പറ്റാവുന്ന എല്ലാ കാര്യവും പരമാവധി ചെയ്യുന്നുണ്ട്; ഓരോ ദിവസവും ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് മുന്നോട്ടുള്ള പ്രതീക്ഷ!

പറ്റാവുന്ന എല്ലാ കാര്യവും പരമാവധി ചെയ്യുന്നുണ്ട്; ഓരോ ദിവസവും ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് മുന്നോട്ടുള്ള പ്രതീക്ഷയെന്ന് സോഷ്യൽ മീഡിയ വൈറൽ കപ്പിൾ ലിജി സുജിത്.

ലിജി പഴയതിനേക്കാളും ഉഷാറായതാണ് ഏറ്റവും വലിയ സന്തോഷം. ജീവിതത്തിൽ പ്രണയിച്ചുവിവാഹതിരായവരാണ് ലിജിയും സുജിത്തും.

ഏറെ പ്രതീക്ഷയോടെ ജീവിതം തുടങ്ങിയ ഇരുവരെയും പക്ഷേ വിധി തളർത്തി കളഞ്ഞു. ചെറിയൊരു തലവേദനയില്‍ തുടങ്ങിയ അസുഖം ലിജിയെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് വരെ പോയിരുന്നു.

നീണ്ട കാലത്തേ ചികിസയ്ക്ക് ശേഷമാണ് ലിജി ജീവിതത്തിലേക്ക് തിരികെ എത്തിയത്. മൂക്കിലൂടെ ഇട്ട ട്യൂബിലൂടെ ആയിരുന്നു ലിജിക്ക് ഏറെനാൾ മുൻപേ വരെ ഭക്ഷണം കൊടുത്തിരുന്നത്., ഇപ്പോൾ അതിൽ നിന്നെല്ലാം ഏറെ ദൂരം സുജിത്തും ലിജിയും സഞ്ചരിച്ചു കഴിഞ്ഞു. ഇന്ന് സ്വയം ഭക്ഷണം കഴിക്കാൻ പാകത്തിൽ ലിജി എത്തിക്കഴിഞ്ഞു. വാക്കുകൾ ഇടറും എങ്കിലും ലിജി സംസാരിക്കുമ്പോൾ സുജിത്തിനെ പോലെ അവരുടെ കുടുംബം പോലെ അവരെ സ്നേഹിക്കുന്ന ഓരോരുത്തർക്കും മനസ്സ് നിറഞ്ഞ സന്തോഷമാണ്. അത്രത്തോളം ആഴത്തിലാണ് ഇവരുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ നിറഞ്ഞതും.

ബ്രെയിൻട്യൂമർ ആണെന്ന് കരുതുകയും ഓപ്പറേഷൻ ചെയ്യാം എന്ന നിലയിൽ എത്തിയപ്പോഴാണ് ബ്രെയിൻ ട്യൂമർ അല്ല ന്യൂറോ മില്ലിയോഡിസിസ് എന്ന അസുഖം ആണ് ലിജിക്ക് എന്ന് തിരിച്ചറിയുന്നത്. ഫിസിയോ തെറാപ്പിയും മറ്റുമായി മുൻപോട്ട് പോവുകയാണ് ഇപ്പോഴും ലിജിയും സുജിത്തും.

ലിജി എഴുന്നേറ്റ് നടന്നില്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ. എന്നാൽ ചെയ്യാവുന്നത് ഒക്കെ ചെയ്യുന്നുണ്ട്.എഴുനേറ്റ് നടക്കുക എന്നത് അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഇതേ സിറ്റുവേഷൻ കടന്നുപോകുന്ന ചിലർക്കൊക്കെ മനസിലാകും… പിന്നെ ഓരോദിവസവും ഇതുപോലെ ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് മുന്നോട്ടുള്ള പ്രതീക്ഷ.- സുജിത് പറയുന്നു

പലരും ചോദിക്കും എണീറ്റു നടന്നില്ലേ… എന്താ ലിജി എഴുനേറ്റ് നടന്നുകൂടെ എന്നൊക്കെ…ലിജി നടക്കുന്നത് കാണാനുള്ള ആഗ്രഹം ആയിരിക്കാം. അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഇതേ സിറ്റുവേഷൻ കടന്നുപോകുന്ന ചിലർക്കൊക്കെ മനസിലാകും… പിന്നെ ഓരോദിവസവും ഇതുപോലെ ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് മുന്നോട്ടുള്ള പ്രതീക്ഷ… ഒരുനാൾ എല്ലാവരുടെയും പ്രാർത്ഥനയും ആഗ്രഹവും പോലെ അവളും സ്വാതന്ത്രമായി എണീറ്റ് നടക്കും എന്ന ശുഭപ്രതീക്ഷയയിൽ ആണ് ഞങ്ങളും. കൂടെ പരിശ്രമവും- സുജിത് പറഞ്ഞു.

ജോലിക്കായി കൊച്ചിയിലെത്തിയപ്പോഴാണ് സുജിത്ത് ലിജിയുമായി പരിചയത്തിലായത്. ലിജി ജോലി നിര്‍ത്തി പോയപ്പോഴും ഇരുവരും സൗഹൃദം തുടരുന്നുണ്ടായിരുന്നു. ലിജിയെ ശരിക്കും മിസ് ചെയ്യുന്നുണ്ടായിരുന്നു. പുതിയ ഓഫീസില്‍ പോയി കാണാറുണ്ടായിരുന്നു. കൂടുതല്‍ അടുത്തതോടെയാണ് പ്രണയം തിരിച്ചറിഞ്ഞത്.

8 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ചു കൃത്യം പത്താമത്തെ ദിവസം ആകുമ്പോൾ ലിജിക്ക് വന്ന പനിയാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. എന്നാൽ ഇവരുടെ പ്രണയം പണ്ടത്തെ പോലെ ഇന്നും നിലനിൽക്കുന്നുണ്ട്. സംസാരിക്കാൻ ആകില്ല എങ്കിലും സഹജീവികളോട് ഒക്കെയും അത്രയും ദയയും അനുകമ്പയും ആണ് ലിജിക്ക്. അടുത്തിടെ ഒരു ഫോട്ടോഗ്രാഫർ ലിജിയുടെ അനുകമ്പയെ കുറിച്ച് പോസ്റ്റ് എഴുതിയിരുന്നു.

ഭക്ഷണം കഴിക്കില്ലെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്ക്പൈസ കൊടുക്കാൻ ലിജി, ചേച്ചിയുടെ കുട്ടനോട് ആവശ്യപ്പെട്ടുവെന്നും അവരുടെ കെയറിങ്ങും സ്നേഹവും എടുത്തുപറയേണ്ടത് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒടിടിയിൽ മികച്ച അഭിപ്രായവുമായി ലെവൽ ക്രോസ്

ഭാര്യക്ക് സൗന്ദര്യം പോരാ സ്ത്രീധനം പോരാ എന്നീ കാരണങ്ങൾ പറയുന്ന കുറച്ചു ആണുകൾ വീട്ടുകാര് ഉണ്ട് അവർ ഇതൊക്കെ കണ്ട് ഒന്ന് പഠിക്കുക ……കെട്ടുന്ന പുരുഷന് ഭംഗിയില്ല പഠിപ്പ് ഇല്ലാ ജോലി ഗവർമെന്റ് അല്ലാ എന്ന് പറയുന്ന സ്ത്രീകൾ ഒന്ന് കാണുക തളരുമ്പോൾ താങ്ങ് ആവാൻ ഇതുപോലൊരു ആണോരുതൻ മതി ജീവിതം ഹാപ്പി ആവാൻ. ചേട്ടായിയും ചേച്ചിയും സൂപ്പർ ആണ് ഒത്തിരി ഇഷ്ടവും ആണ് ചേച്ചി പൊളിയാണ്-എന്നാണ് സോഷ്യൽ മീഡിയ ഇരുവരെയും കുറിച്ച് പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *