ട് ഞെട്ടി ചിത്ര ..13 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ചിത്രയുടെ മകൾ വലുതായാൽ ഇങ്ങനെ ആയിരിക്കുമോ എന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

മരിച്ചുപോയവരെ മുന്നില്‍ കൊണ്ടു നിര്‍ത്തുന്ന തരം മെന്റലിസം വീഡിയോ എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത് പോലെ തന്നെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയരുടെ ഇപ്പോഴത്തെ രൂപം ഡിജിറ്റലില്‍ ചെയ്ത് ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കുന്ന ചില ഇമോഷണല്‍ വര്‍ക്കുകളും സോഷ്യല്‍ മീഡിയയില്‍ വന്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ മകള്‍ ലക്ഷ്മിയുടെ ചിത്രം വൈറലായിരുന്നു.

ഒന്നര വയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ ആണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും തങ്ങളുടെ മൂത്ത മകള്‍ ലക്ഷ്മിയെ നഷ്ടപ്പെട്ടത്. ആ വേദന ഇന്നും പേറുന്ന സുരേഷ് ഗോപിയെ ഇമോഷണലാക്കുന്ന ഫോട്ടോ ആയിരുന്നു അബ്ദു എന്ന കലാകാരന്‍ ചെയ്തത്. അദ്ദേഹം തന്റെ ആര്‍ട്ടോമാനിക് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ഫോട്ടോ നിമിഷ നേരങ്ങള്‍ക്കൊണ്ടാണ് വൈറലായത്. ഇപ്പോഴിതാ അകാലത്തില്‍ പൊലിഞ്ഞുപോയ ഗായിക ചിത്രയുടെ മകള്‍ നന്ദനയുടെ ഇപ്പോഴത്തെ രൂപവും പങ്കുവച്ചിരിയ്ക്കുന്നു.

സാരിയുടുത്ത്, ചന്ദനക്കുറിതൊട്ട് സുന്ദരിയായി ചിത്രയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് അബ്ദു ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. ഇങ്ങനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, ഇന്നാല്‍ ഈ ചിത്രം ചിത്രയെ കൂടുതല്‍ ഇമോഷണലാക്കിയേക്കാം എന്നും ആരാധകര്‍ പറയുന്നു. അതേ സമയം ഡൗണ്‍ സിന്‍ഡ്രം ഉള്ള കുഞ്ഞായിരുന്നു നന്ദന, വളരുമ്പോള്‍ തീര്‍ച്ചയായും ആ നിഷ്‌കളങ്കത മുഖത്തുണ്ടാവും എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷം കാത്തിരുന്ന് കിട്ടിയ മകളാണ് ചിത്രയ്ക്കും വിജയ ശങ്കറിനും നന്ദന. മകളുടെ ജനനം ഭഗവാന്റെ അനുഗ്രഹമാണെന്ന് ചിത്ര പല ആവര്‍ത്തി പറയുകയും ചെയ്തിരുന്നു. എആര്‍ റഹ്‌മാന്റെ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ദുബായില്‍ പോയതായിരുന്നു ചിത്രയും മകളും. അബദ്ധവശാല്‍ സ്വിമ്മിങ് പൂളില്‍ വീണ മകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എട്ട് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്. ദൈവം എല്ലാം നേരത്തെ തീരുമാനിച്ചതാണ്, പോയത് പോയി, എനിക്കിനി തിരിച്ചുരിട്ടില്ല എന്ന് പിന്നീട് വികാരഭരിതമായ പല അഭിമുഖങ്ങളിലും ചിത്ര പങ്കുവച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *