കൊല്ലം സുധിക്ക് അവസാനമായി യാത്ര നല്കി വിങ്ങിപൊട്ടി ലക്ഷ്മിയും സ്റ്റാര്‍ മാജിക്ക് കുടുംബവും
മലയാളികളുടെ വീടുകളിൽ ചിരി പടർത്തിയ അതുല്യ കലാകാരൻ ഇന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. കൊല്ലം സുധി എന്ന ചിരിയുടെ മാലപ്പടക്കം തീർത്ത് മലയാളികളുടെ മനസ്സിൽ ചേക്കേറിയ കലാകാരൻ ഇന്നലെ ഒരു വാഹനാപകടത്തിൽ മരിച്ചു എന്നത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടതു.സുധി സഞ്ചരിച്ച കാർ എതിരെ നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിരിക്കുകയായിരുന്നു ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടനെ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ശ്രുതി സഞ്ചരിച്ച കാറിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സഞ്ചരിച്ചിരുന്നു. സുധിയുടെ കൂടെ സഞ്ചരിച്ച ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെആദ്യം കൊടുങ്ങല്ലൂരിലെ ഒരു ആശിപത്രിയിലായിരുന്നു കൊണ്ടുപോയതു.
പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കൊച്ചിയിലേക്ക് മാറ്റി. കാന്താരി എന്ന 2015 ൽ ഇറങ്ങിയ സിനിമയിലൂടെ ആയിരുന്നു സുധി ആദ്യമായി സിനിമാരംഗത്ത് എത്തിയത്. പിന്നീട് കുട്ടനാടൻ മാർപാപ്പ, കട്ടപ്പനയിലെ ഋതിക് റോഷൻ, തീറ്റ റപ്പായി, ഇൻ്റർനാഷണൽ ലോക്കൽ സ്റ്റോറി, വകതിരിവ്,ബിഗ് ബ്രദർ, കേശു ഈ വീടിൻ്റെ നാഥൻ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, എസ്കേപ്പ് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. സുധിക്ക് 39 വയസ്സാണ്.
@All rights reserved Typical Malayali.
Leave a Comment