നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ.
നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ.നടി കനകലത അന്തരിച്ചു. 63 വയസ്സായിരുന്നു. 30 വർഷത്തോളം നാടക – ടെലിസീരിയൽ – ചലച്ചിത്ര മേഖലകളിൽ സജീവമായിരുന്നു. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അൽഷിമേഴ്സും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമയ്ക്കു പുറമേ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2005ൽ വിവാഹമോചിതയായി.നടി കനകലത (63) അന്തരിച്ചു.തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.Kanakalatha Death.കനകലത.തിരുവനന്തപുരം: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മറവിരോഗമായ അൽഷിമേഴ്സും പാർക്കിൻസൺസും ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള കനകലതയുടെ കടന്നുവരവ്.1960 ഓഗസ്റ്റ് 24ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് കനകലതയുടെ ജനനം. പരമേശ്വരൻ പിള്ളയും ചിന്നമ്മയും ആണ് മാതാപിതാക്കൾ. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിലായിരുന്നു കനകലതയുടെ പ്രാഥമിക വിദ്യാഭ്യാസം.
1980ൽ ‘ഉണർത്ത് പാട്ട്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. എന്നാൽ ചിത്രം റിലീസായില്ല. 1982ൽ പുറത്തിറങ്ങിയ ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് കനകലത മലയാള ചലച്ചിത്രരംഗത്ത് തൻ്റേതായ സ്ഥാനം ഉറപ്പിച്ചത്.
30 വർഷത്തോളം നാടക – ടെലിസീരിയൽ – ചലച്ചിത്ര മേഖലകളിൽ സജീവമായ കനകലത 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 30 ഓളം തമിഴ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിന് പുറത്തിറങ്ങിയ ‘പൂക്കാലം’ എന്ന സിനിമയിലാണ് കനകലത അവസാനം വേഷമിട്ടത്. 1989ലായിരുന്നു കനകലതയുടെ വിവാഹം. 2005ൽ വിവാഹമോചിതയായി. മക്കളില്ല.
‘ചില്ല്’, ‘കരിയിലക്കാറ്റ് പോലെ’, ‘രാജാവിൻ്റെ മകൻ’, ‘ജാഗ്രത’, ‘കിരീടം’, ‘വർണപ്പകിട്ട്’, ‘എൻ്റെ സൂര്യപുത്രിക്ക്’, ‘കൗരവർ’, ‘അമ്മയാണെ സത്യം’, ‘ആദ്യത്തെ കൺമണി’, ‘തച്ചോളി വർഗീസ് ചേകവർ’, ‘സ്ഫടികം’, ‘അനിയത്തിപ്രാവ്’, ‘ഹരികൃഷ്ണൻസ്’, ‘മാട്ടുപ്പെട്ടി മച്ചാൻ’, ‘പ്രിയം’ എന്നിങ്ങനെ നീളുന്നു കനകലതയുടെ ചലച്ചിത്ര ജീവിതം.
@All rights reserved Typical Malayali.
Leave a Comment