അവൾ ഇവിടെ തന്നെയുണ്ട്”! ഇത് അവളുടെ തീരുമാനം ആണ്; ബിജുമേനോന്റെയും സംയുക്തയെയും കുറിച്ച് മഞ്ജു വാര്യർ

മലയാള സിനിമയിലെ സൂപ്പർ നായികമാർ ആയി തിളങ്ങിയിരുന്ന പലരും വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത് പതിവാണ്. അക്കൂട്ടത്തിൽ ചിലർ കുറച്ചു നാളുകൾക്കു ശേഷം അഭിനയത്തിലേക്ക് മടങ്ങി വരാറുമുണ്ട്. അങ്ങിനെ സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയ നിരവധി നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. മലയാള സിനിമയിൽ നായിക ആയി തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു നടൻ ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന മഞ്ജു വിവാഹ മോചനത്തിന് ശേഷമാണ് അഭിനയത്തിലേക്ക് മടങ്ങി വരുന്നത്.

മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഭാവന, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് മഞ്ജുവിന്റെ മടങ്ങി വരവിനു ഏറെ സഹായിച്ചത് എന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. മുൻപൊരിക്കൽ ഒരു പ്രസ് മീറ്റിനിടയിൽ മഞ്ജുവിനോട് സംയുക്തയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. പ്രസ് മീറ്റിൽ മഞ്ജുവിനൊപ്പം ഉണ്ടായിരുന്ന നടനും സംയുക്ത വർമ്മയുടെ ഭർത്താവും ആയ ബിജു മേനോനും മഞ്ജുവും ഒരുമിച്ചാണ് ഈ ചോദ്യത്തിന് മറുപടി നൽകിയത്.

“തിരിച്ചു വരുമോ എന്ന് ചോദിക്കരുത്, തിരിച്ചു വരാൻ അവൾ എവിടെയാണ് പോയത്. അവൾ അവിടെ തന്നെയുണ്ട്. നമുക്ക് ഒരുപാട് കുടുംബ കാര്യങ്ങൾ ഇല്ലേ. എന്റെ മോന്റെ കാര്യം നോക്കാനുണ്ട്. രണ്ടുപേരും കൂടി ജോലി ചെയ്യാൻ തുടങ്ങിയാൽ കുഞ്ഞിന്റെ കാര്യം നോക്കാൻ ആരേലും വേണ്ടേ. ഫാമിലി ആര് നോക്കും” എന്ന് ബിജു മേനോൻ പറയുമ്പോൾ അതിനു മറുപടിയായി മഞ്ജു പറയുന്നത് “ഇത് അവളുടെ തീരുമാനം ആണ്. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. സംയുക്ത തന്നെയാണ് അഭിനയം വേണ്ടെന്നു വച്ചിരിക്കുന്നത്. അവൾക്ക് അഭിനയിക്കണം എങ്കിൽ അഭിനയിക്കാം പക്ഷെ വേണ്ടെന്നു വച്ചിരിക്കുകയാണ് അവൾ” എന്നാണ്.

“പണ്ടത്തെ മിക്ക സിനിമകളിലും ഞാനും ബിജു ചേട്ടനും ഒരുമിച്ചായിരുന്നു. കുടമാറ്റം മുതൽ ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം, പ്രണയവർണ്ണങ്ങൾ അങ്ങിനെ മിക്ക സിനിമകളിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഇതിൽ ഏതിന്റെ രണ്ടാം ഭാഗം വന്നാലും സന്തോഷമാണ്. പക്ഷെ തിലകൻ ചേട്ടൻ ഇല്ലാതെ കണ്ണെഴുതി പൊട്ടും തൊട്ട് മാത്രം നടക്കില്ല” എന്നാണ് മഞ്ജു വാര്യർ ബിജു മേനോനെ കുറിച്ച് പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *