ഓട്ടോ ഡ്രൈവര്‍ക്ക് മകളെ കെട്ടിച്ചു കൊടുക്കില്ല എന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത്; ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുജിനും പൊന്നുവും

സുജിനും പൊന്നുവും

മല്ലു ഫാമിലിയിലെ സുജിനെയും പൊന്നുവിനെയും പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതില്ല. യൂട്യൂബ് വീഡിയോകളിലൂടെ സിനിമ – സീരിയല്‍ താരങ്ങളോളം അവരും വളര്‍ന്നു കഴിഞ്ഞു.

മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ വളര്‍ന്ന സുജിന്റെ കുടുംബം, ഇന്ന് യൂട്യൂബ് സെലിബ്രിറ്റികളില്‍ മുന്‍ നിരയിലാണ്. ആ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സ്വന്തം വീട്ടിലെ കാര്യങ്ങളെന്നോണം സബ്‌സ്‌ക്രൈബേഴ്‌സിന് അറിയാം.

ഇന്ന് സുജിന്റെയും പൊന്നുവിന്റെയും വിവാഹ വാര്‍ഷികമാണ്. ആറാം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും പഴയ കാല ചിത്രങ്ങള്‍ ഒക്കെയുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ ചരിത്രം

ഓട്ടോ ഡ്രൈവര്‍ക്ക് കെട്ടിച്ചു കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍, അന്ന് ഇല്ല എന്ന് പറഞ്ഞു. പിന്നീട് സംഭവിച്ചത് ചരിത്ര. അടിയും ഇടിയും വഴക്കും നിറഞ്ഞ ആറ് വര്‍ഷങ്ങള്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സുജിന്‍ പറഞ്ഞത്

ഇനിയും 94 വര്‍ഷങ്ങള്‍

ജാതക പ്രകാരം 94 വര്‍ഷങ്ങള്‍ കൂടെ ഞങ്ങളിങ്ങനെ സ്‌നേഹിച്ചു ജീവിക്കും എന്നാണത്ര. അപ്പോഴാണ് നൂറ് വര്‍ഷം പൂര്‍ത്തിയാവുന്നത്. നിരവധി ആശംസാ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്

വേര്‍പിരിയല്‍ വാര്‍ത്ത

അടുത്തിടെ സുജിനും പൊന്നുവും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെ സജീവമായിരുന്നു. യൂട്യൂബ് കണ്ടന്റിന് വേണ്ടി സുജിന്‍ തന്നെ ക്രിയേറ്റ് ചെയ്തതാണെന്നും ഒരു കൂട്ടര്‍ ആരോപിച്ചു.
വീണ്ടും ഒന്നിച്ചത്

കോടതി വരെ സംഭവം എത്തി എന്ന് പറഞ്ഞ് യൂട്യൂബ് വീഡിയോ പങ്കുവച്ചത് സുജിന്‍ തന്നെയാണ്. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് ഒന്നുച്ചു എന്ന് പറഞ്ഞ് പിന്നീടൊരു വീഡിയോ ചെയ്ത് വിവാദങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *