തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി, എങ്ങിനെയാണ് മുടി ഇത്രയും വളര്‍ന്നത്, മുഖം തിളങ്ങുന്നത്
തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി, എങ്ങിനെയാണ് മുടി ഇത്രയും വളര്‍ന്നത്, മുഖം തിളങ്ങുന്നത്.യൂട്യൂബിലും വളരെ സജീവമാണ് മീനാക്ഷി. തന്റെ വീട്ടിലെ വിശേഷങ്ങളും സ്‌കൂളിലെ വിശേഷങ്ങളും, ലൈഫ് സ്റ്റൈലും എല്ലാം മീനാക്ഷി യൂട്യൂബ് വീഡിയോസിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്റെ സൗന്ദര്യ രഹസ്യം എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷിയുടെ പുതിയ വ്‌ളോഗ്. തന്റെ മുടിയുടെയും മുഖത്തിന്റെയും സൗന്ദര്യത്തിന് പിന്നിലെ കുഞ്ഞു കുഞ്ഞു ടിപ്‌സുകളാണ് മീനാക്ഷി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്.അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ പാത്തു എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക പ്രിയം നേടിയ അഭിനേത്രിയാണ് മീനാക്ഷി അനൂപ്.
‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്’ എന്ന പാട്ട് പാത്തുവിനൊപ്പം ചേര്‍ന്ന് കേരളത്തിലെ മറ്റ് കുട്ടികളും പാടി. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം ഒപ്പം, കോലുമുട്ടായി, മോഹന്‍ലാല്‍ തുടങ്ങി നിരവധി സിനിമകള്‍ അഭിനയിച്ചു. കവച എന്ന ചിത്രത്തിലൂടെ കന്നടയിലും ദ ബോഡി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചു.
ടോപ്പ് സിംഗര്‍ എന്ന ഷോയുടെ അവതാരികയായി വന്നതിന് ശേഷം ടെലിവിഷന്‍ പ്രേമികളുടെയും ഇഷ്ടതാരമാണ് മീനാക്ഷി അനൂപ്. രസകരമായ സംസാരത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന മീനാക്ഷിയുടെ കഴിവ് ആകര്‍ഷണം തന്നെയാണ്.
യൂട്യൂബിലും വളരെ സജീവമാണ് മീനാക്ഷി. തന്റെ വീട്ടിലെ വിശേഷങ്ങളും സ്‌കൂളിലെ വിശേഷങ്ങളും, ലൈഫ് സ്റ്റൈലും എല്ലാം മീനാക്ഷി യൂട്യൂബ് വീഡിയോസിലൂടെ പങ്കുവയ്ക്കാറുണ്ട്.എന്റെ സൗന്ദര്യ രഹസ്യം എന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷിയുടെ പുതിയ വ്‌ളോഗ്. തന്റെ മുടിയുടെയും മുഖത്തിന്റെയും സൗന്ദര്യത്തിന് പിന്നിലെ കുഞ്ഞു കുഞ്ഞു ടിപ്‌സുകളാണ് മീനാക്ഷി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്.
മുടിയെ കുറിച്ചാണ് മീനാക്ഷി ആദ്യം പറയുന്നത്. മുടി നന്നായാല്‍ തന്നെ മുഖം നന്നാവും എന്നാണ് മീനാക്ഷിയുടെ പഠനം. ഒന്നാമത്തെ കാര്യം ഡ്രൈ ഹെയര്‍ ആണോ, ഓയിലി ഹെയര്‍ ആണോ എന്ന് തിരിച്ചറിഞ്ഞ് അതിന് യോജിയ്ക്കുന്ന ഷാംപുവും കണ്ടീഷ്ണറും ഉപയോഗിക്കുക. കണ്ടീഷണര്‍ മസ്റ്റാണ്, അത് ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ എത്താതെ ശ്രദ്ധിയ്ക്കുക.മുടി എല്ലാ ദിവസവും കഴുകാന്‍ പാടില്ല എന്നതാണ് രണ്ടാമത്തെ ടിപ്. കിടക്കാന്‍ പോകുന്നതിന് മുന്‍പ് മുടി കഴുകുകയാണ് എങ്കില്‍ തീര്‍ച്ചയായും അത് നന്നായി ഡ്രൈ ആയതിന് ശേഷം മാത്രം കിടക്കുക എന്നതാണ് മുടിയ്ക്കുള്ള മൂന്നാമത്തെ ടിപ്.സ്‌കിന്‍ ടോണ്‍ മനസ്സിലാക്കിയ ശേഷം അതിന് യോജിച്ച ഒരു ഫേസ് വാഷ് വാങ്ങി ഉപയോഗിക്കുക എന്നതാണ്.
Leave a Comment