മീനാക്ഷിയെ മതില്‍ ചാടിക്കുന്നതിന് ദിലീപ് അങ്കിള്‍ വിളിച്ചു വഴക്കു പറയാറുണ്ട്, മീനൂട്ടിയെ ഇപ്പോള്‍ ട്രാക്കിലാക്കിയെന്ന് മാളവിക
മീനാക്ഷി ദിലീപ് ഇപ്പോള്‍ കുറച്ചുകാലമായി വളരെ ആക്ടീവാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. തന്നെക്കൊണ്ട് ആവുന്നതുപോലെ മീനാക്ഷിയെ താനും കുറേ മാറ്റിയെടുത്തു എന്നാണ് ഇപ്പോള്‍ പാര്‍വ്വതിയുടെയും ജയറാമിന്റെയും മകള്‍ മാളവിക പറയുന്നത്. …
മലയാള സിനിമില്‍ ഇപ്പോള്‍ മക്കള്‍ മാഹാത്മ്യമാണ്. സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം മക്കള്‍ അച്ഛന്‍ അമ്മമാരുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തുന്നു. അക്കൂട്ടത്തില്‍ മലയാളത്തില്‍ ഇനിയും വരാത്ത രണ്ടുപേരാണ് മാളവിക ജയറാമും മീനാക്ഷി ദിലീപും. മീനാക്ഷിയ്ക്ക് അഭിനയത്തോടു താത്പര്യമില്ല എന്ന് നേരത്തെ ദിലീപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അടുത്തിടെ ഡാന്‍സ് വീഡിയോകളൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി.എന്നാല്‍ മാളവിക അഭിനയിക്കാന്‍ തയ്യാറാണ്. ചില അവസരങ്ങള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ അന്ന് ആത്മവിശ്വാസക്കുറവുള്ളതിനാല്‍ അഭിനയിച്ചില്ല. ഇനി നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും എന്നാണ് ജയറാമിന്റെ മകള്‍ പറഞ്ഞിരിയ്ക്കുന്നത്. ഇടയില്‍ ചില പരസ്യ ചിത്രങ്ങളിലെല്ലാം മാളവിക അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മീനാക്ഷിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് മാളവിക.
മീനാക്ഷി എനിക്ക് എന്റെ ബേബി സിസ്റ്ററിനെ പോലെയാണ് എന്ന് മാളവിക പറയുന്നു. ചെറുപ്പം മുതലേ മീനൂട്ടിയെ അറിയാം. ദിലീപ് അങ്കിളിനൊപ്പം വീട്ടില്‍ വരാറൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അവള്‍ ചെന്നൈയിലേക്ക് എം ബി ബി എസ് പഠിക്കാനായി വന്നതിന് ശേഷം ഞങ്ങള്‍ കൂടുതലും കറങ്ങാനായി പോകാറുണ്ട്. ഞാന്‍ അവളെ മതില്‍ ചാടിയ്ക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും- അങ്ങിനെ കുറച്ച് കലാപരിപാടികള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ട് എന്നാണ് മാളവിക പറയുന്നത്.മീനാക്ഷിയെ തന്റെയൊക്കെ റൂട്ടിലേക്ക് കൊണ്ടു വന്നു എന്നാണ് കളിയായി മാളവിക പറഞ്ഞത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ചെറുപ്പത്തില്‍ കണ്ടതാണ്, സിനമയില്‍ വന്നതിന് ശേഷം ഞങ്ങള്‍ കണ്ടുമുട്ടിയിട്ടില്ല എന്ന മാളവിക പറഞ്ഞു. ഫില്‍ട്ടര്‍ ഇല്ലാത്ത മനുഷ്യന്‍ എന്നാണ് പ്രണവിനെ കുറിച്ച് മാളവികയുടെ അഭിപ്രായം. കല്യാണി പ്രിയദര്‍ശന്‍ എന്‍രെ മച്ചാനാണ്. ഞങ്ങളൊക്കെ ചെന്നൈ ബഡ്ഡീസ് ആണ്.
ഫഹദ് ഫാസില്‍ ഇന്റര്‍വ്യുസില്‍ ഒന്നും കാണുന്നതുപോലെയല്ല, ആള് ശരിക്കും ഒരു അത്ഭുതമാണെന്നാണ് മാളവികയുടെ അഭിപ്രായം. ദുല്‍ഖര്‍ സല്‍മാനെ പണ്ട് പരിചയപ്പെട്ടതാണ്, അത്ര അടുത്ത ബന്ധമൊന്നും ഇല്ല. പക്ഷെ എനിക്ക് ഡിക്യു എന്നാല്‍ വളരെ ക്യൂട്ട് ആയിട്ടുള്ള ആളാണ്. എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള റൊമാന്റിക് ഫിലിം ചെയ്യാന്‍ ആഗ്രഹമുണ്ട്- മാളവിക പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment