പുതിയ വീടും കാത്തിരുന്ന വിശേഷവും.. മണിക്കുട്ടന്‍ ഇനി പുതിയ ജീവിതത്തിലേക്ക്

നടന്‍ മണിക്കുട്ടനെ ഏറെ വര്‍ഷങ്ങളായി നമുക്ക് അറിയാമെങ്കിലും ആ മനുഷ്യനെ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയായിരുന്നു. സിനിമയോടും നടന്‍ മോഹന്‍ലാലിനോടുമുള്ള ഇഷ്ടമാണ് മണിക്കുട്ടനെ സിനിമയിലേക്ക് എത്തിച്ചത്. പ്രതീക്ഷിച്ചതു പോലെ ഒന്നും സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും കയ്യില്‍കിട്ടിയതെല്ലാം പൊന്നാക്കാന്‍ ഈ നടന് സാധിച്ചിരുന്നു. ബിഗ് ബോസിലെത്തിയപ്പോഴാണ് സ്വന്തമായി ഒരു വീട് പോലുമില്ലാത്തയാളാണ് ഈ നടനെന്ന് ആരാധകരും മനസിലാക്കിയത്.

വിവാഹം എപ്പോഴാണെന്ന് തിരക്കിയവരോടെല്ലാം അച്ഛനും അമ്മയ്ക്കും തലചായ്ക്കാന്‍ സ്വന്തമായി ഒരു വീടൊരുക്കണം. അതിനു ശേഷം കല്യാണം എന്നായിരുന്നു നടന്‍ പറഞ്ഞത്. ഇപ്പോഴിതാ, വര്‍ഷങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് മണിക്കുട്ടന്‍.ബിഗ് ബോസ് വഴി കിട്ടിയ പണവും അതിനു ശേഷം കിട്ടിയ അവസരവുമാണ് മണിക്കുട്ടനെ വീട് എന്ന സ്വപ്നം യാഥാർഥ്യം ആക്കിയത്.ഇപ്പോൾ അതിന്റെ ഇന്റീരിയർ വർക്കാണ് നടക്കുന്നത്.അത് കൊണ്ട് തന്നെ മാസങ്ങൾക്കകം വീടിന്റെ പാല് കാച്ചൽ ഉണ്ടാകും.മണികുട്ടന്റെ സ്വന്തം വീടും ആ മുഖത്തെ സന്തോഷവും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.ബിഗ് ബോസ് മലയാളം മൂന്ന് കിരീടം നേടി നടൻ തിരുവനന്തപുരത്തെ വാടക വീട്ടിലേക്ക് ആയിരുന്നു എത്തിയത്. ആ ദൃശ്യം എല്ലാം ഇപ്പോഴും ആരാധക മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *