അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ..പെട്ടന്നൊരാളെ അക്‌സെപ്റ്റ് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു ..എന്നാൽ ഇപ്പോൾ നന്നായി പോകുന്നു …നടി മാധവി

നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരി ആയതാണ് മാധവി എന്ന നടിയെ. തിരക്കുകളിൽ നിന്നും തിരക്കിലേക്ക് പോകുന്നതിന്റെ ഇടയിലാണ് മാധവി ഇന്റസ്ട്രിയില്‍ നിന്നും അപ്രത്യക്ഷയായത്. പഴയകാല നായികമാര്‍ പലരും സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയെങ്കിലും മാധവിയെ കുറിച്ച് മാത്രം യാതൊരു വിവരവും ഇല്ല. എവിടെയാണ് മാധവി.. സിനിമകള്‍ ഉപേക്ഷിച്ച് പെട്ടന്ന് മാധവി എങ്ങോട്ട് പോയി.. തുടങ്ങിയ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം മുൻപൊരിക്കൽ മാധവി തുറന്നു പറഞ്ഞിരുന്നു. അവരുടെ വാക്കുകളിലൂടെ

96 ൽ ആണ് വിവാഹം ആയത്. ശേഷം അമേരിക്കയിലേക്ക് പോയി. പുള്ളിക്ക് സ്വന്തമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉണ്ടായിരുന്നു.ഞാൻ കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി.,ഞങ്ങൾക്ക് മൂന്നുകുഞ്ഞുങ്ങൾ. പിന്നെ ഭാര്യ ആയും അമ്മയും ഞാൻ ബിസി ആയി. സന്തോഷകരവും സമാധാനപരമവുമായ ജീവിതം നയിക്കുന്നു- ഇത്രകാലം എവിടെ ആയിരുന്നു മേധാവി എന്നുള്ള ചോദ്യത്തിന് ആദ്യമായി മാധവി പ്രതികരിച്ച വാക്കുകൾ ആണിത്.

അഞ്ചുവയസ്സുള്ളപ്പോൾ മുതൽ ഞാൻ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ്. പതിമൂന്നുവയസ്സിൽ ആണ് സിനിമയിലേക്ക് എത്തിയത്. ഒരു തെലുഗു മൂവിയിലൂടെ. അവിടെ നിന്നാണ് തുടക്കം.

ഒരു കോമ്പ്ലിക്കേറ്റഡ് റോൾ ആയിരുന്നു. ആ സമയത്ത് എനിക്ക് ഒരു കാര്യവും സിനിമയെക്കുറിച്ച് അറിയില്ലായിരുന്നു. ഒരു തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പ്രേം നസീർ സിനിമയിലേക്ക് എനിക്ക് ഒരു ക്ഷണം കിട്ടിയ വിവരം എന്റെ അച്ഛൻ എന്നെ അറിയിക്കുന്നത്. എനിക്ക് ആണെങ്കിൽ മലയാളത്തിലെ ഒരു വാക്കു പോലും അറിയുകയും ഇല്ല. ഞാൻ ഇക്കാര്യം എന്റെ അച്ഛനോട് പറഞ്ഞൂ. അദ്ദേഹം ഈ വിവരം സംവിധായകൻ ഹരിഹരനോട് പറഞ്ഞു. അദ്ദേഹം എന്നെ കാണാൻ വേണ്ടി വീട്ടിലേക്ക് വന്നു. ഞാൻ അങ്ങ് ആകെ ചെറുതായിപ്പോയി. ഇത്രയും വലിയ സംവിധായകൻ എന്നെ കാണാൻ വീട്ടിൽ വന്നതിൽ. അങ്ങനെയാണ് പ്രേം നസീറിന് ഒപ്പം അഭിനയിക്കാൻ എത്തിയത്.അത് എന്റെ ജീവിതത്തിലെ വലിയ ഒരു അനുഭവം ആയിരുന്നു.

സിനിമ ജീവിതത്തിൽ നിന്നും കുടുംബജീവിതം നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇരുപതുമണിക്കൂർ വർക്ക്, നിറയെ യാത്രകൾ നിറയെ കഥാപാത്രങ്ങൾ വ്യത്യസ്തമായ അനുഭവങ്ങൾ ഒന്നിനും സമയം കിട്ടുന്നില്ല, ഒന്ന് ഭക്ഷണം കഴിക്കാൻ പോലും. എന്നാൽ ഇപ്പോൾ എന്റെ ജീവിതം മുഴുവൻ മാറി. ഇപ്പോൾ വളരെ സമാധാനപൂർണ്ണം ആണ് ജീവിതം. ഒരു തിരക്കില്ല. സമാധാനമായി ഉറങ്ങാനും ഉണരാനും ആകുന്നുണ്ട്- മാധവി പറഞ്ഞു.

ഒരു വടക്കൻ വീരഗാഥയിൽ എത്തുമ്പോൾ ഉണ്ണിയാർച്ചയെകുറിച്ച് എനിക്ക് ഒന്നും അറിയില്ല. പിന്നെയാണ് അവരെക്കുറിച്ച് അറിയുന്നത് അവർ സ്ട്രോങ്ങ് ആയ സ്ത്രീ ആണെന്ന്. ഞാൻ എന്റെ വിഷനിൽ ആണ് അത് ചെയ്തത്. മറ്റുള്ളവരുടെ സങ്കല്പത്തിലൂടെ ഉള്ള ഉണ്ണിയാർച്ചയെ അല്ല ഞാൻ എന്റെ സ്വന്തം സൃഷ്ടിയാക്കി ഞാൻ അതിനെ മാറ്റി. പക്ഷേ സിനിമയിലെ ഓരോ ആളുകളും എനിക്ക് ഉണ്ണിയാർച്ചയെ കൂടുതൽ പരിചയപ്പടുത്തി തന്നു. മമ്മൂട്ടിക്കും എംടിക്കും ഹരിഹരനും ഒക്കെയാണ് അതിന്റെ ക്രെഡിറ്റ്. എനിക്ക് അഭിനയം ഒരുപാട് മിസ് ചെയ്യാറുണ്ട്. അത് എന്റെ പാഷൻ ആണ്. പക്ഷെ ഇപ്പോൾ എനിക്ക് കുട്ടികൾ ആണ് ഇമ്പോർട്ടന്റ് ഞാൻ ഇപ്പോൾ അഭിനയത്തിലേക്ക് പോയാൽ അവരുടെ കാര്യങ്ങൾ മുടങ്ങും- മാധവി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *