ഇനിയും പിടിച്ചുനില്ക്കാന് കഴിയില്ല ഞാന്‍ മരണത്തിന് കീഴടങ്ങുന്നു മമ്ത മോഹന്‍ദാസിന്റെ ദുരതജീവിതം ഇങ്ങനെ
ശരീരത്തിന്റെ 70 ശതമാനവും രോഗം കീഴടക്കി എല്ലാ ദിവസവും ഞാന്‍ കരയുകയായിരുന്നു മംമ്ത മോഹന്‍ദാസ്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താൻ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലഎന്നും മംമ്ത പറയുന്നു.കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി.
എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും മംമ്ത പറഞ്ഞു. ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി രൂപം മാറുന്നു. ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും, കൈകളിലും അവ കൂടുതലായി കാണുന്നു. ചിലപ്പോൾ ത്വക്ക് പൊളിയുമ്പോൾ അവയുടെ അറ്റങ്ങളിൽ കൂടുതൽ നിറം കാണപ്പെടും.
@All rights reserved Typical Malayali.
Leave a Comment