തന്നേക്കാള്‍ പതിനേഴ് വയസ്സ് പ്രായം കൂടുതലുള്ള ചെമ്പന്‍ വിനോദിനെ വിവാഹം കഴിക്കാനുള്ള കാരണം വെളിപ്പെടുത്തി മറിയം
പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പൻ. അങ്ങനെ നോക്കുമ്പോൾ എന്റെ സങ്കൽപത്തിലുള്ള ആളാണ്. ചെമ്പൻ വിനോദ് ജോസിന്റെ മറിയം തുറന്നു പറയുന്നു. വിമർശനങ്ങൾ കുറേ ഏറ്റുവാങ്ങിയാണ് പുതുജീവിതത്തിലേക്ക് കടന്നതെങ്കിലും അതൊന്നും ചെമ്പൻ വിനോദും മറിയവും മൈൻഡ് ചെയ്തിട്ടില്ല. ചെമ്പൻ വിനോദിന് രണ്ടാം വിവാഹം. . വധുവിന് പ്രായം ഇരുപത്തിയഞ്ച്.പോരേ സോഷ്യൽ മീഡിയയിൽ ഒരു ചെറിയ പൂരത്തിന്.
പൊട്ടിച്ചിരി ചിതറി ചെമ്പൻ പറയുന്നു, ‘‘എന്റെ പൊന്ന് ബ്രോസ്… വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ? ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ പ്രാപ്തി ആയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ? ഇനി ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട, മറ്റുള്ളവരുടെ ജീവിതത്തിൽ ചുമ്മാ കടന്നു കയറുന്നത് ബോറല്ലേ” ഇനി പ്രായം ഒരു പ്രശ്നം ആണോെയന്ന് മറിയത്തോട് ചോദിച്ചു നോക്കൂ.
@All rights reserved Typical Malayali.
Leave a Comment