ജീവിതമെന്നാല്‍ ഇങ്ങനെയാണെന്ന് രവീന്ദര്‍! നിന്നോടൊപ്പമുള്ള ഓരോ നിമിഷവും പ്രിയപ്പെട്ടതാണെന്ന് മഹാലക്ഷ്മിയും
മഹാലക്ഷ്മി വന്നതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് രവീന്ദര്‍ ചന്ദ്രശേഖരന് പറഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായപ്പോഴും മഹാലക്ഷ്മി പ്രിയതമനെ പിന്തുണച്ചെത്തിയിരുന്നു. വിവാഹ ചര്‍ച്ചകള്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിടവെയായിരുന്നു ഈ സംഭവം. നാളുകള്‍ക്ക് ശേഷമായി ജയില്‍മോചിതനായപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായി മഹാലക്ഷ്മി കൂടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥ മാറുമെന്ന പ്രതീക്ഷയായിരുന്നു അന്ന് മഹാലക്ഷ്മി പങ്കുവെച്ചത്.
ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് രവീന്ദര്‍. അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പോസ്റ്റുകള്‍ക്ക് താഴെയായി ആദ്യം കമന്റുമായെത്തുന്നത് മഹാലക്ഷ്മി തന്നെയാണ്. പുതിയ പോസ്റ്റിലും അത് തന്നെയായിരുന്നു സംഭവിച്ചത്. സ്നേഹത്തോടെ ജീവിക്കുക എന്നതാണ് ജീവിതം. പ്രിയപ്പെട്ടവളോടൊപ്പം എന്നായിരുന്നു ക്യാപ്ഷന്‍. വിവാഹ സമയത്തെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. താങ്ക്യൂ അമ്മൂ, നിന്നോടൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് സ്പെഷലാണ്, ലവ് യൂ എന്നായിരുന്നു മഹാലക്ഷ്മിയുടെ മറുപടി. ഈ സന്തോഷവും ഒത്തുചേരലും എന്നും ഉണ്ടാവട്ടെയെന്നായിരുന്നു ആരാധകര്‍ ഇവരോട് പറഞ്ഞത്.
രവീന്ദര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മഹാലക്ഷ്മി അഭിനയിച്ചിരുന്നു. ആദ്യമായി അദ്ദേഹത്തെ കണ്ടത് അന്നായിരുന്നു. അന്നൊന്നും പ്രണയം തോന്നിയിരുന്നില്ല. മെസ്സേജുകളിലൂടെയാണ് ഹൃദയം കൈമാറിയതെന്ന് ഇരുവരും തുറന്നുപറഞ്ഞത്. തന്റെ ഭാര്യയായി വരാമോയെന്ന് ചോദിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെന്ന് മഹാലക്ഷ്മി മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മഹാലക്ഷ്മി മുന്‍പ് വിവാഹം കഴിച്ചതാണെന്നും, അവര്‍ക്കൊരു കുഞ്ഞുണ്ടെന്നുള്ളതുമൊക്കെ അന്നേ തനിക്ക് അറിയാമായിരുന്നു. എന്റെയും രണ്ടാം വിവാഹമാണെന്നും രവീന്ദറും പറഞ്ഞിരുന്നു.
തടിയുടെ കാര്യം പറഞ്ഞായിരുന്നു രവീന്ദറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ മഹാലക്ഷ്മി സമ്മതിച്ചില്ല. ഇതേ രൂപത്തില്‍ നിങ്ങളെ കാണാനാണ് എനിക്കിഷ്ടം, എനിക്ക് വേണ്ടി തടി കുറയ്ക്കുന്നതിനോട് താല്പര്യമില്ലെന്നായിരുന്നു അന്ന് മഹാലക്ഷ്മി തന്നോട് പറഞ്ഞതെന്നും രവീന്ദര്‍ പറഞ്ഞിരുന്നു. ശരീരം പോലെ തന്നെ മനസും വിശാലമാണ്. തടിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാന്‍. എല്ലാത്തിനെയും പോസിറ്റീവായി സമീപിച്ച്, സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. പ്രായവ്യത്യാസമോ, തടിയോ ഒന്നു ഞങ്ങളുടെ ജീവിതത്തിലെ വില്ലനല്ല.അതേക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. മറ്റുള്ളവര്‍ക്കാണ് അതൊക്കെ വിഷയം. അവരാണ് അത് ചര്‍ച്ചയാക്കുന്നതെന്നും ഇരുവരും മുന്‍പ് പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച് പങ്കെടുത്ത അഭിമുഖങ്ങള്‍ അന്ന് വൈറലായിരുന്നു.
@All rights reserved Typical Malayali.
Leave a Comment