അച്ഛനെ അവസാനമായി കാണണം. വാക്കുകൾ ഇടറി എബിൻ. ചേർത്തുപിടിച്ച് എം എ യൂസഫലി
മലയാളികളുടെ അഭിമാനമാണ് പ്രവാസി വ്യവസായിയായ എം എ യൂസഫലി. തനിക്ക് മുന്നിൽ ആവലാതികളുമായി എത്തുന്നവരെ ഒന്നും അദ്ദേഹം കൈവിടാറില്ല. ഇപ്പോഴിതാ സ്വന്തം പിതാവിൻ്റെ മൃ.ത.ദേ.ഹം. നാട്ടിലെത്തിക്കാൻ വഴിയില്ലാതെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ യുവാവിന് സഹായം നൽകിയിരിക്കുകയാണ് എം എ യൂസഫലി. തിരുവനന്തപുരം കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ എബിൻ്റെ അച്ഛൻ ബാബു കഴിഞ്ഞയാഴ്ചയാണ് സൗദിയിൽ അപകടത്തിൽ മ.രി.ച്ച.ത്. സൗദിയിലെ ദമിശ് മുശയത്തിൽ ജോലിചെയ്യുന്നതിനിടയിൽ കെട്ടിടത്തിൽ നിന്ന് വീണു മ.രി.ക്കു.ക.യായിരുന്നു ബാബു.ജോലി ചെയ്തിരുന്ന സ്പോൺസറുടെ കീഴിൽ നിന്ന് രണ്ടുവർഷം മുമ്പ് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
അതിനാൽ പോ.സ്റ്റ്മോ.ർ..ട്ടം കഴിഞ്ഞ് മൃ.ത.ദേ.ഹം. നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി വഴി മാത്രമേ കഴിയൂ എന്ന് അറിഞ്ഞ് നോർക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകി. മൃ.ത.ദേ.ഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്ന് അഭ്യർത്ഥിച്ച് ആണ് എബിൻ എം എ യൂസഫലിയെ കാണാനെത്തിയത്. കേരള നിയമസഭാ മന്ദിരത്തിൽ ലോക കേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറത്തിൽ ആണ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ നോർക്ക റൂട്സ് വൈസ് ചെയർമാൻ എം എ യൂസഫലിയോട് കരകുളം സ്വദേശി എബിൻ്റെ അച്ഛൻ ബാബുവിൻ്റെ അപകടവിവരം പറഞ്ഞത്. 11 വർഷമായി സൗദിയിൽ ജോലി ചെയ്തിരുന്ന ബാബു മൂന്നുവർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.കഴിഞ്ഞ ഒൻപതിനു രാവിലെ വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചശേഷം ജോലിക്കുപോയ ബാബുവിനെ പിന്നീട് രണ്ടുദിവസം ഫോണിൽ ബന്ധപ്പെടാൻ ആയില്ല. കൂടെ ജോലി ചെയ്യുന്ന ആളാണ് രണ്ടുദിവസം കഴിഞ്ഞ് വിളിച്ച് ബാബു അ.പ.ക.ട.ത്തിൽ മ.രി.ച്ചു. എന്ന് അറിയിച്ചത്. സ്പോൺസർ ഇല്ലാത്തതിനാൽ മൃ.ത.ദേ.ഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. നോർക്കയിൽ അപേക്ഷ നൽകി.നടപടി വൈകുന്നതിനാലാണ് ലോക കേരള സഭയിൽ യൂസഫലി ഉണ്ടെന്നറിഞ്ഞ് പ്രവാസി സംഘം നേതാക്കൾക്കൊപ്പം എബിൻ എത്തിയത്. എബിൻ്റെ വിഷമം കേട്ട യൂസഫലി വേദിയിൽ മൈക്കിനു മുന്നിൽ നിന്നു തന്നെ തൻ്റെ പിഎ വിളിച്ചു. വിവരങ്ങൾ ശേഖരിച്ച് ഉടൻ സൗദിയിൽ ബന്ധപ്പെടാൻ നിർദ്ദേശവും നൽകി.
ഓപ്പൺ ഫോറത്തിൻ്റെ ഭാഗമായ സംവാദത്തിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ സഹായികൾ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് യൂസഫലിക്ക് കൈമാറി. ഒരു മൃ.ത.ദേ.ഹം. നാട്ടിലെത്തിക്കാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണം. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും രണ്ടുദിവസത്തിനുള്ളിൽ മൃ.ത.ദേ.ഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം. അതിനായി ഏത് ഓഫീസിലും ഞാൻ നേരിട്ട് വിളിച്ചു കൊള്ളാം. മൈക്കിനു മുന്നിൽ എല്ലാവരെയും സാക്ഷിയാക്കി യൂസഫലി നിർദ്ദേശം നൽകി. സദസിൽ കയ്യടി നിറഞ്ഞതിനോടൊപ്പം അച്ഛനെ അവസാനമായി കണ്ട് ആചാരപ്രകാരം വിട നൽകാൻ കഴിയുമെന്ന് ഉറപ്പായ എബിനും വികാരാധീനനായി. മാരീവാനേഴ്സ് കോളജിൽ രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ് എബിൻ. സഹോദരൻ വിപിൻ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. ഉഷയാണ് ബാബുവിൻ്റെ ഭാര്യ.
@All rights reserved Typical Malayali.
Leave a Comment