മക്കളുടെ പേരിടീല്‍ കഴിഞ്ഞു.. ഇരട്ടകുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്ത് വിട്ട് നയന്‍താര
എന്റെ ക്കളുടെ പേരില്‍ ‘N’ വേണം, ലോകത്തിലെ ഏറ്റവും മികച്ച അമ്മയുടെ പേര് അങ്ങനെയാണ്; മക്കളുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി വിക്കി.ഉയിര്, ഉലക് എന്നിങ്ങെയാണ് നയന്‍താരയും വിക്കിയും മക്കളെ പേര് ചൊല്ലി വിളിച്ചിരുന്നത്. വളരെ കൗതുകം നിറഞ്ഞ പേര് വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ അത് കുട്ടികളുടെ ഔദ്യോഗികമായ പേര് അല്ല. മക്കളുടെ ഔദ്യോഗികമായ പേര് വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ വിഘ്നേശ് ശിവന്.നയന്‍താര – വിഘ്നേശ് ശിവന് താര ദമ്പതികളുടെ കുടുംബജീവിതത്തിലെ ഏതൊരു വിശേഷവും ആരാധകരെ സംബന്ധിച്ച് ആഘോഷം തന്നെയാണ്. വളരെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ എല്ലാം നിരന്തരം വിക്കി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറും ഉണ്ട്. മക്കള്‍ ജനിച്ചതിന് ശേഷം അവരുടെ വിശേഷങ്ങളാണ് അധികവും പങ്കുവയ്ക്കുന്നത്. അപ്പോഴൊക്കെ ഭാര്യ നയന്‍താരയോടുള്ള സ്നേഹവും ബഹുമാനവും വിക്കി മാറ്റി നിര്‍ത്താറില്ല.
മക്കളെ ഉയിര് എന്നും ഉലക് എന്നും പേര് ചൊല്ലിയാണ് വിക്കിയും നയനും വിളിച്ചിരുന്നത്. വളരെ കൗതുകം നിറഞ്ഞ പേര് വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മക്കളുടെ യഥാര്‍ത്ഥ പേര് വെൡപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് വിക്കി. ഒരു സായംസന്ധ്യയില്‍ മക്കളെ രണ്ട് പേരെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഇരിക്കുന്ന തയന്താരയുടെയും തന്റെയും ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് വിക്കിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഉയിര് എന്ന് പേര് ചൊല്ലി വിളിച്ച കുഞ്ഞിന്റെ പേര് രുദ്രോനീല്‍ എന്‍ ശിവന് എന്നാണ്. ഉലക് എന്ന് പേര് ചൊല്ലി വിളിച്ച ആളുടെ മുഴുവന്‍ പേര് ധൈ്വവിക് എന്‍ ശിവന് എന്നുമാണ്. എന്‍ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയുടെ പേരിന്റെ ആദ്യത്തെ അക്ഷരമാണ് എന്നും വിക്കി എടുത്ത് പറയുന്നുണ്ട്. സന്തോഷത്തോടെയും അഭിമാനത്തോടെയും ഞങ്ങള്‍ ഞങ്ങളുടെ മക്കളുടെ പേര് വെളിപ്പെടുത്തുന്നു. സന്തോഷവും അനുഗ്രഹവും- വിക്കി എഴുതി.വളരെ ഗംഭീരമായ പേര് എന്ന് പറഞ്ഞുകൊണ്ടാണ് കമന്റുകള്‍ വരുന്നത്. പരമശിവന്റെ പത്നിയുടെ പേരിന്റെ സൂചകമായിട്ടാണ് രുദ്രോനീല്‍ എന്ന് വരുന്നത്. ധൈ്വവിക് എന്ന പേരിന്റെ അര്‍ത്ഥം ദൈവ കൃപ എന്നുമാണ്. വാടക ഗര്‍ഭധാരണത്തിലൂടെ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകം നയന്‍താരയ്ക്കും വിക്കിയ്ക്കും ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന് നിയമ സാധ്യതയില്ല. വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കില്‍ ആയെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം സ്വീകരിക്കാന്‍ പാടുള്ളൂ. എന്നാല്‍ തങ്ങളുടെ വിവാഹം ആറ് വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്തതാണെന്നാണ് നയനും വിക്കിയും നല്കിയ വിശദീകരണം.
@All rights reserved Typical Malayali.
Leave a Comment