വയസ്സായി അഭിനയം നിര്‍ത്തുന്നു ഞെട്ടലോടെ സിനിമാ ലോകം ഒടുവില്‍ മമ്മൂട്ടിയുടെ പ്രതികരണം

അഭിനയത്തിന് പുറമേ കോസ്റ്റിയൂം സെൻസ് കൊണ്ടും സ്റ്റൈലൻ ഫോട്ടോകൾ കൊണ്ടും മമ്മൂട്ടി പലപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഇത്തരത്തിൽ ശ്രദ്ധ നേടിയിരുന്നു. വെള്ള കുർത്തിയും പൈജാമയും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ടേക്കിങ് ദി ബാക്ക് സീറ്റ് എന്നാണ് ഈ ചിത്രത്തിന് മമ്മൂട്ടി നൽകിയ ക്യാപ്ഷൻ.പിന്നാലെ ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. മമ്മൂട്ടി ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വന്ന ഒരു വിചിത്രമായ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ‘ടേക്കിങ് ദി ബാക്ക് സീറ്റ് എന്നതുകൊണ്ട് അഭിനയജീവിതം നിർത്തുകയാണെന്നാണ് മമ്മൂട്ടി ഉദ്ദേശിക്കുന്നത് എന്നാണ് ഫേസ്ബുക്കിൽ വന്ന പോസ്റ്റ്. ‘മെഗാസ്റ്റാർ മമ്മൂട്ടി ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ആണ് ഇത്. ഇതിന്റെ ക്യാപ്ഷൻ ഇങ്ങനെ ആയിരുന്നു ‘Taking the back seats’. എന്തുകൊണ്ട് ഇങ്ങനെ ഒരു തലക്കെട്ട്? ഞാനാലോചിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം ഇങ്ങനെ ആയിരുന്നു. മമ്മൂക്ക തന്റെ അഭിനയ ജീവിതം നിർത്താനുള്ള സൂചന നൽകികഴിഞ്ഞു.മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ മമ്മൂക്ക ജീവൻ നൽകി, അത് മാത്രവുമല്ല ഇനി തന്നിൽ നിന്നും മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാനില്ല. കാരണം മലയാള സിനിമയ്ക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി മമ്മൂക്ക ചെയ്തു കഴിഞ്ഞു. ഒട്ടേറെ എഴുത്തുകാർ, പ്രഗത്ഭരായ സംവിധായകർ, നിർമാതാക്കൾ എല്ലാവരോടൊപ്പവും സഹകരിച്ചു കഴിഞ്ഞു. പിന്നെ പുതുമുഖ പ്രതിഭകൾ, സിനിമയെ ഒരു പ്രൊഫഷനായി, വികാരമായി നെഞ്ചിലേറ്റിയ ചെറുപ്പക്കാർക്കും വേണ്ടി അദ്ദേഹം വഴിമാറുവാൻ പോകുന്നതിന്റെ സൂചനയാവാം ഇന്നലെ ഇട്ട ഈ പോസ്റ്റിന്റെ അർത്ഥം’ എന്നാണ് പോസ്റ്റിന്റെ പൂർണരൂപം

ഈ പോസ്റ്റിന് വന്ന കമന്റുകളാണ് രസകരം. ‘ഇപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ആർത്തിയാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും താങ്കളുടെ കണ്ടത്തൽ ക്രൂരവും പൈശാചികവും ആയിപോയി’ എന്നാണ് ഈ പോസ്റ്റിന് വന്ന ഒരു കമന്റ്.അത് ചേട്ടന്റെ ഊഹം മാത്രമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം, അദ്ദേഹത്തിന് ഈ സിനിമയോടുള്ള പാഷൻ. ആരോഗ്യം അനുവദിക്കുന്ന കാലം മുഴുൻ അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കും’ എന്നാണ് മറ്റൊരു കമന്റ്. ‘ലെ മമ്മൂക്ക, ഏതു നേരത്താണാവോ അങ്ങനെ ഒരു ക്യാപ്ഷൻ ഇടാൻ തോന്നിയത്. അങ്ങനെ ഇപ്പോൾ എന്നെ വീട്ടിൽ ഇരുത്താൻ നോക്കണ്ട. ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ, പിന്മാറുന്നു എന്ന് അതും ഞാൻ ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട് എന്ന് പറയുന്ന മമ്മൂട്ടി, എന്നിങ്ങനെ പോകുന്നു കമന്റുകൾ.‘വണ്ടി ഓടിക്കൽ നിർത്തി എന്നു മാത്രം ആണ് ഉദ്ദേശിച്ചത്. ലൈസൻസ് പുതുക്കി കിട്ടിയില്ല. അയിനാണ്’ എന്നാണ് ഒരു വിരുതൻ കമന്റ് ചെയ്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *