വീട്ടിൽ ആദ്യമായി മരുമകൻ വന്നപ്പോൾ പാർവതി ഒരുക്കിയത് കണ്ടോ… എല്ലാവരെയും പരിചയപ്പെടുത്തി മാളവിക..

ജയറാമിന്റെ മകൾ മാളവികയുടെ (Malavika Jayaram) വിവാഹത്തിന് ആഘോഷമോ ആർഭാടമോ ഒട്ടും കുറവായിരുന്നില്ല. കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നുവേണം മനസിലാക്കാൻ. വേദികളിൽ നിന്നും വേദികളിലേക്ക് പാറിനടന്ന് വധുവും വരനും ക്ഷീണിച്ചെങ്കിൽ, ഇനി അവർക്ക് വീട്ടിൽ വിശ്രമിക്കാം. ആ ദൃശ്യങ്ങളുമായി ജയറാം എത്തുന്നു.മാളവിക വളർന്നുവന്ന വീട്ടിലേക്ക് സുമംഗലിയായി, ഭർത്താവിന്റെ കൈപിടിച്ച് കയറുന്ന ദൃശ്യം ജയറാം ഇൻസ്റ്റഗ്രാം വീഡിയോ രൂപത്തിൽ പോസ്റ്റ് ചെയ്തു. ജയറാമിന്റെ ആരാധകരും ഈ വീഡിയോ അതാതു പേജുകളിൽ ഷെയർ ചെയ്തിരിക്കുന്നു.വീട്ടിലേക്ക് കാലെടുത്തുവച്ച മകളെ പാർവതി സിന്ദൂരം ചാർത്തി അകത്തേക്ക് സ്വീകരിച്ചു. ഇത്രയും കാലം വളർന്നു വലുതായ വീട്ടിൽ, ഭാര്യയായ ശേഷമുള്ള മാളവിക വന്നുചേരുമ്പോൾ ചില പ്രത്യേകതകൾ കാണാം. കൂടെ ഭർത്താവ് നവനീത് ഗിരീഷും ഉണ്ട്. സ്വന്തം വീട്ടിൽ ചക്കിയെ സുമംഗലിയായി കണ്ട ജയറാമിനും പാർവതിക്കും കാളിദാസിനും സന്തോഷം മുഖത്തു പ്രകടം താരപുത്രിമാരായ ഭാഗ്യാ സുരേഷും മാളവികാ ജയറാമും വിവാഹിതരായത് ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലാണ്. ജനുവരിയിൽ ഭാഗ്യയും ശ്രേയസും ജീവിതം ആരംഭിച്ചപ്പോൾ, മെയ് മാസത്തിൽ മാളവിക നവനീതിന്റെ വധുവായതും അവിടെത്തന്നെ.

ലളിതമായ താലികെട്ട് ചടങ്ങിന് ശേഷം സംഘടിപ്പിച്ച വിവാഹസ്വീകരണ ചടങ്ങുകൾ ആകെ മൂന്നിടത്തായാണ് നടന്നത്. മൂന്നു പരിപാടികൾക്കും മലയാള സിനിമാ താരങ്ങൾ പലരും വന്നുചേർന്നു. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർ പങ്കെടുത്ത അതിഥികളിൽ ഉൾപ്പെടുന്നു.മലയാളിയെങ്കിലും, ചെന്നൈയിൽ പഠിച്ചു വളർന്ന മാളവികാ ജയറാം പാലക്കാടിന്റെ മരുമകളായിക്കഴിഞ്ഞു. എന്നാൽ പാലക്കാട് നെന്മാറയിൽ ജനിച്ചുവെങ്കിലും ഭർത്താവ് നവനീതും പഠിച്ചതോ വളർന്നതോ ആ നാട്ടിലല്ല. യു.കെ. കേന്ദ്രമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ആണ് നവനീത് ഗിരീഷ്. പിതാവ് ഗിരീഷ് മേനോൻ ഐക്യരാഷ്ട്ര സഭാ മുൻ ഉദ്യോഗസ്ഥനാണ്.മാളവികയുടെ വിവാഹത്തോടെ തീരുന്നില്ല ജയറാം കുടുംബത്തിന്റെ ആഘോഷം. ഇതൊരു തുടക്കം മാത്രം. മകൻ കാളിദാസിന്റെ വിവാഹം ഈ വർഷം പ്രതീക്ഷിക്കാം. മോഡലായ താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു. വിവാഹ സ്വീകരണ ചടങ്ങിൽ മാളവികയുടെയും നവനീതിന്റെയും അച്ഛനമ്മമാരും കാളിദാസും താരിണിയും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *