ദേഹംമുഴുവന്‍ പടര്‍ന്നു! പുറത്തിങ്ങാന്‍ കൂടി വയ്യാത്ത അവസ്ഥ! രോഗാവസ്ഥയില്‍ നീറി നടി മമ്ത മോഹദാസ്

മലയാളത്തിലെ സുന്ദരിയായ നായികയാണ് മംമ്ത. രണ്ടുവട്ടം അർബുദ രോഗത്തോട് പോരാടി ജയിച്ച ഭീകരമായ മറ്റൊരു രോഗാവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത്. വെള്ളപ്പാണ്ട് രോഗമാണ് നടിയെ ബാധിച്ചത്. അടുത്തിടെ താരം തന്നെയാണ് തൻ്റെ രോഗാവസ്ഥ മറച്ചുവയ്ക്കാതെ ലോകത്തോട് വിളിച്ചുപറഞ്ഞത്. തൻ്റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെ ന്നും, ദിവസവും വെയിലു കൊള്ളാൻ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒപ്പം രോഗാവസ്ഥയിൽ ഉള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തു. ഇപ്പോഴിതാ രോഗത്തിൻ്റെ ഭീകരാവസ്ഥ മംമ്ത പങ്കുവെച്ചിരിക്കുകയാണ്.ക്യാൻസർ വന്നപ്പോൾ പോലും പിടിച്ചു നിന്ന തന്നെ പക്ഷേ ഈ രോഗം തകർത്തുകളഞ്ഞു എന്ന് നടി പറയുന്നു. ‘മഹേഷ് മാരുതിയും’ എന്ന സിനിമയുടെ ചിത്രീകരണം നടക്കവെയാണ് ശരീരത്തിലെ വെള്ള കുത്തുകൾ കാണുന്നത് എന്നാണ് മംമ്ത പറയുന്നത്. പിന്നീട് വലുതായി കഴുത്തിലേക്കും, മുഖത്തേക്കും, കൈപ്പത്തിയിലേക്കും പടർന്നുവെന്ന് താരം പറഞ്ഞു. ഇടയ്ക്ക് മരുന്നുകൾ മാറ്റി നോക്കിയിരുന്നു. എന്നാൽ ആന്തരിക വീക്കങ്ങൾ ഉണ്ടായി. ശ്വാസകോശത്തിന് കുഴപ്പങ്ങൾ ഉണ്ടായത് നിയന്ത്രിച്ച് വന്നപ്പോഴേക്കും നിറവ്യത്യാസം വലുതായി വരാൻ തുടങ്ങി എന്നാണ് മംമ്ത പറയുന്നത്. കാൻസറിനെ കരുത്തോടെ നേരിട്ട തനിക്ക് ഈ അവസ്ഥ വന്നപ്പോൾ അതിന് സാധിച്ചില്ലെന്നും താൻ ഇരുട്ടിലേക്ക് വീണു പോയി എന്നാണ് മംമ്ത പറയുന്നത്.കഴിഞ്ഞ മൂന്നു മാസങ്ങൾ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് വെള്ള പാടുകൾ കാണും. അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ള ആയിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിൽ 70 ശതമാനവും വെള്ളയായി. എനിക്ക് ബ്രൗൺ മെയ്ക്കപ്പ് ഇടണം. മെയ്ക്കപ്പില്ലാതെ പുറത്തു പോകാനാകില്ല. മറ്റുള്ളവരിൽ നിന്നും ഒളിച്ചു വച്ച് ഒളിച്ചു വച്ച് എന്നിൽ നിന്നുതന്നെ ഒളിക്കാൻ തുടങ്ങി. എന്നിൽ പോലും ഞാൻ ഇല്ലാതെയായി. പഴയ കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. ഇതോടെ എല്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ഞാൻ ഒളിച്ചോടി.

അവിടെ ചെന്നതോടെ ഞാൻ എൻ്റെ രോഗവിവരം മറന്നു. മേക്കപ്പ് ചെയ്യാതെ പുറത്തുപോയി. സ്വാതന്ത്ര്യത്തോടെ ജീവിച്ചു. അവിടെ ആരും അന്യൻ്റെ കാര്യത്തിൽ ഇടപെടില്ല. പക്ഷേ നാട്ടിൽ വന്ന് പമ്പിൽ ഇന്ധനം അടിക്കാൻ പോയപ്പോൾ എന്നെ കണ്ടതും പെട്ടെന്ന് ഒരാൾ ചോദിച്ചു. അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്തുപറ്റി. വല്ല അപകടവും പറ്റിയതാണോ എന്ന്. അതോടെ പെട്ടെന്ന് ഞാൻ തളർന്നുപോയി. അപ്പോഴാണ് ഓർമ വന്നത്.മെയ്ക്കപ്പിടാതെയാണ് പുറത്തു വന്നത് എന്ന്. അതിനു ശേഷമാണ് ആയുർവേദ ചികിത്സ ആരംഭിച്ചതെന്നും, മാറ്റം കാണാൻ തുടങ്ങിയതെന്നും മംമ്ത പറയുന്നു.ഇപ്പോഴും മെയ്ക്കപ്പ് ഇട്ട് കൈകളും കഴുത്തും മറക്കുന്ന വസ്ത്രം അണിഞ്ഞാണ് മംമ്ത പൊതുവേദികളിൽ എത്തുന്നത്. ഒമ്പതുമാസത്തിന് ശേഷമാണ് താൻ രോഗവിവരം മാതാപിതാക്കളോട് പറഞ്ഞതെന്നും, അവർക്ക് പെട്ടെന്ന് അത് സഹിക്കാൻ കഴിഞ്ഞില്ല എന്നും മംമ്ത പറയുന്നു. ത്വക്കിൻ്റെ ചില ഭാഗങ്ങളിൽ നിന്നും നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെള്ളപ്പാണ്ട്. ത്വക്കിന് നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴും അവ പ്രവർത്തനരഹിതം ആകുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *