പതിനെട്ടാം വയസ്സിലെ വിവാഹം; എല്ലാം ത്യജിച്ചത് ഭർത്താവിനും മക്കൾക്കും വേണ്ടി; വീടിന്റെ ശക്തി ഞങ്ങളുടെ അമ്മയെന്നുപറഞ്ഞ മാധവ്

മാധവ് സുരേഷ് നായകനായി എത്തുന്ന ആദ്യ ചിത്രം “കുമ്മാട്ടിക്കളി ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിലൂടെ യുവൻ ശങ്കർ രാജ മലയാളത്തിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് തന്റെ അമ്മയുടെ ത്യാഗത്തെ കുറിച്ച് മാധവ് വികാരാധീനനായി സംസാരിച്ചത്. എല്ലാ അർത്ഥത്തിലും മക്കൾക്ക് വേണ്ടി ജീവിതം മാറ്റി വച്ച ആളാണ് ഞങ്ങളുടെ അമ്മ എന്നാണ് മാധവ് സംസാരിച്ചത്.

മാധവിന്റെ വാക്കുകൾ അത്രയും സത്യമാണ്. അഞ്ചുമക്കളെയും എന്നെയും പൊന്നുപോലെ നോക്കുന്നതും ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ എല്ലാം ഭംഗി ആയി ചെയ്യുന്നതും രാധിക ആയിരുന്നു എന്ന് പലകുറി സുരേഷ് ഗോപിയും പറഞ്ഞിട്ടുണ്ട്. ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ ആ അഭാവം മക്കൾക്ക് അറിയേണ്ടി വന്നിട്ടില്ല എന്നും ലക്ഷ്‌മി എന്ന വീടിന്റെ ശക്തിയാണ് രാധിക എന്നും സുരേഷ് ഗോപി വര്ഷങ്ങള്ക്ക് മുൻപേ പറഞ്ഞു. അതെ വാക്കുകൾ ആണ് വർഷങ്ങൾക്ക് ഇപ്പുറം മാധവും പറഞ്ഞത്.

വീട് നിലനിർത്താൻ വേണ്ടി എല്ലാം മാറ്റിവച്ച, മക്കൾക്കും കുടുംബത്തിനും വേണ്ടി എല്ലാം ത്യജിച്ച ആളാണ് അമ്മയെന്നും മാധവ് പറയുകയുണ്ടായി. മക്കൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ മുടങ്ങി പോയ തന്റെ സംഗീത പഠനം ഇന്ന് രാധിക തുടർന്നു പോരുന്നു. റിപ്പോർട്ടുകൾ ശരി എങ്കിൽ ഡിഗ്രി കോഴ്‌സിന് ജോയിൻ ചെയ്യുന്ന സമയത്താണ് ആലോചന രാധിക യുടെ വീട്ടിലേക്ക് ചെല്ലുന്നത്. എന്നാൽ രാധികയുടെ അച്ഛന്റെ അമ്മയും നടിയുമായ ആറന്മുള പൊന്നമ്മ കൊച്ചുമകൾക്ക് അധികം പ്രായം ഇല്ല ഉടനെ വിവാഹം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞതാണ് സുരേഷ് ഗോപിയുടെ അച്ഛനോട്. എന്നാൽ എല്ലാ ശനി ആഴ്ചയും ആറന്മുള പൊന്നമ്മയുടെ വീട്ടിലേക്ക് തന്റെ അച്ഛൻ കൊല്ലത്തുനിന്നും വണ്ടി പിടിച്ചു പോയ കഥയൊക്കെ ഒരിക്കൽ സുരേഷ് ഗോപി തന്നെ പറഞ്ഞതുമാണ്. ദൈവനിയോഗം പോലെ രാധിക തന്നെ തനിക്ക് ഭാര്യ ആയി വന്നെന്നും തന്റെ സങ്കൽപ്പത്തിലെ ഭാര്യ ആയിരുന്നു ഇതെന്നും സുരേഷ് ഗോപിയും തുറന്നു പറഞ്ഞിരുന്നു പലവട്ടം.

എന്നെന്നും ആർക്കും അസൂയ തോന്നുന്ന ഒരു താര ദാമ്പത്യം കൂടിയാണ് സുരേഷ് ഗോപി രാധിക ദമ്പതികളുടേത്. വേർപെട്ടുപോയ മകൾ ലക്ഷ്മിയടക്കം അഞ്ചു കുഞ്ഞുങ്ങൾ ആയിരുന്നു ഇരുവർക്കും. മകളുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഇരുവർക്കും. ഇന്നും ആ മകളോടുള്ള സ്നേഹമാണ് ഇരുവരുടെയും നെഞ്ചിനുള്ളിൽ. തിരുവനന്തപുരത്തെ ലക്ഷ്‌മിയെന്ന വീട്ടിൽ എന്നും മൂത്തമകൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ ഇവർക്ക് എന്നാണ് പ്രിയപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നത്.

സുരേഷ് ഗോപികയും ആദ്യമായി പരസ്പരം കാണുന്നത് പോലും തങ്ങളുടെ വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു.സുരേഷ് ഗോപിയുടെ അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയുമായുള്ള വിവാഹം തീരുമാനിച്ചതെന്ന് സുരേഷ് ഗോപി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.

പല വേദികളിലും മകളോടുള്ള സുരേഷ് ഗോപിയുടെ സ്നേഹം അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് എന്നിങ്ങിനെ നാലുമക്കളാണ് രാധികയ്ക്കും സുരേഷ് ഗോപിയ്ക്കും ഇപ്പോൾ .
കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *