തുണികൾ തുന്നിക്കൂട്ടി അവസാനം ആ ഭാഗ്യവും… പല വർഷത്തെ കഷ്ടപ്പാട്… അടിയും തൊഴിയും കൊണ്ട വർഷങ്ങൾ… തയ്യൽക്കാരനിൽ നിന്ന് ദേശീയ അവാർഡ് ജേതാവ്…
69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഡൽഹിയിൽ വച്ചായിരുന്നു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പുഷ്പയിലെ അഭിനയത്തിന് മികച്ച നടനായി അല്ലു അർജുനും ഗംഗുഭായി കഠ്യവാഡി എന്ന സിനിമയിലെ പ്രകടനത്തിന് ആലിയ ഭട്ടിനേയും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനോണിനേയും മികച്ച നടിമാരായി തെരഞ്ഞെടുത്തു. റോക്കട്രി ദ് നമ്പി എഫ്കട് ആണ് മികച്ച ഫീച്ചർ ചിത്രമായി തെരഞ്ഞെടുത്തത്. വിവിധ ഭാഷകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രങ്ങളിതാ. 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് അവാർഡിനായി സമർപ്പിച്ചത്. 2021 ഡിസംബർ 31-ന് മുമ്പ് സാക്ഷ്യപ്പെടുത്തിയ സിനിമകളാണ് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്.എം മണികണ്ഠൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ചിത്രമാണ് കടൈസി വ്യവസായി. 85 വയസ്സുള്ള ഒരു കർഷകനെക്കുറിച്ചാണ് സിനിമ പറയുന്നത്. വിജയ് സേതുപതി, അന്തരിച്ച നടൻ നല്ലാണ്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. മണികണ്ഠൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചത്. മികച്ച തമിഴ് ചിത്രമായാണ് കടൈസി വ്യവസായി തെരഞ്ഞെടുക്കപ്പെട്ടത്.
777 ചാർലി
രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രമായിരുന്നു ഇത്. മലയാളിയായ കിരൺ രാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ഒരു യുവാവിന്റെയും നായക്കുട്ടിയുടേയും സ്നേഹ ബന്ധവും ആത്മബന്ധവുമൊക്കെയാണ് ചിത്രം ചർച്ച ചെയ്തത്. ദേശീയ പുരസ്കാരം ലഭിച്ച മികച്ച കന്നഡ ചിത്രമാണ് 777 ചാർലി.
ഹോം
ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഹോം. റോജിൻ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമായെത്തിയ ഇന്ദ്രൻസിന് നിരവധി പ്രശംസയും ലഭിച്ചിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരമാണ് ഹോമിനേ തേടിയെത്തിയത്.
ഉപ്പെണ
വിജയ് സേതുപതി വില്ലനായാണ് ചിത്രത്തിലെത്തിയത്. പഞ്ച വൈഷ്ണവ് തേജ്, കൃതി ഷെട്ടി എന്നിവരാണ് സിനിമയിലെ നായകനും നായികയുമായെത്തിയത്. ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ബുച്ചി ബാബു സാനയാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച തെലുങ്ക് ചിത്രമായാണ് ഉപ്പെണ തെരഞ്ഞെടുത്തത്.
@All rights reserved Typical Malayali.
Leave a Comment