വിവാഹ ജീവിതത്തെ കുറിച് തുറന്നു പറഞ്ഞുകൊണ്ട് നടി ലെന ! ആറാം ക്ലാസ്സ് മുതലുള്ള ബോയ് ഫ്രണ്ടിനെ ആണ് താൻ വിവാഹം ചെയ്തത്

ഏത് കഥാപാത്രത്തെയും വളരെ മികവുറ്റ രീതിയിൽ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിവുള്ള നടിമാരിൽ ഒരാളാണ് ലെന. ഏതു പ്രായത്തിലുള്ള കഥാപാത്രവും അനായാസം ചെയ്യാൻ നടിയ്ക്ക് പ്രത്യേക കഴിവുണ്ട്. 25 വർഷത്തോളം കാലമായി നടി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.ഈ കലയളവിനിടെ മികച്ച താരങ്ങളുടെ നായികയായും അമ്മയായും സഹോദരിയും സഹനടിയായും ഒക്കെ ലെന നിറസാന്നിധ്യമായി സിനിമയിൽ ഉണ്ടായിരുന്നു.ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും ആദ്യ വിവാഹത്തെക്കുറിച്ച് ഒക്കെ തുറന്നു പറയുകയാണ് താരം. ആറാം ക്ലാസ് മുതൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും ആ ബോയ്ഫ്രണ്ടിനെ തന്നെയാണ് പിന്നീട് കല്യാണം കഴിച്ചതെന്നും നടി തുറന്നുപറയുന്നു. പിന്നീട് വിവാഹ മോചിതരാവുകയായിരുന്നു ഇരുവരും. ആറാം ക്ലാസ് മുതൽ നമ്മൾ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കണ്ടുകൊണ്ടിരിക്കുകയല്ലേ അതുകൊണ്ട് ഇനി നീ കുറച്ചുകാലം ലോകമൊക്കെ പോയി കാണു എന്ന് ഇരുവരും പരസ്പരം പറഞ്ഞു സന്തോഷത്തോടു കൂടിയാണ് വേർപിറിഞ്ഞതെന്ന് ഹാസ്യ രൂപയാണ് നടി തുറന്നു പറഞ്ഞത്. വളരെ ഫ്രണ്ട്‌ലി ആയിട്ടായിരുന്നു തങ്ങളുടെ വിവാഹമോചനം നടന്നിരുന്നത് എന്നും ഇത്രയും സൗഹൃദപരമായ ഒരു വിവാഹമോചനം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് പോലും അറിയില്ല എന്നും താരം പറഞ്ഞു.
വിവാഹമോചിതരാകാൻ വേണ്ടി ഇരുവരും ഒരുമിച്ചാണ് കോർട്ടിലേക്ക് പോയതെന്നും അവിടെയുള്ളവർ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് മറ്റൊരു കേസിന്റെ വിധിക്ക് വേണ്ടി അകത്തേക്ക് പോയെന്നും ആ സമയത്ത് താനും തന്റെ മുൻ ഭർത്താവും കൂടി ഗുലാബ് ജാമുൻ പങ്കിട്ട് കഴിക്കുകയായിരുന്നു എന്നും പിന്നീട് കോടതി അധികൃതർ തങ്ങളെ തിരക്കി വന്നപ്പോൾ തങ്ങൾ പങ്കിട്ടു കഴിക്കുന്ന രംഗമാണ് കണ്ടതെന്നും നിങ്ങൾ ഇവിടെ വിവാഹമോചനത്തിനു വേണ്ടി തന്നെയല്ലേ വന്നത് എന്ന് അയാൾ ചോദിച്ചുവെന്നും നടി ഓർത്തു പറയുന്നു. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.അഭിനയരംഗത്ത് മാത്രമല്ല സംവിധാനത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് നടി. എന്തായാലും 2023ൽ സംവിധാന രംഗത്തേക്ക് ചുവടുവെക്കാൻ സാധ്യത കുറവാണെന്നും നടി പറയുന്നു. ഇപ്പോൾ അഭിനയരംഗത്ത് വളരെ നന്നായി മുന്നോട്ടു പോവുകയാണെന്നും അതിൽനിന്നും ബ്രേക്ക് എടുത്തു കൊണ്ട് സംവിധാനത്തിലേക്ക് പോകുന്നത് ചിലപ്പോൾ റോങ്ങ് ടൈമിംഗ് ആയി പോകുമെന്നും നടി പറയുന്നു. ഇപ്പോൾ നല്ല രസമുള്ള പടങ്ങൾ വന്നുകൊണ്ടിരിക്കുന്നുവെന്നും വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ക്യാരക്ടർസ് ഒക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ലെന പറഞ്ഞു.ഇപ്പോൾ പൂർണ്ണമായും അഭിനയത്തിൽ തന്നെയാണ് താൻ ഫോക്കസ് ചെയ്തിരിക്കുന്നത് എന്നും ലെന കൂട്ടിച്ചേർത്തു.

തന്നെ തേടി കൂടുതൽ വന്നത് ‘അമ്മ കഥാപാത്രങ്ങൾ ആണെന്ന് താരം പറയുന്നു. മുപ്പതുകളുടെ തുടക്കത്തിൽ തന്നെ താൻ മുൻനിര താരങ്ങളുടെ അമ്മ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു. പിന്നീട് സംവിധായകനോട് 60 വയസ്സുള്ള അമ്മമാരുടെ ക്യാരക്ടറുകളൊക്കെ തനിക്കൊരു 40 – 45 വയസ്സ് പ്രായമാക്കുമ്പോൾ ചെയ്താൽ പോരേ എന്ന് അങ്ങോട്ട് ചോദിച്ചു തുടങ്ങിയെന്നും അങ്ങനെ അമ്മ വേഷങ്ങളിൽ നിന്നും ഒരു ഇടവേള എടുത്തു എന്നും നടി പറഞ്ഞു. പിന്നീട് പഴയ സംവിധായകരെയും പുതുമുഖ സംവിധായകരെയും വിലയിരുത്തുകയായിരുന്നു നടി.ഇരുകൂട്ടരും തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടെന്നും പഴയ സംവിധായകരുടെ സ്റ്റൈലും പുതിയവരുടെ സ്റ്റൈലും വളരെയധികം വ്യത്യാസമുള്ളവയാണെന്നും നടി പറയുന്നു. പണ്ടൊക്കെ ഡയറക്ടർ എന്നുപറഞ്ഞാൽ സിനിമയിലെ ബോസ് ആയിരുന്നു അതിനനുസരിച്ച് വേണമായിരുന്നു പെരുമാറാൻ, എന്നാൽ ഇപ്പോഴുള്ളത് തനിക്ക് പറ്റിയ ഒരു സ്റ്റൈൽ ആണെന്നും ഇപ്പോൾ എല്ലാം ഫ്രണ്ട്‌ലി ആയിട്ടാണ് മുന്നോട്ടു പോകുന്നത് എന്നും താരം പറഞ്ഞു. ഇപ്പോഴുള്ളത് ഒരു ഗ്രൂപ്പ് ഫിലിം മേക്കിങ് മോഡ് ആണ് എന്നും എല്ലാവരും ഒന്നിച്ച് അവനവന് പറ്റുന്ന കോൺട്രിബ്യൂഷൻ നൽകി സന്തോഷത്തോടെ എല്ലാവരും ചേർന്നു കൊണ്ടാണ് ഒരു സിനിമ ഉണ്ടാക്കുന്നത് എന്നും നടി പറയുന്നു.
അതുകൊണ്ടുതന്നെ ന്യൂജനറേഷൻ സിനിമ സെറ്റിലാണ് താൻ കൂടുതലും കംഫർട്ടബിൾ എന്നും താരം പറഞ്ഞു. ന്യൂജൻ സിനിമ സെറ്റുകളിൽ എല്ലാവർക്കും വളരെയധികം ഫ്രീഡം ആണ് ലഭിക്കുന്നതെന്നും ആരെയും പേടിച്ചിട്ട് നിൽക്കേണ്ട കാര്യമില്ല എന്നും എക്സ്പീരിയൻസ് ആയിട്ടുള്ളവരെ ബഹുമാനിക്കണം, അവർക്ക് ഇരിക്കാം നമുക്ക് ഇരിക്കാൻ പാടില്ല എന്നുള്ള റൂൾസ് ഒക്കെ ഇപ്പോൾ മാറിയെന്നും താരം പറഞ്ഞു. ഇപ്പോഴത്തെ സിനിമ മേഖലയിൽ ടാലന്റ് ഉള്ളവർ ആരായാലും അവർക്ക് കോൺട്രിബ്യൂട്ട് ചെയ്യാനുള്ള സ്പേസ് നൽകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ മലയാള സിനിമ മേഖല ഇന്ന് നന്നായി വളരുന്നുണ്ടെന്നും താരം പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *