ആ ഒരു സംഭവം മമ്മൂട്ടി സുഹാസിനി ബന്ധത്തെ വഷളാക്കി കാട്ടു തീ പോലെ ആ വാര്‍ത്ത പരന്നു മമ്മൂട്ടി രക്ഷപെട്ടത് അതിവിദഗ്ദമായി

മലയാള സിനിമയിൽ എൺപതുകളിലെ ഹിറ്റ് ജോഡികൾ ആയിരുന്നു മമ്മൂട്ടിയും നടി സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകൾ എല്ലാം വൻ വിജയം നേടി. കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഇരുവർക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. കൂടെവിടെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത്. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് അക്ഷരങ്ങൾ, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിൻ രാഗസദസിൽ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചു.

ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. അക്കാലത്തെ പ്രമുഖ സിനിമാ മാഗസിൻ ആയിരുന്ന കട്ട്കട്ടിന്റെ എഡിറ്ററായിരുന്നു യേശുദാസ്. ഈ പായസക്കഥ യേശുദാസ് തന്റെ മാഗസിനിൽ നൽകി. എന്നാൽ, മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പരന്നു. ഇങ്ങനെ ഗോസിപ്പ് പരന്നതോടെ പിന്നെ എല്ലാ ലൊക്കേഷനിലും ഭാര്യ സുൽഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വന്നിരുന്നതെന്ന് യേശുദാസ് വർഷങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഗോസിപ്പുകൾക്ക് മറുപടിയായാണ് മമ്മൂട്ടി ഭാര്യയെയും തനിക്കൊപ്പം കൂട്ടിയത്. വർഷങ്ങൾക്ക് മുൻപ് മംഗളത്തിനു നൽകിയ അഭിമുഖത്തിൽ ആ യേശുദാസ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *