എന്റെ മോൾ കരഞ്ഞാൽ ഞാനും കരയും, അവളുടെ വേദന എന്റെയും വേദന ആയിരുന്നു; മകളെ വളർത്തിയത്! ഉർവ്വശിയുടെ വാക്കുകൾ

ഏറെ ആരാധകരുള്ള ഒരു താര പുത്രിയാണ് കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മി. നടൻ മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകളായ കുഞ്ഞാറ്റ സിനിമയിലേക്ക് ഉള്ള ഏറി കാത്തിരിക്കുകയാണ്. അമ്മയെപ്പോലെ അച്ഛനെപ്പോലെ, വല്യമ്മമാരെപോലെ നല്ലൊരു നടിയായി കുഞ്ഞാറ്റ സ്‌ക്രീനിൽ എത്താൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. 2000ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. 2001 ലാണ് കുഞ്ഞാറ്റയുടെ ജനനം.

ഉർവശിയും മനോജ് കെ ജയനും മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഒത്തുപോകാൻ കഴിയാത്ത സാഹചര്യം വന്നതോടെ ഇരുവരും പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. പിന്നീട് 2011ൽ മനോജ് കെ ജയനും ആശയും തമ്മിൽ വിവാഹിതരായി. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദുമായി ഉർവശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്. എന്നാൽ അടുത്തിടെയാണ് തന്റെ അമ്മയെക്കുറിച്ച് കുഞ്ഞാറ്റ ഏറെ വാചാലയായത്. ഒപ്പം മകളെക്കുറിച്ച് ഉർവശിയും.

ഒരു തമിഴ് ചാനൽ മദേഴ്‌സ് ഡേയോട് അനുബന്ധിച്ചുകൊണ്ട് നടത്തിയ ഒരു ഷോയിലാണ് അമ്മയും മകളും ഒരുമിച്ചെത്തിയത്. തന്റെ കുഞ്ഞിനെ ഒരു നഴ്‌സ് പോലും എടുക്കുന്നത് തനിക്ക് പേടി ആയിരുന്നു എന്നാണ് ഉർവശി പറഞ്ഞത്. അവൾക്ക് വേദനിക്കുമോ, അവൾ കരയുമോ അവൾക്ക് എന്തെങ്കിലും പറ്റിപോകുമോ എന്നൊക്കെ ആയിരുന്നു പ്രസവശേഷം കുറച്ചുദിവസങ്ങൾ എന്നാണ് ഉർവശി പറഞ്ഞത്. പ്രസവത്തിനു ഒരാഴ്ച മുൻപുവരെ ജോലി ചെയ്തിരുന്നു.

പ്രസവശേഷവും മകളെ നോക്കിയതും കുളിപ്പിച്ചതും എല്ലാം ഞാൻ തന്നെയാണ്. പ്രസവശേഷം കുഞ്ഞിനെ ആരെങ്കിലും എടുത്താൽ തന്നെ നെഞ്ചിടപ്പായിരുന്നു. കാരണം അവൾ കരയുമോ, അവൾക്ക് വേദനിക്കുമോ എന്നൊക്കെ ആയിരുന്നു മനസ്സിൽ. അവളെ ഇൻജെക്ഷൻ എടുക്കാൻ കൊണ്ട് പോകുമ്പോൾ അവളെക്കാൾ മുൻപേ താൻ ആയിരുന്നു കരയുന്നതെന്നും ഉർവ്വശി പറയുന്നു.

അവളുടെ വേദന എന്റെയും വേദന ആയിരുന്നു, അവൾ കരഞ്ഞാൽ ഞാനും കരയുമായിരുന്നു. സ്‌കൂളിൽ കൊണ്ട് ചെന്നാക്കി വീട്ടിലേക്ക് പോരാൻ പേടി ആയിരുന്നു. സ്‌കൂളിൽ തന്നെ ഞാൻ ഇരിക്കുമായിരുന്നു എന്നാൽ അവസാനം സ്‌കൂളുകാർ പരാതി പറഞ്ഞുവെന്നും ഉർവ്വശി ഗലാട്ട ചാനലിൽ പറഞ്ഞു.

ഈ കഥകൾ ഒന്നും ഞാൻ എവിടെയും പറഞ്ഞിട്ടില്ല ഞാൻ ഗർഭിണി ആരുന്നപ്പോഴും ജോലി ചെയ്തിരുന്നു. പ്രസവത്തിന് ഒരു ആഴ്ച മുൻപ് വരെ ഞാൻ ജോലിക്ക് പോകുമായിരുന്നു. ഡപ്പാം കൂത്ത് ഡാൻസൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. പുടവ മുൻപോട്ട് മറച്ചു വച്ചിട്ട് ഞാൻ അതൊക്കെ ചെയ്തിട്ടുണ്ട്. അയ്യയ്യോ ഇതെന്താ ഈ പെണ്ണ് ചെയ്യുന്നത് എന്ന് പ്രഭുസാർ വരെ എന്നോട് ചോദിച്ചിട്ടുണ്ട്. നീ സത്യം പറ നിനക്ക് എത്ര മാസമായി.നീ ഈ വയറും വച്ചിട്ട് നൃത്തം ചെയ്യാൻ പാടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ടെൻഷൻ- രണ്ടുകുഞ്ഞുങ്ങളെയും കൂട്ടി ഞാൻ ലൊക്കേഷനിൽ പോകുമായിരുന്നു. മകളുടെ വളർച്ചയിൽ താൻ ഒപ്പം ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു.

അതേസമയം അമ്മയുടെ പ്രസവസമയത്തെ കുറിച്ചൊക്കെ താൻ ഇപ്പോൾ ആണ് കേൾക്കുന്നത്, ഉർവ്വശിയുടെ മകൾ ആയതിൽ തനിക്ക് അഭിമാനം ആണെന്നും കുഞ്ഞാറ്റ കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *