മോഹൻലാലിൻ്റെ നായിക തിരിച്ചുവരുന്നു 34 വർഷത്തിനു ശേഷമുള്ള ആ തിരിച്ചുവരവ് ആകാംക്ഷയിൽ ആരാധകർ
രക്ഷിത് ഷെട്ടി ചിത്രത്തിലൂടെ ‘വന്ദന’ത്തിലെ നായിക ഗിരിജ ഷെട്ടാർ വീണ്ടും സിനിമയിലേക്ക്
മലയാളം, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇതുവരെ ആറ് സിനിമകളിലാണ് ഗിരിജ അഭിനയിച്ചിരിക്കുന്നത്. വലിയ ഫാൻബേസുള്ള ഗിരിജ സിനിമയിൽ നിന്ന് അപ്രത്യക്ഷയായത് വളരെ പെട്ടെന്നായിരുന്നു.വന്ദനത്തിലെ ഗിരിജയുടെ പ്രകടനം ഏറെ ആരാധകരെയാണ് അവർക്ക് നേടിക്കൊടുത്തത്.
ഹൃദയാഞ്ജലി, ധനുഷ്കോടി, തു ജേ മേരി കസം, ജോ ജീദ വോഹി സിക്കന്ദർ എന്നി ചിത്രങ്ങളിലും ഗിരിജ അഭിനയിച്ചിട്ടുണ്ട്.ഇംഗ്ലണ്ടിലാണ് താരം ജനിച്ചത്.മോഹൻലാൽ ചിത്രം വന്ദനത്തിലെ ഗാഥയെ അത്ര പെട്ടെന്നാർക്കും മറക്കാൻ കഴിയില്ല. വിരലിലെണ്ണാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒരുകാലത്ത് മലയാളത്തിലും തെന്നിന്ത്യയിലും വലിയ ആരാധകനിര തന്നെയുള്ള നടിമാരിലൊരാളായിരുന്നു ഗിരിജ ഷെട്ടാർ. 2003 ലായിരുന്നു ഗിരിജയുടേതായി ഏറ്റവുമൊടുവിൽ സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിത 20 വർഷങ്ങൾക്ക് ശേഷം ഗിരിജ വീട്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. നാഗാർജുനയ്ക്കൊപ്പം മണിരത്‌നത്തിന്റെ ഗീതാഞ്ജലിയിലൂടെയായിരുന്നു ഗിരിജ സിനിമയിലെത്തുന്നത്.പിന്നീടാണ് താരം വന്ദനത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിത ഗിരിജ സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഒന്നടങ്കം സ്വീകരിച്ചിരിക്കുന്നത്. ഇബ്ബനി തബ്ബിട ഇലെയാലി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചന്ദ്രജിത്ത് ബെലിയപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രക്ഷിത് ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ താരത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഉടനേ തന്നെ താരം ചിത്രത്തിന്റെ ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പഞ്ചതന്ത്ര ഫെയിം വിഹാൻ, പ്രശസ്ത ടെലിവിഷൻ അഭിനേതാവും ഗായികയുമായ അങ്കിത അമർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചന്ദ്രജിത്ത് ബെലിയപ്പയും രക്ഷിതും ദീർഘനാളുകൾക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നാളുകൾക്ക് മുൻപ് ചന്ദ്രജിത്ത് രക്ഷിതിന്റെ റൈറ്റിംഗ് ടീമിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നു. ‘കഥ സംഗമ’ എന്ന ആന്തോളജിയിലെ ഒരു ഭാഗം സംവിധാനം ചെയ്തിട്ടുമുണ്ട് ചന്ദ്രജിത്ത്.ഗഗൻ ബദേരിയ ആണ് സംഗീതമൊരുക്കുന്നത്. ശ്രീവത്സൻ സെൽവരാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പത്രപ്രവർത്തകയും തത്ത്വചിന്തകയും കൂടിയാണ് ഗിരിജ. എന്തായാലും താരത്തെ വീണ്ടും സ്ക്രീനിൽ കാണാനാകുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകരും.
@All rights reserved Typical Malayali.
Leave a Comment