ഒന്നിച്ചതിന്റെ രണ്ടാ വാർഷികം ആഘോഷിക്കാൻ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് ലച്ചുവിന്റെ പാർട്ണർ ശിവജി, വൈറലാവുന്ന ഫോട്ടോസ്

ഒന്നിച്ചതിന്റെ രണ്ടാ വാർഷികം ആഘോഷിക്കാൻ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് ലച്ചുവിന്റെ പാർട്ണർ ശിവജി, വൈറലാവുന്ന ഫോട്ടോസ്.തന്റെ പ്രായത്തിന്റെ ഇരട്ടി പ്രായമുള്ള ആളുമായി പ്രണയത്തിലാണ് എന്ന് ലച്ചു ആദ്യമായി വെളിപ്പെടുത്തിയത് ബിഗ്ഗ് ബോസ് ഷോയിലാണ്. ഇപ്പോഴിതാ ഒന്നിച്ചതിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് കപ്പിൾസ്.സംസാര രീതികൊണ്ടും നിഷ്കളങ്കതകൊണ്ടും ബി​ഗ്​ഗ് ബോസ് മലയാളം സീസൺ 5 ൽ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ സുരേഷ് എന്ന ലച്ചു​. എന്നാൽ ആരോ​ഗ്യപരമായ കാരണങ്ങളെ തുടർന്ന് താരത്തിന് ഷോയിൽ നിന്നും പുറത്താകേണ്ടിവന്നു.ബി​​ഗ്​ഗ് ബോസ് ഷോയ്ക്ക് അകത്ത് ഒരു ദിവസം അഞ്ജുവുമായി സംസാരിക്കവെയാണ് തന്റെ പങ്കാളിയെ കുറിച്ച് ലച്ചു മനസ്സു തുറന്നത്. തന്റെ ഇരട്ടി പ്രായമുള്ള ആൾക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും ലച്ചു പറഞ്ഞിരുന്നു. ശിവജി എന്നാണ് പേര്, ഫോട്ടോ​ഗ്രാഫറും ഡയരക്ടറും ഒക്കെയാണ്.ബി​ഗ്​ഗ് ബോസ് ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ ലച്ചുവിനെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്യാൻ വന്നത് ശിവജിയാണ്. അന്ന് തൻരെ പങ്കാളിയെ ലച്ചു എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നു. പിന്നീട് ചില അഭിമുഖങ്ങളും ഇരുവരും നൽകി.

ഇപ്പോൾ ഒന്നിച്ചതിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് ലച്ചുവും പങ്കാളിയും. അതിന്റെ ഭാ​ഗമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത് ശിവജി തന്നെയാണ്.ഞങ്ങളുടെ രണ്ടാം വാർഷികം സ്പെഷ്യൽ ഷൂട്ട്. ഈ സുന്ദരിയായ, കഴിവുള്ള, സന്തോഷവതിയായ, അത്ഭുതകരമായ ഈ ആൾക്കൊപ്പം രണ്ട് വർഷം എന്ന് പറഞ്ഞ്, ലച്ചുവിനെയും ​ടാ​ഗ് ചെയ്തുകൊണ്ടാണ് ശിവജി ചിത്രങ്ങൾ പങ്കുവച്ചരിയിക്കുന്നത്.തങ്ങളുടെ പ്രണയത്തെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തിൽ ലച്ചുവും ശിവജിയും സംസാരിച്ചിരുന്നു. ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അല്ല. സംസാരിച്ച് പഴകിയതിന് ശേഷം ഇഷ്ടപ്പെട്ടതാണ്. ശിവജിയുടെ പെരുമാറ്റവും സംസാരവുമാണ് തന്നെ ആകർഷിച്ചത് എന്നും ലച്ചു പറഞ്ഞിരുന്നു.താൻ പീഡനത്തിന് ഇരയായ കഥ എല്ലാം ലച്ചു ബി​ഗ്​ഗ് ബോസ് ഷോയിൽ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ശിവജിയോടും പറഞ്ഞിട്ടുണ്ട് എന്നും, എല്ലാം അറിഞ്ഞതിന് ശേഷമാണ് ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത് എന്നും ലച്ചു അന്ന് പറഞ്ഞു.ലച്ചുവിന്റെയും പങ്കാളിയുടെയും പ്രായ വ്യത്യാസത്തെ കുറിച്ചും ശിവജിയുടെ വണ്ണത്തെ കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടുള്ള നെ​ഗറ്റീവ് കമന്റുകളും ഒരുപാടുണ്ടായിരുന്നു. ഇത് ലച്ചുവിന്റെ അച്ഛനെ പോലെയുണ്ട് എന്നൊക്കെയുള്ള കമന്റുകൾ താരം പാടെ അവ​ഗണിക്കുകയായിരുന്നു.വിവാഹത്തെ കുറിച്ച് ബി​ഗ്​ഗ് ബോസിൽ വച്ച് ലച്ചു സംസാരിച്ചിരുന്നു. ഇതുപോലെ ഞങ്ങലുടെ ബന്ധം നിലനിന്നു പോയാൽ ഒരു ചെറിയ ചടങ്ങ് നടത്തണം എന്ന ആ​ഗ്രഹമുണ്ടെന്നാണ് ലച്ചു അഞ്ജുവിനോട് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *