താടി വെക്കാതെ അഭിനയിക്കില്ലേ ഒടിയന്‍ ശേഷം എന്തുപറ്റി ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ

മലയാള ചലച്ചിത്ര ലോകത്തെ അഭിയ ചക്രവർത്തിയായ മോഹൻലാൽ ഒടിയന് ശേഷം ഇറങ്ങിയ സിനിമകളിൽ ഒന്നും തന്നെ താടി ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്ന് വാർത്തകൾ പ്രചരിക്കുന്നു.മോഹൻലാലിന്റെ ഏറ്റവും വലിയ മെഗാ ഹിറ്റുകളിൽ ഒന്നായ ദൃശ്യം 2 വിൽ താടി വയ്ക്കാതെ ജോർജ്ജുകുട്ടിയെ അവതരിപ്പിക്കണം എന്നാണ് സംവിധായകൻ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. പക്ഷെ തനിക്ക് താടി വേണമെന്ന് മോഹൻലാൽ നിർബന്ധം പിടിക്കുക ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ.
ഏറെ കൊട്ടോഘോഷിക്കപ്പെട്ട വി.എ.ശ്രീകുമാർ ചിത്രം ഒടിയനു വേണ്ടി മോഹൻലാൽ നടത്തിയത് വമ്പൻ മേക്ക് ഓവർ ആയിരുന്നു. ആ ചിത്രത്തിനായി അദ്ദേഹം ക്രമാതീതമായി ശരീരഭാരം കുറച്ചിരുന്നു. ഇതേ കാലയളവിൽ മോഹൻലാൽ വിദേശത്ത് പോയി ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്തുവെന്നു അന്ന് തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. മുഖത്ത് ഒട്ടനവധി മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് ബോട്ടോക്സ് ഇഞ്ചക്ഷൻ എടുക്കുന്നത്. എന്നാൽ, ഈ ഇൻജെക്ഷൻ എടുത്തത്തിലൂടെ മോഹൻലാലിനെ അത് പ്രതികൂലമായി ബാധിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ മാംസ പേശികളെ ഇത് സാരമായിത്തന്നെ ബാധിച്ചെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. മുഖത്തെ പേശികൾ ഉപയോഗിച്ച് അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ പോലും ചെയ്തിരുന്ന മോഹൻലാലിന് ഇപ്പോൾ അത് തീരെ കഴിയാതെയായി.

ബോട്ടോക്സ് ഇഞ്ചക്ഷന് എടുത്തതിനു ശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളിലും മോഹൻലാൽ താടി സ്ഥിരമാക്കിയത് ഇക്കാരണം കൊണ്ടാണ്. ദൃശ്യം2 വിൽ താടിയില്ലാതെ അഭിനയിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ അതേ ഗെറ്റപ്പ് തുടർന്നാൽ മതിയെന്നായിരുന്നു സംവിധായകനും നിശ്ചയിച്ചിരുന്നത്. എന്നാൽ താടി വച്ച് തന്നെ അഭിനയിക്കുന്നതാണ് നല്ലതെന്ന് മോഹൻലാൽ താൽപര്യപ്പെടുക ആയിരുന്നു. ഒടിയന് ശേഷം ഇറങ്ങിയ മിക്ക ചിത്രങ്ങളിലും മോഹൻലാൽ ഇതേ താടി തുടർന്ന് പോന്നിരുന്നു. എന്നാൽ മിക്ക ചിത്രങ്ങളിലും ആദ്യം കണ്സീവ് ചെയ്തിരുന്നത് താടിയില്ലാതെ ആയിരുന്നു. താരചക്രവർത്തിയുടെ അഭിനയത്തിൽ പഴയ പൂർണത ഇല്ലന്നാണ് നിരൂപകരും വിമർശകരും ഒരേപോലെ അഭിപ്രായപ്പെടുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *