നാട്ടില്‍ ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ റീല്‍ ഇട്ട് കളിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു; ചോദ്യത്തിന് മറുപടിയുമായി ലിന്റു റോണി

മനുഷ്യമനസാക്ഷിയെ മരവിപ്പിയ്ക്കുന്ന സംഭവമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ നടക്കുത്തിലാണ് ഒരു നാടും ജനതയും. സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം കരയിപ്പിക്കുന്നതാണ്. സോഷ്യല്‍ മീഡിയയുടെ നല്ല സാധ്യതകളെ ഉപയോഗിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങളും, പ്രചരണങ്ങളും, സഹായങ്ങളും നടക്കുന്നു. സിനിമാ – സീരിയല്‍ താരങ്ങള്‍ എല്ലാം ഈ ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതിനൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ചിലര്‍ അവരുടെ ജോലിയും തുടരുന്നു. അത്തരം വീഡിയോകള്‍ക്ക് വളരെ മോശം പ്രതികരണങ്ങളാണ് കമന്റില്‍ വന്നുകൊണ്ടിരിയ്ക്കുന്നത്. നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങെ റീല്‍സ് വീഡിയോ ഇട്ട് കളിക്കാന്‍ തോന്നുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ നടിയും വ്‌ളോഗറും ഇന്‍ഫ്‌ളുവന്‍സറുമായ ലിന്റു റോണി.

‘ഞാന്‍ ഇപ്പോള്‍ യുകെയില്‍ ആണ്, ഇവിടെ സെറ്റില്‍ ആയിരിക്കുകയാണ്. ഞാനിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ എന്നെല്ല എവിടെ ഒരു പോസ്റ്റ് ഇട്ടാലും ആദ്യം കുറേ ആള്‍ക്കാര്‍ ചോദിയ്ക്കുന്ന ചോദ്യമാണ്, ഒരു തുള്ളി മര്യാദയില്ലേ, ഷെയിംഫുള്‍ ആയി തോന്നുന്നു നിങ്ങളുടെ പോസ്റ്റ് കണ്ടിട്ട് എന്ന്. അതിലും ബുദ്ധിമുട്ടി ഇവിടെയുള്ള ആളുകള്‍ അവരുടെ വര്‍ക്ക് പ്രമോട്ട് ചെയ്യാന്‍ നമ്മളെ സമീപിയ്ക്കുമ്പോള്‍ ഇല്ല എന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. കാരണം ഞാനൊരു ഇന്‍ഫ്‌ളുവന്‍സര്‍ കൂടെയാണ്.’

‘ഓരോരുത്തര്‍ക്കും അവരുടേതായ രീതിയിലുള്ള കമ്മിറ്റ്‌മെന്റ്‌സും കാര്യങ്ങളുമൊക്കെയുണ്ട്. കഷ്ടപ്പെട്ടുതന്നെയാണ് ഓരോരുത്തരും അവരവരുടെ ജോലി നിലനിര്‍ത്തുന്നത്. വളരെ വേദനിച്ചും, സങ്കടപ്പെട്ടും തന്നെയാണ് ഞങ്ങള്‍ റീല്‍സ് ഇടുന്നത്. നിങ്ങള്‍ക്ക് വെറുതേയിരുന്നീ സ്‌ക്രോള്‍ ചെയ്ത്, ഞങ്ങളുടെ വീഡിയോയ്ക്ക് കമന്റിടുന്ന ഈ നേരം മതിയല്ലോ ഒരു നേരം ഇരുന്ന് മുട്ടുകുട്ടി പ്രാര്‍ത്ഥിയ്ക്കാന്‍. അത് നിങ്ങളാരെങ്കിലും ചെയ്യുന്നുണ്ടോ?’

‘മറ്റൊരു കാര്യം, 2018 ലെ പ്രളയത്തില്‍ പെട്ടുപോയ ആളാണ് ഞാനും. എല്ലാം നഷ്ടപ്പെട്ട്, എനിക്കിനി യുകെയിലേക്ക് തിരിച്ചുവരാന്‍ പറ്റുമോ എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. ഒന്നും ഇല്ലായിരുന്നു കൈയ്യില്‍. പത്തിരുപത്തിയഞ്ച് ദിവസം ഒന്നും അറിയാത്ത ആളുകള്‍ക്കൊപ്പം കഴിഞ്ഞ എനിക്ക് ആ സാഹചര്യ ഇപ്പോള്‍ തീര്‍ച്ചയായും മനസ്സിലാക്കാന്‍ സാധിക്കും. ഞാനൊരു അമ്മയാണ്, എന്റെ ജോലിയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്.’

‘കേരളത്തിന് പുറത്ത് എന്തെങ്കിലും സംഭവിക്കുമ്പോള്‍, അവിടെ അത് സംഭവിച്ചു എന്ന് പറഞ്ഞ് കേരളത്തില്‍ നിന്നാരും മറ്റ് പോസ്റ്റുകള്‍ ഇടാറില്ലേ. കഴിയുന്നതും കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിയ്ക്കുക, അവരുടെ ദുഃഖത്തില്‍ പങ്കുചേരുക, നമ്മളെ കൊണ്ട് പറ്റുന്ന സഹായങ്ങള്‍ അവര്‍ക്ക് ചെയ്യുക. അതൊക്കെയാണ് ഇപ്പോള്‍ വേണ്ടത്. അല്ലാതെ നെഗറ്റീവ് കമന്റുകളിട്ട് സമയം കളയുകയല്ല’ എന്നിങ്ങനെയാണ് ലിന്റു റോണി പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *