ഞങ്ങള്‍ക്കിടയില്‍ വഴക്കുകളൊക്കെ ഉണ്ടാവാറുണ്ട്! അതൊന്നും ഇവിടെ കാണിക്കാന്‍ പറ്റില്ലല്ലോ! സംശയങ്ങള്‍ക്ക് മറുപടിയുമായി മാളവിക കൃഷ്ണദാസ്
യൂട്യൂബ് ചാനലുമായി സജീവമാണ് മാളവിക കൃഷ്ണദാസ്. വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം ചാനലിലൂടെ പങ്കിടുന്നുണ്ട്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് ഇവര്‍. അടുത്തിടെയായിരുന്നു ഈ വാര്‍ത്ത അറിഞ്ഞത്. പ്ലാന്‍ഡ് പ്രഗ്നന്‍സിയായിരുന്നില്ല ഞങ്ങളുടേത്, ആദ്യം അറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. സന്തോഷവും സങ്കടവുമൊക്കെയായിരുന്നു. ഒരുപാട് ചോദ്യങ്ങളാണ് മനസിലൂടെ കടന്നുപോയതെന്നും മാളവിക പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകുന്നതിനിടയിലായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
തേജസേട്ടന്‍ നല്ല ഹ്യൂമര്‍ സെന്‍സുള്ള ആളാണല്ലേയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്നായിരുന്നു മാളവിക ചോദിച്ചത്. നിങ്ങള്‍ അടി ഇടാറില്ലേ, എപ്പോഴും ചില്‍ മോഡ് ആണല്ലോയെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്. ഞങ്ങളും വഴക്ക് കൂടാറൊക്കെയുണ്ട്. അതെങ്ങനെയാ നമ്മള്‍ സോഷ്യല്‍മീഡിയയില്‍ ഇടുന്നത്. ഏതൊരു റിലേഷന്‍ഷിപ്പിലും വഴക്കുകളൊക്കെ കാണും. അതെങ്ങനെ സോള്‍വാക്കുന്നു എന്നതാണ് പ്രധാനം. ഒന്നോ രണ്ടോ മണിക്കൂറിനപ്പുറം ഞങ്ങളുടെ വഴക്ക് നീണ്ടുപോവാറില്ലെന്നും മാളവിക പറയുന്നു.
തേജസേട്ടനാണ് ആദ്യം ഇഷ്ടം അറിയിച്ചത്. അമ്മയോട് പറഞ്ഞപ്പോള്‍ ജാതകം നോക്കാനായിരുന്നു പറഞ്ഞത്. അതിന് ശേഷമാണ് വിവാഹം തീരുമാനിച്ചത്. ജാതകം നോക്കിയായിരിക്കണം വിവാഹം എന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കല്യാണാലോചനകള്‍ നടക്കുന്ന സമയത്തായിരുന്നു മാളുവിന്റെ മുഖം മനസിലേക്ക് വന്നത്. അങ്ങനെയാണ് കുട്ടി സിംഗിളാണോ എന്ന് ചോദിച്ചത്. എന്താണ് ഇങ്ങനെ ചോദിക്കുന്നതെന്നായിരുന്നു അന്ന് മാളവിക തേജസിനോട് തിരിച്ച് ചോദിച്ചത്. അന്നത്തെ വിശേഷങ്ങളെല്ലാം ഇരുവരും വീഡിയോയിലൂടെ പങ്കിട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ചെക്കന്റെ വീട് കാണാന്‍ പോയപ്പോള്‍ മാളവികയും പോയിരുന്നു.
തേജസേട്ടനെ സ്വന്തം സഹോദരനെപ്പോലെയാണ് കാണുന്നതെന്ന് മാളു പറഞ്ഞതോടെ നിരാശയായിരുന്നു തോന്നിയത്. ഇഷ്ടമില്ലെന്ന് പറഞ്ഞാലും കുഴപ്പമില്ലായിരുന്നു സഹോദരന്‍ എന്ന് കേട്ടപ്പോള്‍ തളര്‍ന്നുപോയി. പിന്നെ കോണ്ടാക്റ്റ് കുറവായിരുന്നു. അതിനിടെ മാളു ഇങ്ങോട്ട് വിളിച്ച് സംസാരിച്ചിരുന്നു. അതോടെയാണ് പിന്നെയും ഇഷ്ടം അറിയിച്ചത്. നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ ജാതകം നോക്കണമെന്നായിരുന്നു മാളുവിന്റെ മറുപടി. ദൈവാനുഗ്രഹത്താല്‍ അതില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അങ്ങനെയാണ് ഞങ്ങളൊന്നിച്ചതെന്നായിരുന്നു തേജസ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് ക്യുആന്‍ഡ്എ വീഡിയോ ചെയ്തിരുന്നു. തേജസേട്ടനേയും വീഡിയോകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകര്‍ മാളവികയോട് പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment