സദസ്സ് അമ്പരന്നുപോയി..! ഒപ്പം പാടിയ ഗായിക തെറ്റിച്ചപ്പോള്‍ കെഎസ് ചിത്രയുടെ പ്രതികരണം..! വീഡിയോ വൈറലാകുന്നു..!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര.മികച്ച ഗായിക ആയ ചിത്രയുടെ പാട്ടുകളോളം തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് അവരുടെ വിനയവും ബഹുമാനവും കലർന്ന ഇടപെടൽ.ഇപ്പോൾ ഇതാ ഗാനമേളക്ക് ഇടയിൽ ജൂനിയറിന് തെറ്റ് പറ്റിയപ്പോൾ ഗാന വേദിയിൽ ചിത്ര നടത്തിയ മനോഹരമായ ഇടപെടലാണ് ചർച്ച ആകുന്നത്.ഇതിന്റെ വീഡിയോ വൈറൽ ആവുകയാണ്.ചിത്രയും മറ്റു രണ്ടു പേരും കൂടി വേദിയിൽ പാടുന്ന വീഡിയോ ആണിത്.മിഴിയെ കഥ എഴുത് എന്ന തമിഴ് സിനിമയിലെ ഹിറ്റ് ഗാനം മഞ്ചൽ വാസം പാടുന്നതിനിടെ ജൂനിയർ ഗായിക ശ്രീനിഷക്ക് വരികൾ തെറ്റുന്നു.

ശ്രീനിഷക്ക് വരികൾ തെറ്റിയത് അറിഞ്ഞു കൊണ്ട് കൂടെ പാടി കൊണ്ട് ആ തെറ്റ് ആരും അറിയാത്ത രീതിയിൽ തിരുത്തുകയും വരി ശെരിയാക്കി പാടുവാൻ അവസരം നൽകുകയും ചെയ്യുന്ന ചിത്രയുടെ പ്രവർത്തിയാണ് ഇപ്പോൾ അഭിനന്ദിക്കപ്പെടുന്നത്.ഇതിനില്ലാം പുറമെ തെറ്റിച്ചു പാടിയ ഗായികയോട് തെല്ലും ദേഷ്യം ഇല്ലാതെ ഇടക്ക് കയറി പാടിയതിന് ക്ഷമ ചോദിക്കുകയാണ് ചിത്ര ചെയ്തത്.സാമൂഹ്യ മാധ്യമം വഴി വൻ തോതിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.പാട്ടോളം തന്നെ മനോഹരമായ ചിത്രയുടെ വിനയത്തെ പുകഴ്ത്തി കൊണ്ട് നിരവധി പേരാണ് കമന്റുമായി വന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *