എന്തിനാ അമ്മേ കരയണേ’..!! ഇളയ മകന്റെ ചോദ്യത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് രേണു..!! അച്ഛന്‍ പോയതറിയാതെ ആ കുഞ്ഞ്

മലയാളികളുടെ വീടുകളിൽ ചിരി പടർത്തിയ അതുല്യ കലാകാരൻ ഇന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. കൊല്ലം സുധി എന്ന ചിരിയുടെ മാലപ്പടക്കം തീർത്ത് മലയാളികളുടെ മനസ്സിൽ ചേക്കേറിയ കലാകാരൻ ഇന്നലെ ഒരു വാഹനാപകടത്തിൽ മരിച്ചു എന്നത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടതു.സുധി സഞ്ചരിച്ച കാർ എതിരെ നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിരിക്കുകയായിരുന്നു ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടനെ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ശ്രുതി സഞ്ചരിച്ച കാറിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സഞ്ചരിച്ചിരുന്നു. സുധിയുടെ കൂടെ സഞ്ചരിച്ച ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെആദ്യം കൊടുങ്ങല്ലൂരിലെ ഒരു ആശിപത്രിയിലായിരുന്നു കൊണ്ടുപോയതു.പിന്നീട് വിദഗ്‌ദ്ധ ചികിത്സക്കായി കൊച്ചിയിലേക്ക് മാറ്റി. കാന്താരി എന്ന 2015 ൽ ഇറങ്ങിയ സിനിമയിലൂടെ ആയിരുന്നു സുധി ആദ്യമായി സിനിമാരംഗത്ത് എത്തിയത്. പിന്നീട് കുട്ടനാടൻ മാർപാപ്പ, കട്ടപ്പനയിലെ ഋതിക് റോഷൻ, തീറ്റ റപ്പായി, ഇൻ്റർനാഷണൽ ലോക്കൽ സ്റ്റോറി, വകതിരിവ്,ബിഗ് ബ്രദർ, കേശു ഈ വീടിൻ്റെ നാഥൻ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, എസ്കേപ്പ് തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. സുധിക്ക് 39 വയസ്സാണ്.

സുധി പല സ്റ്റേജുകളിലും ബിനു അടിമാലിക്കും ഉല്ലാസിനൊപ്പവും പ്രോഗ്രാം അവതരിപ്പിച്ച് കയ്യടികൾ നേടിയിട്ടുണ്ട്. ഇവരുടെ ഓരോ പ്രോഗ്രാമിലും വേദികൾ തിങ്ങി നിറയാറുണ്ട്. കാരണം സുധിയും ടീമും ഒരുക്കുന്ന പുതുമയുള്ള തമാശകളാണ്. ഇവരുടെ തമാശകൾ കാണുമ്പോൾ തന്നെ കാണികളിൽ ആവേശം നിറയാറുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ സുധിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *