ഒപ്പം താമസിച്ചിരുന്ന മലയാളി സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് ലണ്ടനിൽ കൊല്ലപ്പെട്ടു; ഇരുപതുകാരൻ അറസ്റ്റിൽ
ലണ്ടൻ: വെള്ളിയാഴ്ച ലണ്ടനിൽ മലയാളി മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ചു.പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് മരിച്ചത്. ഇയാളുടെ റൂംമേറ്റായ 20 വയസ്സുകാരനു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം, അവർ പങ്കിട്ട ഒരു വീട്ടിൽ വഴക്കിനെ തുടർന്ന് സഹമുറിയൻ അരവിന്ദിനെ കുത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണു സംഭവം നടന്നത്. പെക്കാമിലെ കോൾമാൻ വേ ജംക്‌ഷനു സമീപമുള്ള സതാംപ്റ്റൺ വേയിൽ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്ലാറ്റിലാണ് ഇവർ ഇരുവരും താമസിച്ചിരുന്നത്. ഇവർക്കൊപ്പം മറ്റു രണ്ടു മലയാളി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നു.
അതേസമയം, കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലാണ്. അവിവാഹിതനായ ഇയാൾ വിദ്യാർഥി വീസയിലെത്തിയ മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.
@All rights reserved Typical Malayali.
Leave a Comment