ഒന്നര വയസ്സില്‍ ഉപേക്ഷിച്ചു പോയ അമ്മയെ കുപ്പി പെറുക്കി വിറ്റ് ജീവിച്ച് കണ്ടെത്തിയ മകന് അശ്വിന്റെ ജീവിതം സിനിമാ കഥയെക്കാള്‍ ട്വിസ്റ്റ് നിറഞ്ഞതാണ്
ഒന്നര വയസ്സില്‍ ഉപേക്ഷിച്ചു പോയ അമ്മയെ കുപ്പി പെറുക്കി വിറ്റ് ജീവിച്ച് കണ്ടെത്തിയ മകന്. കഴക്കൂട്ടത്തുള്ള മാജിക്ക് പ്ലാനറ്റിലെ മജീഷ്യൻ ആയ അശ്വിന്റെ ജീവിതം സിനിമാ കഥയെക്കാള്‍ ട്വിസ്റ്റ് നിറഞ്ഞതാണ്. തിരുവനന്തപുരം ജില്ലയിൽ മലയോര ഗ്രാമമായ വിതുരയ്കടുത്തു ആനപ്പെട്ടയിൽ വിജയൻ ലത ദമ്പത്തികളുടെ മകനായി 1998 മാർച്ച് 8’നാണ് അശ്വിന്റെ ജനനം. അശ്വിന് ഒന്നര വയസുള്ളപ്പോ മാനസിക നില തെറ്റിയ അമ്മ അശ്വിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. 5 വയസായപ്പോൾ അമ്മ പോയ മനോ വിഷമത്തിൽ അച്ഛൻ ആത്മഹത്യ ചെയ്തു. അച്ഛനമ്മമാർ നഷ്ട്ടപ്പെട്ട അഞ്ചുവാസുകാരൻ അശ്വിനെ ഇരു കൈകളും നീട്ടി അവന്റെ അച്ഛമ്മ സ്വീകരിച്ചു.വളരെ പിന്നോക്കവസ്ഥയിൽ ആയിരുന്ന ആ കുടുംബത്തെ നോക്കാൻ വൃദ്ധയായ ആ ‘അമ്മ വളരെ കഷ്ട്ടപ്പെട്ടു. അമ്മുമ്മയുടെയും ബാക്കി കുടുംബകാരുടെയും സഹായത്തോടെയാണ് അശ്വിൻ വളർന്നത്. തൊഴിലുറപ്പിനും മറ്റും പോയ് അമ്മുമ്മ അശ്വിനെ തന്നാലാവുന്നവിധം നല്ല രീതിയിൽ വളർത്തി. പിന്നെ തുടർന്ന് പഠിക്കാൻ ഉള്ള സാമ്പത്തിക മുദ്ധിമുട്ട് അറിഞ്ഞു നാട്ടുകാരിൽ ഒരാളാണ് ഒരു സ്പോൺസർ എന്ന രീതിൽ adv അരവിന്താക്ഷൻ എന്നയാളെ പരിചയപ്പെടുത്തി കൊടുക്കുന്നത് . അത് അശ്വിന് വലിയൊരു അനുഗ്രഹമായിരുന്നു. അതിനിടയിൽ കല രംഗത്തുള്ള തന്റെ അതിനിവേശം അശ്വിൻ കാണിച്ച തുടങ്ങി. സ്കൂൾ കലോത്സവത്തിന് മറ്റും വേദിയിൽ സ്വന്തമായി നൃത്തം അഭ്യസിച്ചു വേദിയിൽ നിറഞ്ഞാടി. അന്ന് ആരുടെയും പ്രോത്സാഹം ഇല്ലാത്തതുകൊണ്ട് സബ് ജില്ലാ വിട്ട് മുകളിലോട്ടു പോകാൻ അശ്വിന് സാധിച്ചില്ല.
പിന്നെ ആണ് മാജിക് എന്ന കലയോട് ഉള്ള ആകാംഷ വരുന്നത്. ആഹ്ഹ് കാലത്ത് ഉത്സവപറമ്പിൽ കണ്ട ഒരു മാജിക് ഷോ ആണ് അശ്വിനെ വല്ലാണ്ടെ ആകർഷിച്ചത്. അന്ന് മുതൽ ഇത് എന്താണ് എന്നറിയാൻ ഉള്ള ആകാംഷ ആയിരുന്നു അശ്വിന്. അങ്ങനെയാണ് മാജിക്ക് എന്നത് ശാസ്ത്രവും അതിലുപരി മനോഹരമായ ഒരു ദൃശ്യ കലയും ആണെന്ന് അശ്വിൻ മനസിലാക്കുന്നത്. അന്ന് മുതൽ ബാലരമ പോലുള്ള മാഗസിൻഇൽ വരുന്ന മാജിക് പഠിച്ചു തുടങ്ങി. അന്ന് പഠിച്ച കുഞ്ഞു മാജിക്കൾ എല്ലാം ചേർത്ത കുടുംബ ക്ഷേത്രത്തിലും. മറ്റും ഒന്നും രണ്ടു അമ്പലങ്ങളിലും പരിപാടി നടത്തി. ഇത് കണ്ട അശ്വിന്റെ ബന്ധുവായ ബിജുചേട്ടൻ വെള്ളനാട് ഉള്ള മജിഷ്യൻ സേനൻ എന്ന ഒരു മന്ത്രികന്റെ അടുത്ത് മാജിക് പഠിക്കാൻ കൊണ്ടാക്കുന്നത്. അവിടുന്ന് മാജിക്ക് പഠിച്ച അശ്വിൻ അവർ നടത്തിയ കോമ്പറ്റിഷനിൽ 11പേരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നെ സ്വന്തമായി ഒരു ട്രൂപ് തട്ടി കൂട്ടി.അപ്പോളാണ് മാജിക് പ്ലാനറ്റ് ഓപ്പൺ ആകുന്നതും അവിടെ പാർട്ട് ടൈമായി ജോലിക്ക് പോകുന്നതും. ഇതിനിടയിലാണ് അശ്വിന്റെ അമ്മുമ്മ മരണപ്പെടുന്നത്. അശ്വിൻ ജീവിതത്തിൽ വീണ്ടും ഒറ്റപ്പെടൽ അറിഞ്ഞു തുടങ്ങി. പ്ലസ് ടു കഴിഞ്ഞതോടു കൂടി അശ്വിന് വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ വന്നു. ടെക്ണോ പാർക്കിൽ ഒരു കമ്പനിയിൽ ജോലിക്കു കയറി. രാത്രി താമസം കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ. പിന്നെ കയ്യിൽ ആകെ ഉണ്ടായിരുന്ന ഒരു മോതിരം വിറ്റു ഒരു ഹോസ്റ്റലിലേക്ക് താമസം മാറി. ആദ്യ മൂന്നു മാസം സാലറി ഇല്ല ആകെ കഷ്ടപ്പെട്ടു മരിച്ചാലോ എന്ന് പലതവണ ചിന്തിച്ചു പക്ഷെ അപ്പോളും അശ്വിന്റെ മനസ് അതിനനുവദിച്ചില്ല. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ റെയിൽവേ ട്രാക്കുകളിൽ ബിയർ കുപ്പി പറക്കി വിറ്റ് കാശക്കി ചിലവുകൾ നടത്തി. അതിനിടയിലാണ് മയക്കുമരുന്നിനടിമകളായ ഹോസ്റ്റലില്ലേ ചില സുഹൃത്തുക്കൾ അശ്വിന് നേരെ ലൈംഗീക അധികൃമം നടത്തുന്നത്. അതോടെ ജോലി മതിയാക്കി നാട്ടിൽ വന്നു.പിന്നെ മാജിക് പ്ലാനറ്റിൽ വാക്കാൻസി വരികയും അവിടെ ജോലിക്ക് കയറുകയും ചെയ്യുന്നത്. അപ്പോളാണ് അമ്മയെ കണ്ടു പിടിക്കണം എന്ന് ഒരു ആഗ്രഹം അങ്ങനെ അതിനുള്ള തിരച്ചിൽ തുടങ്ങി. അങ്ങനെ ഒരുപാട് അന്നെഷങ്ങൾക്കു ഒടുവിൽ അമ്മേയെ കണ്ടു പിടിച്ചു. അമ്മ ഒരു അനാഥാലയത്തിൽ ആയിരുന്നു. സ്വന്തമായി ഒരു വീട് നിര്മിച്ചിട്ടു വേണം തന്റെ അമ്മയെ അവിടെ നിന്നും കൂട്ടികൊണ്ടു വരൻ എന്ന് അശ്വിൻ പറയുന്നു. അങ്ങനെ ജാലവിധ്യകളുടെ ലോകത്ത് അശ്വിൻ ഇപ്പോൾ അറിയാണ്ട് അലിഞ്ഞു ചേർന്നിരിക്കുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അശ്വിന് ഒരു സ്ഥാനം നേടാൻ സാധിച്ചു. ഒരു മിനുട്ടിൽ ഏറ്റവും അതികം മാജിക് ചെയുക എന്നതായിരുന്നു അശ്വിന്റെ മുന്നിലെ വെല്ലുവിളി. ഒടുവിൽ ഇപ്പോളത് നേടി എടുക്കാൻ അശ്വിന് സാധിച്ചു.
@All rights reserved Typical Malayali.
Leave a Comment