രോഗം കയ്യിലേല്‍പ്പിച്ച പാടുകള്‍..!! നെഞ്ചുലയ്ക്കുന്ന വേദനയിലും ചിരിച്ച് മംമ്ത..!! സന്തോഷമത്തോടെ ചെയ്തത്..!!
ര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. ഈ രോഗാവസ്ഥ നേരിട്ട ഒരുപാട് പേരുടെ ആത്മവിശ്വാസം ഉയര്‍ത്തിയ വ്യക്തി കൂടിയാണ് അവര്‍. എന്നാലിപ്പോള്‍ മറ്റൊരു പോരാട്ടത്തിലാണ് അവര്‍.
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും ഒന്നര വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച
ഇപ്പോഴിതാ ലോക വിറ്റിലിഗോ ദിനത്തില്‍ അതിജീവനത്തിന്റെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം മാറിയ തന്റെ കൈയിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. നിറം നഷ്ടപ്പെട്ട് കൂടുതല്‍ വെള്ള നിറമായ ഭാഗത്ത് മരുന്ന് തേച്ചിരിക്കുന്നതു പോലെയാണ് ചിത്രത്തിലുള്ളത്. നിറത്തിന്റെ മാറ്റം അറിയാതിരിക്കാന്‍ മേക്കപ്പ് ചെയ്തതാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘വാനില ആകാശത്തെ ചോക്‌ളേറ്റ് സ്പര്‍ശിച്ചപ്പോള്‍. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിറ്റിലിഗോ ദിനം ആശംസിക്കുന്നു’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു രഞ്ജിമാര്‍ക്കും സൂര്യ ഇഷാനും നന്ദി പറയുന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. എല്ലാ ദിവസവും ക്യാമറയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതിന് ഇരുവര്‍ക്കും താരം നന്ദി പറയുന്നു. രഞ്ജുവും സൂര്യയുമില്ലാതെ തന്റെ ജീവിതത്തിന്റെ ഈ ഘട്ടം സങ്കല്‍പിക്കാന്‍ പോലുമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. രണ്ടു പേരോടും ഒരുപാട് സ്‌നേഹമുണ്ടെന്നും മംമ്ത കുറിക്കുന്നു. കീഴടക്കുക, ശക്തമാകുക, പോസിറ്റീവ്, സ്വയം സ്‌നേഹിക്കുക എന്നീ ഹാഷ്ടാഗുകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡര്‍. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണല്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്റെ കുറവ്മൂലം ഇവ ബാധിക്കാം.
@All rights reserved Typical Malayali.
Leave a Comment