കാരണവന്മാർ ഒന്നും ഉണ്ടാക്കി കൂട്ടിവച്ചിട്ടില്ല ,കയ്യിലുള്ളതെല്ലാം തീർന്ന അവസ്ഥയിലുമാണ്; ശരിയാണ് ഇതുതന്നെയാണ് വരുമാനം!
ആദ്യം ആദ്യം സോഷ്യൽ മീഡിയ റീൽസിലൂടെ പ്രേക്ഷകർക്ക് പരിചതരായ ഒരു ഭാര്യയും ഭർത്താവും മാത്രമായിരുന്നു ലിജിയും സുജിത്തും. എന്നാൽ സിനിമപോലും വെല്ലുന്ന തരത്തിലുള്ള ഇവരുടെ ജീവിത – പ്രണയകഥ പരസ്യമായപ്പോഴാണ് ഇവർക്ക് പിന്തുണയുമായി മലയാളികൾ പലരും മുൻപോട്ട് വന്നത്.
സാമ്പത്തികമായി ഉള്ള സഹായത്തേക്കാൾ ഇവർ ഇടുന്ന വീഡിയോസിനാണ് പിന്തുണ. . മധുരം സിനിമ പോലെ ഒരു പ്രണയം ഇവർക്ക് ഇടയിലുണ്ട് എന്ന് അറിഞ്ഞു മിക്ക ചാനലുകളൽ പോലും ഇവരുടെ കഥ നിറഞ്ഞുനിന്നു.
പ്രണയിച്ച് വിവാഹിതരായ ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അരങ്ങേറിയത്. ചെറിയൊരു തലവേദനയില്‍ തുടങ്ങിയ അസുഖം ലിജിയെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് വരെ പോയിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ലിജി ജീവിതത്തിലേക്ക് തിരികെ എത്തിയത്. മൂക്കിലൂടെ ഇട്ട പൈപ്പിലൂടെ ആയിരുന്നു ഭക്ഷണം വരെ കഴിച്ചിരുന്നത്. ഇപ്പോൾ സുജിത്തിന്റെ സ്നേഹവും പരിചരണവും കൊണ്ട് ലിജി പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന് തുടങ്ങി. ലിജി അസുഖ ബാധിതയായശേഷമാണ് അവളുടെ സന്തോഷത്തിനായി സുജിത്ത് യുട്യൂബ് ചാനൽ തുടങ്ങിയത്.
ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ സ്നേഹമാണ് ഈ യുവദമ്പതികൾക്ക് ലഭിക്കുന്നത്. എന്നാൽ അവിടെയും വിമർശനവുമായിചിലർ എത്തുന്നുണ്ട്. ഇരുവർക്കുംഎതിരെ നടന്ന വിമർശനത്തിനു കഴിഞ്ഞദവിസം പോസ്റ്റുമായി സുജിത് എത്തുകയുണ്ടായി.
തോൽവിയുടെ പടുകുഴയിൽ നിന്നും കയറിവന്നതാ. അതുകൊണ്ട് യൂട്യൂബ്യും ഫേസ്ബുക്കും ക്യാഷ് ഉണ്ടാക്കാൻ ആണ് ചെയ്യുന്നത് എന്ന് പറയുന്ന ചിലരൊടെങ്കിലും പറയുവാ. തത്കാലം ഇതാണൊരു ആശ്രയം. കാരണവന്മാർ ഒന്നും ഉണ്ടാക്കി കൂട്ടിവച്ചിട്ടില്ല ,കയ്യിലുള്ളതെല്ലാം തീർന്ന അവസ്ഥയിലുമാണ് ഹോസ്പിറ്റലുകാർ വെറുതെ ട്രീറ്റ്മെന്റും തരില്ല. എല്ലാവരെയും പോലെ ഞങ്ങൾക്കും ജീവിതത്തിലേക്കു തിരിച്ചു വരണം. അതിനായ് കഴിഞ്ഞ 3 വർഷമായി പൊരുതുകയാണ്. അതുകൊണ്ട് ഇനി തോൽക്കാനും മനസ്സില്ല. എല്ലാം വരുന്നിടത്തു വച്ചു കാണാം എന്ന പ്രതീക്ഷയിൽ . .. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്നല്ലേ പറയാറ്- സുജിത് കുറിച്ചു. നർവാദപെരാണ് ഇരുവർക്കും സപ്പോർട്ടുമായി എത്തുന്നത്.
എല്ലാവരും ക്യാഷ് ഉണ്ടാക്കാൻ വേണ്ടി തന്നല്ലോ ഇതൊക്കെ ചെയുന്നത്, എത്ര ഹാപ്പി ക്ക് വേണ്ടി എന്ന് പറഞ്ഞാലും പരമാർത്ഥം ക്യാഷ് തന്നെയാണ്, ക്യാഷ് ഇല്ലാതെ ഒന്നും നടക്കില്ല, ഹോസ്പിറ്റൽ കേസ് ഒക്കെ വരുമ്പോ പെട്ടുപോകും.. പറയുന്നവരോട് ഇങ്ങനെ തന്നെ പറയണം സുജിത് ബ്രോ.. ലിജി എത്രയും വേഗം സുഖമായി തിരിച്ചു വരട്ടെ എന്ന പ്രാർത്ഥനയോടെ.പറയുന്നവർ പറയട്ടെ സുജിത്തേ നമ്മൾ ഒന്നും കേട്ടിട്ടില്ല നമ്മുടെ ലക്ഷ്യം ലിജികുട്ടിയെ പഴയ പോലെ ജീവിതത്തിലേക്കു കൊണ്ട് വരിക എന്നതാണ് എത്രയും പെട്ടെന്ന് അതു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു- എന്നുള്ള നൂറായിരം കമന്റുകൾ ആണ് പ്പോൾ ഇരുവർക്കും ലഭിക്കുന്നത്.
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തുമ്പോഴാണ് സുജിത്ത് ലിജിയെ ആദ്യമായി കാണുന്നത്. ആദ്യ സംസാരത്തിൽ തന്നെ ഇടുക്കിക്കാരിയായ ലിജിയും കൊല്ലംകാരനായ സുജിത്തും പരസ്പരം അടുത്തു. പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ആദ്യത്തെ ഒരു വർഷം അടിപൊളിയായി ഇരുവരും ജീവിച്ചു. എന്നാൽ ഒന്നാം വിവാഹ വര്ഷകദിനത്തിൽ തുടങ്ങിയ പനിയാണ്. പിന്നീട് ന്യൂറോ മില്ലിയോഡിസിസ് എന്ന അസുഖം ബാധിച്ച അവസ്ഥയിലേക്ക് ലിജിയെ എത്തിച്ചത്.
@All rights reserved Typical Malayali.
Leave a Comment