59 വയസ്സിലും ഇത്രയും എനര്‍ജിയോ? സീനത്തിന്റെ വര്‍ക്കൗട്ട് വീഡിയോ കണ്ട് അഞ്ജു അരവിന്ദ് പറഞ്ഞത്, ഇത്ത വേറെ ലെവല്‍ എന്ന് ആരാധകര്‍

നടിമാരുടെ വര്‍ക്കൗട്ട് വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഫ്റ്റ്‌നസ്സ് ഫ്രീക്കായിട്ടുള്ള നടിമാരുടെ അത്തരം വീഡിയോകളും, അവരുടെ ബോഡി ട്രാന്‍സ്ഫര്‍മേഷനും ഒക്കെ പലപ്പോഴും ചര്‍ച്ചയാണ്. അതെന്താ ചെറുപ്പക്കാരായ നടിമാര്‍ വര്‍ക്കൗട്ട് ചെയ്താല്‍ മാത്രമാണോ വൈറലാവുന്നത്, അറുപതിനോടടുത്ത് നില്‍ക്കുന്ന നടി ചെയ്താല്‍ അതില്‍ വറൈറ്റിയില്ലേ?

വിക്കിപീഡിയ നല്‍കിയ വിവരം അനുസരിച്ച് ഈ ഡിസംബര്‍ ആയാല്‍ അറുപത് വയസ്സ് തികയുകയാണ് സീനത്തിന്. നല്ല കാലത്ത് അഭിനയിച്ച് മികവുറ്റതാക്കിയ കഥാപാത്രങ്ങള്‍ക്ക് എണ്ണമില്ല. ഇപ്പോള്‍ അത്ര സജീവമല്ല എങ്കിലും, ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല. അതിന്റെ തെളിവാണ് നടിയുടെ ഈ വർക്കൌട്ട് വീഡിയോ.

ബാറ്റില്‍ റോപ് എക്‌സസൈസ് ചെയ്യുന്ന വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത് സീനത്ത് തന്നെയാണ്. ‘ആരോഗ്യമാണ് സമ്പത്ത് എന്നല്ലേ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘എന്റമ്മോ’ എന്ന കമന്റുമായി കമന്റ് ബോക്‌സില്‍ ആദ്യം എത്തിയത് നടി അഞ്ജു അരവിന്ദ് ആണ്. പൊളി എന്ന് പറഞ്ഞ് ബീന ആന്റണിയും വന്നിട്ടുണ്ട്.

ഈ പ്രായത്തിലും ഇത്ര എനര്‍ജിയോടെ ബാറ്റില്‍ റോപ് എക്‌സസൈസ് ചെയ്യുന്ന സീനത്തിനെ പ്രശംസിച്ചുകൊണ്ടുള്ള എക്‌സസൈസ് ആണ് കൂടുതലും വരുന്നത്. ‘കാണുമ്പോള്‍ നിസ്സാരമാണെന്ന് തോന്നും, പക്ഷെ നല്ല കഷ്ടപ്പാടുള്ള വര്‍ക്കൗട്ടാണിത്. ഇത്തയുടെ ഡെഡിക്കേഷന്‍ ലെവലിന് മുന്നില്‍ സല്യൂട്ട്’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

പതിനെട്ടാം വയസ്സില്‍ കേരളത്തിലെ പ്രശസ്ത നാടകതിരക്കഥാകൃത്തായ കെടി മുഹമ്മദിന്റെ ഭാര്യയായി വന്ന സീനത്തിന് ചെറുപ്പം മുതലേ കലാ ലോകം അന്യമായിരുന്നില്ല. മതത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് നാടകങ്ങളിലൊക്കെ സജീവമായിരുന്നു. തട്ടമില്ലാതെ നടന്നാല്‍ പൊതിരെ തല്ലുന്ന കുടുംബത്തില്‍ നിന്ന് നാടകത്തിലേക്കും, അവിടെ നിന്ന് സിനിമയുടെ വലിയ ലോകത്തേക്കും എത്തണമെങ്കില്‍ എത്രമാത്രം പോരാടി നേടിയതാണ് ഈ കരിയര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.

1978 ല്‍ മയൂര വര്‍ണങ്ങള്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് ഇരുന്നൂറോളം സിനിമകളിലും മുപ്പതോളം ടെലിവിഷന്‍ സീരിയലുകളും ചെയ്ത സീനത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടെയാണ്. പരദേശി എന്ന ചിത്രത്തില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയ സീനത്തിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. രണ്ടാം നാൾ എന്ന സിനിമയുടെ സംവിധായികയാണ് സീനത്ത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *