എന്റെ ദാമ്പത്യ ജീവിതം ആരെയും ബോധ്യപ്പെടുത്താനല്ല എന്ന് പറഞ്ഞ മഞ്ജിമ; പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
ബാലതാരമായി വന്നു
ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയതാണ് മഞ്ജിമ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്ത്രതിലൂടെ നായികയായി വന്നപ്പോഴും മലയാളികള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു.
എന്നാല്‍ വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം തമിഴകത്തേക്ക് പോയ മഞ്ജി മോഹന്‍ ഇപ്പോള്‍ അവിടത്തെ മരുമകളാണ്. ആദ്യ കാല നടന്‍ കാര്‍ത്തിക്കിന്റെ മകനും, നടനുമായ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമ മോഹന്റെ ഭര്‍ത്താവ്
തമിഴ്‌നാടിന്റെ മരുമകളായി പോയാലും, കേരളത്തിലെ ആചാരങ്ങളും ഉത്സവങ്ങളും ഒന്നും മഞ്ജിമ മാറ്റി നിര്‍ത്തുന്നില്ല. അതിനുള്ള തെളിവാണ് മഞ്ജിമ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍
ഓണത്തിന് മുന്നോടിയായി എടുത്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ഈ ഓണത്തിന്റെ ചടുലമായ നിറങ്ങളും ആഘോഷങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും സമൃദ്ധിയും നിറയ്ക്കട്ടെ. നമുക്ക് ഒരുമയുടെ ആത്മാവിനെ പരിപോഷിപ്പിക്കാം, ഉള്‍ക്കൊള്ളാം’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജിമ ചിത്രങ്ങള്‍ പങ്കുവച്ചത്
മഞ്ജിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കുന്നില്ല എന്ന് പറഞ്ഞ്, വിവാഹ മോചന ഗോസിപ്പുകള്‍ പോലും പുറത്തുവന്നിരുന്നു.
ആരെ ബോധ്യപ്പെടുത്തണം
പൊങ്കല്‍ ദിവസം ഫോട്ടോ പങ്കുവയ്ക്കണം എന്ന് പറഞ്ഞ് കുടുംബത്തില്‍ നിന്ന് പോലും സമ്മര്‍ദ്ദം ഉണ്ടായി. ഹാപ്പിയായിട്ടാണ് ഞങ്ങള്‍ ജീവിയ്ക്കുന്നത്, അത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് അടുത്തിടെ ഒരു പോട്കാസ്റ്റില്‍ മഞ്ജിമ മോഹന്‍ പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment