സാധന ശാരിയായി! കോടീശ്വരൻ കുമാറുമായുള്ള വിവാഹം; മകൾക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വച്ചു; കല്യാണിക്ക് ഒപ്പമുള്ള അമ്മ റോൾ

നാല്പതുവര്ഷത്തില് ഏറെയായി സിനിമ പ്രേമികളുടെ മനസ്സിൽ മായാത്ത രൂപമാണ് നടി ശാരി. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയ, ദേശാടനക്കിളി കരയാറില്ലയിലെ ശാലി, പൊന്മുട്ടയിടുന്ന താറാവിലെ പാര്‍വതി ടീച്ചര്‍ അങ്ങനെ നീളുന്നു ശാരി ജീവൻ നൽകിയ കഥാപാത്രങ്ങൾ. ചെറിയ ഇടവേളയ്ക്കുശേഷം ശാരി ആഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. തിരിച്ചുവരവിൽ മികച്ച കഥാപാത്രങ്ങളെ ആണ് ശാരിഏറ്റെടുക്കുന്നത്. ജനിച്ചതും വളർന്നതും എല്ലാം തമിഴ് നാട്ടിൽ ആണെങ്കിലും ബേസിക്കലി ആന്ധ്രാക്കാരിയാണ് ശാരി സുബ്രമണ്യം.

​സാധന ശാരി ആയി
ശാരിയുടെ യഥാർത്ഥ പേര് സാധന എന്നാണ്. സിനിമക്ക് വേണ്ടിയാണു ശാരി എന്ന പേര് സ്വീകരിച്ചത് . പ്രശസ്ത കന്നഡ ചലച്ചിത്ര നടി ബി രമാദേവിയുടെ കൊച്ചു മകൾ കൂടിയായ ശാരി പഠിച്ചതും വളർന്നതും എല്ലാം തമിഴ്നാട്ടിൽ ആണ്. കുട്ടിക്കാലം, മുതൽ നൃത്തം പഠിച്ച ശാരി പത്മ സുബ്രഹ്മണ്യത്തിന്റെയും വെമ്പട്ടി ചിന്നസത്യത്തിന്റെയും ശിഷ്യ കൂടിയാണ്. 1982-ൽ ആയിരുന്നു ശാരിയുടെ അരങ്ങേറ്റം.

​ഹിറ്റ്ലർ ഉമനാഥ്
ശിവാജിഗണേശൻ നായകനായ ഹിറ്റ്ലർ ഉമനാഥ് എന്ന തമിഴ് ചിത്രത്തിലെ സപ്പോർട്ടിങ്ങ് റോൾ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1984-ൽ ഇറങ്ങിയ ‘നെഞ്ചത്തെ അള്ളിത്താ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം. ഒരു സ്ത്രീ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും ശാരി എത്തി.

​കുമാറുമായുള്ള വിവാഹം ​
എഴുപതിലധികം മലയാളചിത്രങ്ങളിലും മുപ്പതിലധികം തമിഴ് ചിത്രങ്ങളിലും ഏതാനും തെലുങ്കു, കന്നഡ സിനിമകളിലും ശാരി അഭിനയിച്ചു. സിനിമയിൽ കത്തിനിൽക്കുന്നതിന്റെ ഇടയിലായിരുന്നു ബിസിനസുകാരനും കോടീശ്വരനുമായ കുമാറുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തോടെ വർഷങ്ങൾ നീണ്ട ഇടവേള.

​മകൾക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വച്ച അമ്മ ​
മകൾക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വച്ച അമ്മ കൂടിയാണ് ശാരി. മകൾ കല്യാണിയുടെ പഠനവുമായി ബന്ധപ്പെട്ടുകൊണ്ടാണ് താൻ അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിന്നത് എന്നാണ് ഒരിക്കൽ ശാരി പറഞ്ഞത്. ഇപ്പോൾ അഭിനയത്തിലും ചാനൽ പരിപാടികളിലും എല്ലാം സജീവ സാന്നിധ്യമാണ് ശാരി. അടുത്തിടെ സ്റ്റാർ മാജിക്ക് ഷോയിലും പങ്കെടുക്കാൻ ശാരി എത്തിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *