തകര്‍ക്കാന് നോക്കിയ ബന്ധമാണ്, ഇപ്പോള്‍ 12 വര്‍ഷം പൂര്‍ത്തിയായി; ഇനിയുള്ള ജീവിതത്തിലും നിന്നെ ശല്യം ചെയ്യാനാണ് ആഗ്രഹം എന്ന് മനീഷ് കൃഷ്ണൻ
വില്ലന്‍ വേഷങ്ങളിലൂടെ സീരിയല്‍ ലോകത്ത് സജീവമായ നടനാണ് മനീഷ് കൃഷ്ണന്‍. അച്ഛന്റെ അഭിനയ പാരമ്പര്യം പിന്‍തുടര്‍ന്ന് അഭിനയ ലോകത്തേക്ക് എത്തിയിട്ട് പതിനഞ്ച് വര്‍ഷത്തോളമായി. നായകനായി ചില സീരിയലുകള്‍ ചെയ്തിട്ടുണ്ട് എങ്കിലും, മനീഷ് കൃഷ്ണന്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് വില്ലന്‍ വേഷങ്ങളിലൂടെ തന്നെയാണ്. ആ പൂച്ചക്കണ്ണും നോട്ടവും മാത്രം മതി, പ്രേക്ഷകര്‍ മനീഷ് കൃഷ്ണനെ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തും.
സീരിയലില്‍ അങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തില്‍ പക്ക റൊമാന്റിക് ആണ്. ഇന്ന് മനീഷ് കൃഷ്ണന്റെ വിവാഹ വാര്‍ഷികമാണ്. ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോയുമായി താരം ഇന്‍സ്റ്റഗ്രാമില്‍ എത്തി. ‘ഇനിയുള്ള ജീവിതകാലം മുഴുവന്‍ നിന്നെ തന്നെ ബുദ്ധിമുട്ടിക്കാനാണ് എനിക്കാഗ്രഹം’ എന്ന് പറഞ്ഞാണ് മനീഷ് കൃഷ്ണന്‍ ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണെന്നും നടന്‍ ഹാഷ് ടാഗിലൂടെ പറയുന്നു.
വീട്ടുകാരായി ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു മനീഷ് കൃഷ്ണയുടേത്. വിവാഹം പലരും മുടക്കാന്‍ ശ്രമിച്ചതായൊക്കെ നേരത്തെ ഒരഭിമുഖത്തില്‍ മനീഷ് കൃഷ്ണന്‍ പറഞ്ഞിരുന്നു. സീരിയലുകലില്‍ വില്ലന്‍ വേഷം ചെയ്യുന്നതിനാല്‍, അവന്റെ സ്വഭാവവും അങ്ങനെയാണ്, പല പ്രണയ ബന്ധങ്ങളും ഉണ്ട് എന്നൊക്കെയാണ് വിവാഹം ആലോചിച്ചുവന്ന പെണ്‍വീട്ടുകാരോട് പറഞ്ഞതത്രെ. എന്നാല്‍ അവര്‍ വിശദമായി അന്വേഷിച്ചതിന് ശേഷമാണ് കല്യാണം ഉറപ്പിച്ചത്.
വിവാഹത്തിന് ശേഷം കരിയറില്‍ തന്നെ ഏറ്റവും അധികം പിന്‍തുണയ്ക്കുന്ന ആള്‍ ഭാര്യയാണെന്നും മനീഷ് കൃഷ്ണ പറഞ്ഞു. സീരിയലില്‍ എത്ര വില്ലത്തരം കാണിച്ചാലും, ജീവിതത്തില്‍ മനസ്സിലാക്കുന്ന ഒരു പങ്കാളി കൂടെയില്ലെങ്കില്‍ വലി ബുദ്ധിമുട്ടാണ്. മാനസികമായി ഹാപ്പി അല്ല എങ്കില്‍ നമുക്ക് നന്നായി അഭിനയിക്കാനും കഴിയില്ല. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. സ്‌ക്രീനില്‍ ഞാന്‍ അഭിനയിക്കുന്നതാണെന്ന് അവള്‍ക്കറിയാം, ആ പിന്തുണ തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നും മനീഷ് കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment