ഇത് ഭാര്യയോ മകളോ ഈ സുന്ദരി പെണ്ണ് ആരെന്ന് മനസിലായോ കുതിരവട്ടം പപ്പുവിന്റെ മകന്‍ വീട്ടിലെ വിശേഷം അറിയിച്ചപ്പോള്‍
മലയാളത്തിൽ ഒരുകാലത്ത് നിരവധി സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ഹാസ്യതാരമാണ് കുതിരവട്ടം പപ്പു. 2000 ഫെബ്രുവരി 25ന് ആയിരുന്നു അദ്ദേഹത്തിന്‍റെ മരണം. അദ്ദേഹത്തിന്‍റെ മകൻ ബിനു പപ്പുവും ഇപ്പോൾ സിനിമയിൽ സജീവമാണ്. കഴിഞ്ഞദിവസം വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ ഓർമ്മകൾ ബിനു പങ്കിട്ടത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ബിനു, ഒപ്പം വിധിയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ബെംഗളൂരുവിൽ അനിമേറ്റർ ആയി ജോലി ചെയ്തിരുന്ന കാലത്തൊന്നും തന്റെ മനസ്സിൽ സിനിമയെ ഉണ്ടായിരുന്നില്ല എന്നും അഭിമുഖത്തിൽ ബിനു പറയുന്നു. ചില വാക്കുകൾ പറയുമ്പോൾ തനിക്കു അച്ഛന്റെ ശബ്ദവും രീതിയുമാണെന്നു പലരും പറഞ്ഞിട്ടുണ്ടെന്നും ബിനു പറയുന്നു. തന്റെ പെങ്ങൾ ബിന്ദുവിനെ എടിയേ എന്ന് വിളിക്കുമ്പോൾ അച്ഛന്റെ ശബ്ദം പോലെ ഉണ്ടെന്നു പെങ്ങൾ പറയാറുണ്ടെന്നും ബിനു പറഞ്ഞു. മാത്രവുമല്ല അച്ഛന്റെ ഭക്ഷണരീതി അതേപടി തനിക്ക് കിട്ടിയിട്ടുണ്ടെന്നും ബിനു പറയുന്നു.
ജീവിതത്തിലെ കുതിരവട്ടം പപ്പു ആയിരുന്നില്ല സിനിമയിൽ നമ്മൾ കാണുന്നതെന്നും ബിനു പറയുന്നു. അച്ഛനെ ഓർക്കുക എന്നത് എളുപ്പമാണ്, അതെന്നും ഓർക്കാറുണ്ട്. എന്നാൽ അങ്ങയെ നഷ്ടപ്പെടുകയെന്നത് ഏറെ തലവേദനയാണ്. അതൊരിക്കലും വിട്ടുപോകുകയില്ല എന്നൊരിക്കൽ ബിനു പറഞ്ഞിട്ടുണ്ട്.
ചില പിറന്നാളിന് വിളി മാത്രമാണ് വരിക. ചിലപ്പോൾ ആരുടെയെങ്കിലും കൈയ്യിൽ സമ്മാനങ്ങൾ കൊടുത്തു വിടും. ചിലപ്പോൾ അമ്മയെ പറഞ്ഞേൽപിച്ചിട്ടുണ്ടാകും. അച്ഛന്റെ സ്ഥാനത്തു അമ്മ വന്നാലും നമ്മുടെ ഉള്ളിലെ കുട്ടിക്കു തൃപ്തിയാകില്ലല്ലോ, എങ്കിലും അച്ഛൻ വരുന്ന ദിവസം എല്ലാ കുറവുകളും അദ്ദേഹം നികത്താറുണ്ടെന്നും അഭിമുഖത്തിൽ ബിനു പറയുന്നു.ബിനു പപ്പു ഇതിനകം നിരവധി സിനിമകളിൽ നടനായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പുത്തൻപണം, സഖാവ്, ലൂസിഫര്‍, വൈറസ്, അമ്പിളി, രൗദ്രം 2018, ഹെലൻ ഹിഗ്വിറ്റ, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലും ബിനു തിളങ്ങി. 37 വര്‍ഷത്തോളം സിനിമാലോകത്തുണ്ടായിരുന്ന പപ്പു ആയിരത്തിഅഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment